- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുളസീദാസും വിവാദക്കുരുക്കില്‍; രാത്രി ഹോട്ടല്‍ മുറിയിലെ കതകില്‍ മുട്ടി വിളിച്ചെന്ന് നടി ശ്രീദേവിക; പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്ന് ഗീതാ വിജയന്‍
കൊച്ചി: സംവിധായകന്‍ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയനും നടി ശ്രീദേവികയും രംഗത്ത്. 2006-ല്‍ അവന്‍ ചാണ്ടിയുടെ മകന്‍ സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് നടി ശ്രീദേവിക വെളിപ്പെടുത്തിയത്. സംവിധായകന്‍ രാത്രി ഹോട്ടല്‍ മുറിയിലെ കതകില്‍ തുടര്‍ച്ചയായി മുട്ടി വിളിച്ചുവെന്നും അവര്‍ വ്യക്തമാക്കുന്നു. മൂന്നോ നാലോ ദിവസം കതകില്‍ മുട്ടി. റിസപ്ഷനില്‍ അറിയിച്ചപ്പോള്‍ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും നടി പറഞ്ഞു. തുളസീദാസ് ആയിരുന്നു അവന്‍ ചാണ്ടിയുടെ മകന്‍ സിനിമയുടെ സംവിധായകന്‍. തന്റെ അമ്മ […]
കൊച്ചി: സംവിധായകന്‍ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയനും നടി ശ്രീദേവികയും രംഗത്ത്. 2006-ല്‍ അവന്‍ ചാണ്ടിയുടെ മകന്‍ സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് നടി ശ്രീദേവിക വെളിപ്പെടുത്തിയത്. സംവിധായകന്‍ രാത്രി ഹോട്ടല്‍ മുറിയിലെ കതകില്‍ തുടര്‍ച്ചയായി മുട്ടി വിളിച്ചുവെന്നും അവര്‍ വ്യക്തമാക്കുന്നു. മൂന്നോ നാലോ ദിവസം കതകില്‍ മുട്ടി. റിസപ്ഷനില്‍ അറിയിച്ചപ്പോള്‍ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും നടി പറഞ്ഞു. തുളസീദാസ് ആയിരുന്നു അവന്‍ ചാണ്ടിയുടെ മകന്‍ സിനിമയുടെ സംവിധായകന്‍.
തന്റെ അമ്മ സഹനടനോട് ഇക്കാര്യം പറഞ്ഞു. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നു. സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകന്‍ ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കിയെന്നും അവര്‍ പറഞ്ഞു. ദുരനുഭവം അറിയിച്ച് താരസംഘടനയായ 'അമ്മ'യ്ക്ക് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് ശ്രീദേവിക രംഗത്തെത്തിയത്. 'അമ്മ'യില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയിട്ടില്ലെന്നും നടി ആരോപിച്ചു.
നടി ശ്രീദേവികയ്ക്ക് പിന്നാലെയാണ് തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയന്‍ രംഗത്ത് വന്നത്. 1991 ല്‍ ചാഞ്ചാട്ടം സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവമാണ് ഗീതാ വിജയന്‍ പങ്കുവെക്കുന്നത്. ഹോട്ടല്‍ മുറിയില്‍ വച്ച് പലതവണ ശല്യം ചെയ്തു. ഹോട്ടല്‍മുറിയുടെ ബെല്ലടിച്ച് നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. എതിര്‍ത്തപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറി. മൂന്ന് ദിവസം തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു. താന്‍ ചീത്ത വിളിച്ചപ്പോള്‍ ഓടിപ്പോയി. പിന്നീട് സെറ്റില്‍ വെച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി. സീന്‍ വിവരിച്ച് തരാന്‍ പോലും പിന്നീട് സംവിധായകന്‍ തയ്യാറായില്ല. സിനിമാ മേഖലയില്‍ നിന്ന് ഇല്ലാതാക്കുമെന്ന് തുളസീദാസ് പറഞ്ഞിരുന്നു. നൊട്ടോറിയസ് ഡയറക്ടറെന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നതെന്നും ഗീതാ വിജയന്‍ പറഞ്ഞു.
പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ അരോമ മോഹനെതിരെയും ഗീതാ വിജയന്‍ ആരോപണം ഉന്നയിച്ചു. ഈ വിഷയത്തില്‍ 'അമ്മ'യില്‍ പരാതി നല്‍കിയിരുന്നു. അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചാണ് ആദ്യം പറഞ്ഞത്. പ്രൊജക്ടിന് വേണ്ടി വിളിക്കുമ്പോഴാണ് അരോമ മോഹന്‍ മോശമായി സംസാരിച്ചത്. ആ ചിത്രത്തിനായി പിന്നെ വിളിച്ചിട്ടില്ല. പരാതി നല്‍കിയിട്ടും അയാള്‍ക്ക് ധാരാളം ചിത്രങ്ങള്‍ ഉണ്ട്. തനിക്കാണ് ചിത്രങ്ങളില്ലാതായതെന്നും ഗീതാ വിജയന്‍ വ്യക്തമാക്കി. ഓരോ സിനിമയിലും ഓരോ ആളുകളാണ് പവര്‍ഫുള്‍. ഇടവേള ബാബു അരോമ മോഹനെ വിളിച്ച് ചീത്ത പറഞ്ഞു എന്നാണ് അറിഞ്ഞത്. തുളസീദാസിനെതിരെയുള്ള ശ്രീദേവികയുടെ പരാതിയില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ഗീതാ വിജയന്‍ അറിയിച്ചു.
അതേസമയം, അമ്മയില്‍ ഭിന്നത രൂക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വത്തെ വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. പുതിയ ജനറല്‍ സെക്രട്ടറിയായി വനിത വരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മറ്റൊരു വിഭാഗം ജഗദീഷിന്റെ പേരാണ് നിര്‍ദേശിക്കുന്നത്.