- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതകില്‍ മുട്ടിയത് തുളസിദാസ്; സംവിധായകനെതിരെ പരാതിയില്‍ നടി ശ്രീദേവികയുടെ മൊഴിയെടുത്തു; 'അമ്മ' സ്ത്രീകളുടെ പ്രശ്നങ്ങള്‍ കാണണമെന്ന് നടി
ദുബായ്: സംവിധായകന്‍ തുളസിദാസിനെതിരെ പരാതി നല്‍കിയ നടി ശ്രീദേവികയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. വീഡിയോ കാള്‍ വഴി ഓണ്‍ലൈന്‍ ആയാണ് മൊഴിയെടുത്തത്. അമ്മയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായി ശ്രീദേവിക അറിയിച്ചു. 2018ല്‍ നടി അമ്മ അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം ഈ മാസം 20നും പരാതി നല്‍കി. നിലവില്‍ പ്രഖ്യാപിച്ച അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നാണ് ശ്രീദേവിക പറഞ്ഞു. അമ്മ ഇനിയെങ്കിലും സ്ത്രീകളുടെ […]
ദുബായ്: സംവിധായകന്‍ തുളസിദാസിനെതിരെ പരാതി നല്‍കിയ നടി ശ്രീദേവികയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. വീഡിയോ കാള്‍ വഴി ഓണ്‍ലൈന്‍ ആയാണ് മൊഴിയെടുത്തത്. അമ്മയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായി ശ്രീദേവിക അറിയിച്ചു. 2018ല്‍ നടി അമ്മ അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം ഈ മാസം 20നും പരാതി നല്‍കി. നിലവില്‍ പ്രഖ്യാപിച്ച അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നാണ് ശ്രീദേവിക പറഞ്ഞു. അമ്മ ഇനിയെങ്കിലും സ്ത്രീകളുടെ പ്രശ്‌നങ്ങളെ കണ്ണു തുറന്ന് കാണണമെന്നും പിന്തിരിഞ്ഞോടരുതെന്നും ശ്രീദേവിക പറഞ്ഞു.
അമ്മയില്‍ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് നടി ശ്രീദേവിക നേരത്തെ പറഞ്ഞിരുന്നു. മോശമായി പെരുമാറിയ സംവിധായകനെതിരെയും, അഭിനയിച്ച സിനിമകളില്‍ പ്രതിഫലം നല്‍കാത്തതും കാട്ടിയായിരുന്നു ശ്രീദേവിക 2018ല്‍ നല്‍കിയ പരാതി. രാജ്യത്തിന് പുറത്തായതിനാല്‍ ഇമെയില്‍ വഴിയാണ് നടി നിലപാടറിയിച്ചത്.
തുളസീദാസ് സംവിധാനം ചെയ്ത 'അവന്‍ ചാണ്ടിയുടെ മകന്‍' സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ തുടര്‍ച്ചയായി രാത്രികളില്‍ കതകില്‍ മുട്ടിയതിനെതിരെയായിരുന്നു പ്രധാന പരാതി. 2006ലായിരുന്നു സംഭവം. സംവിധായകനാണെന്ന് റിസപ്ഷനില്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായി. പേടിച്ച് റൂം മാറിയതിന് പിന്നാലെ സിനിമയിലെ തന്റെ സീനുകളും ഡയലോഗുകളും സംവിധായകന്‍ വെട്ടിക്കുറച്ചു.
പിന്നെയും ചില സിനിമകളിലഭിനയിച്ചു. അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്നാണ് സിനിമയ്ക്ക് മുന്‍പ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പലരും ചോദിക്കുക. സിനിമകളിലഭിനയിച്ച പലതിലും പ്രതിഫലം ഇനിയും കിട്ടിയിട്ടില്ല. ഇക്കാര്യം അമ്മ നേതൃത്വത്തെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. അന്നത്തെ സെക്രട്ടറിയെ അറിയിച്ചപ്പോള്‍ കരിയറിനെ ബാധിക്കുമെന്നായിരുന്നു മറുപടി. പരാതി 'അമ്മ' പരിഗണിക്കാതിരുന്നത് വിവാദമായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഈ വിഷയത്തില്‍ വീഴ്ച പറ്റിയതായി സിദ്ദിഖും പറയുകയുണ്ടായി.
ശ്രീദേവിക 'അമ്മ'യ്ക്ക് അയച്ച കത്ത്:
"2006ല്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ 3- 4 ദിവസം തുടര്‍ച്ചയായി ഞാന്‍ താമസിച്ച മുറിയുടെ വാതിലില്‍ പാതിരാത്രി ആരോ മുട്ടിവിളിച്ചു. ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചപ്പോള്‍ അവര്‍ പരിശോധിച്ചശേഷം അത് സംവിധായകനാണെന്നു വ്യക്തമാക്കി. എന്റെ അമ്മ ഇക്കാര്യം കൂടെ അഭിനയിച്ച നടനെ അറിയിച്ചതോടെ അദ്ദേഹം താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേക്കു മാറി. അതോടെ സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകന്‍ ഞാനുള്‍പ്പെട്ട ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നോ അമ്മയില്‍ ഇതിനായി ഒരു പരാതിപരിഹാര സെല്‍ ഉണ്ടെന്നോ അറിയാത്തതിനാല്‍ ഉള്ളിലൊതുക്കേണ്ടി വന്നു. "പല പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാരും സിനിമയിലേക്കു വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് സംവിധായകനോ നിര്‍മാതാവിനോ നടനോവേണ്ടി 'വിട്ടുവീഴ്ച' ചെയ്യാന്‍ തയാറുണ്ടോയെന്നാണ്
ഒരു സിനിമയില്‍ വാഗ്ദാനം ചെയ്ത പ്രതിഫലം തരാതെ വന്നപ്പോള്‍ സഹായത്തിനായി അന്നത്തെ അമ്മ സെക്രട്ടറിയെ സമീപിച്ചു. പരാതി നല്‍കരുതെന്നും അതു കരിയറിനെ ബാധിക്കുമെന്നുമായിരുന്നു ഉപദേശം. അതുകൊണ്ടുതന്നെ അടുത്ത സിനിമയിലും ഇതേ അനുഭവം ഉണ്ടായപ്പോള്‍ അമ്മയില്‍ പരാതിപ്പെട്ടില്ല. പകരം പണം തരാതെ തുടര്‍ന്ന് അഭിനയിക്കില്ലെന്നു നിര്‍മാതാവിനെ അറിയിച്ചു. അതോടെ 'അമ്മ' സെക്രട്ടറി വിളിച്ച് പ്രശ്‌നം ഉണ്ടാക്കാതെ ഷൂട്ടിനു പോകണമെന്ന് പറഞ്ഞെങ്കിലും ഞാന്‍ നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് നിര്‍മാതാവ് പകുതി പ്രതിഫലം തരാന്‍ തയാറായി. ബാക്കി പ്രതിഫലം ഇതുവരെ തന്നിട്ടില്ല. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തെ ഇക്കാര്യം പറയാന്‍ ആദ്യം വിളിച്ചപ്പോള്‍ ദേഷ്യപ്പെടുകയായിരുന്നു. പരാതികള്‍ പുറത്തുവരാതെ ഒതുക്കി ഒറ്റക്കെട്ടാണെന്നു കാണിക്കാനാണു സംഘടനയ്ക്കു താല്‍പര്യം"- ദുബായില്‍ താമസമാക്കിയ നടി കത്തില്‍ പറയുന്നു. വൈകിക്കിട്ടുന്ന നീതി നീതിനിഷേധമാണെന്നു വ്യക്തമാക്കിയാണ് കത്ത് അവസാനിപ്പിക്കുന്നത്.
കത്ത് അയച്ച് ആറ് വര്‍ഷമായിട്ടും നടപടിയും ഇല്ലാത്തതിനാലാണ് കഴിഞ്ഞ ഓ?ഗസ്റ്റ് 20-ന് നടി വീണ്ടും 'അമ്മ'യില്‍ മെയില്‍ അയച്ചത്. രണ്ടാമത്തെ മെയില്‍ കിട്ടിയെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ 'അമ്മ' ഭാരവാഹികള്‍ അറിയിച്ചത്.