- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തു; നടപടി, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്; കടുത്ത അച്ചടക്ക നടപടി പിന്നീട് തീരുമാനിക്കും
പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരന് പ്രശാന്തിനെ സസ്പെന്റ് ചെയ്തു
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ പെട്രോള്‍ പമ്പ് അപേക്ഷകനായ ടി.വി.പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളജ് ജീവനക്കാരനായ പ്രശാന്തിനെതിരെ ആരോഗ്യ വകുപ്പമാണ് നടപടിയെടുത്തത്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ പമ്പിന് അപേക്ഷിച്ചത് ചട്ടലംഘനമെന്ന ചൂണ്ടിക്കാട്ടിയാണ് നടപടി.
എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാള്‍ സര്‍വീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രശാന്ത് ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇദ്ദേഹത്തിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞത്. നടപടി പിന്നീട് തീരുമാനിക്കും.
എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനും ആരോഗ്യവകുപ്പ് ജീവനക്കാരനുമായ ടി.വി. പ്രശാന്ത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ആരോഗ്യസെക്രട്ടറിയും ജോയിന്റ് ഡിഎംഇയും അടങ്ങിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതോടെ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ ടി വി പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി തേടിയത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. ആരോഗ്യ സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും അടങ്ങിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. പമ്പ് തുടങ്ങാന്‍ അനുമതി തേടിയിട്ടില്ല. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മറ്റ് വരുമാനം ലഭിക്കുന്ന ജോലികള്‍ പാടില്ലെന്ന സര്‍വീസ് റൂള്‍ ലംഘിച്ചു.
പമ്പ് തുടങ്ങാന്‍ പ്രത്യേക അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്ന പ്രശാന്തിന്റെ ന്യായീകരണം തളളിയ അന്വേഷണ സംഘം വകുപ്പു തല നടപടിക്കും ശുപാര്‍ശ നല്കി. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ പ്രശാന്തിനെങ്ങനെ പെട്രോള്‍ പമ്പ് തുടങ്ങാനാകുമെന്ന ചോദ്യമുയര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുന്നതുപോലും.
പമ്പ് തുടങ്ങാന്‍ അനുമതി തേടിയെന്നും എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നും പരസ്യമായി വെളിപ്പെടുത്തിയ പ്രശാന്ത് ചട്ടം ലംഘിച്ചോയെന്ന് അറിയാന്‍ അന്വേഷണ സംഘം കണ്ണൂര്‍ വരെ പോകേണ്ടി വന്നു. പ്രശാന്ത് താല്ക്കാലിക ജീവനക്കാരനാണോ എന്നതിന് പോലും ആരോഗ്യവകുപ്പിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല.
വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് പ്രശാന്തിനെതിരെ നപടിയെടുത്ത് തടിയൂരാനുളള ശ്രമം. പ്രശാന്തിനി സര്‍ക്കാര്‍ ശമ്പളം വാങ്ങില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും പരിയാരം മെഡിക്കല്‍ കോളജിലെ സ്ഥിരപ്പെടുത്താനുളള ജീവനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളായതിനാല്‍ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ വകുപ്പ് തല നടപടിയെടുക്കാനായിരുന്നു തീരുമാനം.