- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അടൂരിലെ രണ്ട് സിപിഎം ഏരിയാ നേതാക്കള്‍ക്കെതിരെ നടപടിക്ക് നീക്കം; നിര്‍ണ്ണായകമായത് മുഖ്യമന്ത്രിക്ക് കിട്ടിയ പരാതി
അടൂര്‍: കൊലക്കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടത്തിയെന്ന പരാതിയില്‍ രണ്ടു സിപിഎം ഏരിയ കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നടപടിക്ക് നീക്കം. നാളെ സംസ്ഥാന സമിതി അംഗത്തിന്റെ സാന്നിധ്യത്തില്‍ ചേരുന്ന അടിയന്തര ഏരിയാ കമ്മറ്റി യോഗം പരാതി ചര്‍ച്ച ചെയ്യും. സിപിഎം ഏരിയാ കമ്മറ്റി നേതാക്കളായ ബി. നിസാം, അഖില്‍ പെരിങ്ങനാടന്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി. ഹര്‍ഷകുമാര്‍, ഏരിയാ സെക്രട്ടറി എസ്. മനോജ് എന്നിവരുടെ ഏറ്റവും അടുത്ത അനുയായികളാണ് ഇരുവരും. പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ അംഗമായ […]
അടൂര്‍: കൊലക്കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടത്തിയെന്ന പരാതിയില്‍ രണ്ടു സിപിഎം ഏരിയ കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നടപടിക്ക് നീക്കം. നാളെ സംസ്ഥാന സമിതി അംഗത്തിന്റെ സാന്നിധ്യത്തില്‍ ചേരുന്ന അടിയന്തര ഏരിയാ കമ്മറ്റി യോഗം പരാതി ചര്‍ച്ച ചെയ്യും. സിപിഎം ഏരിയാ കമ്മറ്റി നേതാക്കളായ ബി. നിസാം, അഖില്‍ പെരിങ്ങനാടന്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി. ഹര്‍ഷകുമാര്‍, ഏരിയാ സെക്രട്ടറി എസ്. മനോജ് എന്നിവരുടെ ഏറ്റവും അടുത്ത അനുയായികളാണ് ഇരുവരും.
പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ അംഗമായ ബിജു നല്‍കിയ പരാതിലാണ് പാര്‍ട്ടി അന്വേഷണം നടത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ രാജു ഏബ്രഹാം, പി.ജെ. അജയകുമാര്‍, ടി.ഡി. ബൈജു എന്നിവര്‍ അടങ്ങുന്ന കമ്മിഷനാണ് അന്വേഷണം നടത്തിയത്. ബിജു ഈ വിഷയത്തില്‍ നിരവധി തവണ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഹര്‍ഷകുമാറിന്റെയും മനോജിന്റെയും ഇടപെടലില്‍ അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ബിജു വീണ്ടും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നിലവില്‍ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റിയംഗവുമാണ് ബി. നിസാം. അഖില്‍ പെരിങ്ങനാടന്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം കൂടിയാണ്.
കഴിഞ്ഞ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പങ്കെടുക്കുമെന്നും പരാതിയില്‍ തീരുമാനം എടുക്കുമെന്നും ബിജുവിന് അറിയിപ്പ് കിട്ടിയിരുന്നു. അതിന് വേണ്ടിയാണ് മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. അന്ന് ഇത് ചര്‍ച്ച ചെയ്തില്ല. പകരം അന്വേഷണ കമ്മിഷന്റെ സാന്നിധ്യത്തില്‍ ഏരിയ കമ്മറ്റി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, പരാതി അട്ടിമറിക്കപ്പെടുമെന്ന് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാന കമ്മറ്റിയില്‍ നിന്നുള്ള അംഗത്തിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്.
2019 മാര്‍ച്ചില്‍ നടന്ന കൊലക്കേസില്‍ പ്രതിയായ മത്സ്യവ്യാപാരിയെയും സഹോദരനെയും രക്ഷിക്കാമെന്ന് പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയെന്നും പണം മടക്കി നല്‍കിയില്ലെന്നും കാട്ടി ഒന്നാം പ്രതിയുടെ ഭാര്യ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ജില്ലാ സെക്രട്ടറിയുടെ മുന്‍ഡ്രൈവര്‍ക്കെതിരേ ഇവര്‍ നല്‍കിയ പീഡന പരാതിയില്‍ കേസ് കോടതിയില്‍ നടന്നു വരികയാണ്.