- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂര്‍ ഒലീവിയ സില്‍ക്‌സിന്റെ തൊഴില്‍ ചുഷണത്തിന് ഒത്താശ സിപിഎം ഏരിയാ സെക്രട്ടറി; പാര്‍ട്ടി അന്വേഷണ ചുമതല ഉടമയുടെ പ്രിയപ്പെട്ട നേതാവിന്
അടൂര്‍: ഒലിവിയ സില്‍ക്‌സ് ഉടമകളുടെ തൊഴില്‍ ചൂഷണവും ജോലി സ്ഥലത്തെ പീഡനവും സംബന്ധിച്ച് പോലീസിലും തൊഴില്‍ വകുപ്പിലും ലഭിച്ച പരാതികള്‍ അട്ടിമറിച്ചത് സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജ് ആണെന്ന ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി നേതൃത്വം. അന്വേഷണത്തിന് ചുമതലപ്പെടുത്തിയ രണ്ടു ജില്ലാ കമ്മറ്റിയംഗങ്ങളില്‍ ഒരാളുടെ വലംകൈയാണ് ആരോപണം നേരിടുന്ന ഒലീവിയ സില്‍ക്‌സിന്റെ ഉടമയെന്ന വിവരവും പുറത്തു വന്നു. അടൂര്‍ ഒലീവിയ സില്‍ക്‌സ് വന്‍ ഓഫര്‍ മുന്നോട്ടു വച്ച് യുവതികളെ വിളിച്ചു വരുത്തുകയും പിന്നീട് ചെയ്ത ജോലിയുടെ […]
അടൂര്‍: ഒലിവിയ സില്‍ക്‌സ് ഉടമകളുടെ തൊഴില്‍ ചൂഷണവും ജോലി സ്ഥലത്തെ പീഡനവും സംബന്ധിച്ച് പോലീസിലും തൊഴില്‍ വകുപ്പിലും ലഭിച്ച പരാതികള്‍ അട്ടിമറിച്ചത് സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജ് ആണെന്ന ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി നേതൃത്വം. അന്വേഷണത്തിന് ചുമതലപ്പെടുത്തിയ രണ്ടു ജില്ലാ കമ്മറ്റിയംഗങ്ങളില്‍ ഒരാളുടെ വലംകൈയാണ് ആരോപണം നേരിടുന്ന ഒലീവിയ സില്‍ക്‌സിന്റെ ഉടമയെന്ന വിവരവും പുറത്തു വന്നു.
അടൂര്‍ ഒലീവിയ സില്‍ക്‌സ് വന്‍ ഓഫര്‍ മുന്നോട്ടു വച്ച് യുവതികളെ വിളിച്ചു വരുത്തുകയും പിന്നീട് ചെയ്ത ജോലിയുടെ പണം നല്‍കാതെ പറ്റിക്കുകയും ചെയ്യുന്നുവെന്ന പരാതി ആദ്യം പുറത്തു വിട്ടത് മറുനാടനായിരുന്നു. തൊഴില്‍ പീഡനം നേരിടുന്നവര്‍ ചോദ്യം ചെയ്താല്‍ അവരെ മറ്റു ജീവനക്കാരികളെ കൊണ്ട് മര്‍ദിപ്പിക്കുകയും പറഞ്ഞു വിടുകയും ചെയ്യുന്നതാണ് രീതി. ഇങ്ങനെ തൊഴില്‍ പീഡനവും മര്‍ദനവുമേല്‍ക്കുകയും ചെയ്ത ജോലിക്ക് കൂലി കിട്ടാതെ വരികയും ചെയ്ത ചില യുവതികള്‍ നാലു വര്‍ഷം മുന്‍പ് അടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിക്കാന്‍ ചെന്ന പോലീസുകാരനോട് താന്‍ മനോജേട്ടന്റെ ആളാണെന്ന് പറഞ്ഞ് തട്ടിക്കയറുകയാണ് ഉടമ ചെയ്തത്. പിന്നാലെ എസ്‌ഐയും സംഘവും ചെന്ന് ഉടമയെ തൂക്കിയെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടു വന്നു. ഇതോടെ മനോജേട്ടനും സംഘവും ഇടപെട്ടു. ഉടമ പുഷ്പം പോലെ ഊരിപ്പോവുകയും ചെയ്തു.
തുടര്‍ന്നും ഒലിവിയ സില്‍ക്‌സ് ഉടമകളുടെ തൊഴില്‍ പീഡനം തുടരുകയായിരുന്നു. ഇവര്‍ക്കെതിരേ എത്ര പരാതി പോലീസില്‍ ചെന്നാലും ഏരിയ സെക്രട്ടറി മനോജ് ഇടപെടും. പരാതിക്കാര്‍ക്ക് നീതി ലഭിക്കുകയോ ചെയ്ത ജോലിക്കുള്ള കൂലി ലഭിക്കുകയോ ഇല്ല. കണ്ണീരോടെ യുവതികള്‍ പോലീസ് സ്‌റ്റേഷന്റെ പടിയിറങ്ങും. ഇതിന് പുറമേയാണ് മനോജിന്റെയും സംഘത്തിന്റെയും ഭീഷണി. ഇങ്ങനെ ഭീഷണി നേരിടേണ്ടി വന്ന ഏതാനും യുവതികള്‍ ധൈര്യപൂര്‍വം മുന്നോട്ട് വരികയും വ്‌ളോഗര്‍മാരും യുട്യൂബ് ചാനലുകളും ഇവരുടെ അനുഭവം വാര്‍ത്തയാക്കുകയും ചെയ്തതോടെ വിഷയം വീണ്ടും ആളിക്കത്തി. മുഖ്യമന്ത്രിക്കും പോലീസ് സ്‌റ്റേഷനിലും തൊഴില്‍ വകുപ്പിലും പരാതി ചെന്നു. എന്നാല്‍, ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഇവര്‍ തയാറായില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതി അന്വേഷിക്കാന്‍ ഉത്തരവ് വന്നെങ്കിലും സ്‌റ്റേഷനില്‍ നിന്ന് കൊടുത്ത റിപ്പോര്‍ട്ട് കട ഉടമയെ വെളളപൂശുന്നതായിരുന്നു.
അങ്ങനെയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം അടൂര്‍ എരിയാ സെക്രട്ടറി എസ്. മനോജിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ രണ്ടംഗ കമ്മിഷനെ നിയോഗിച്ചത്. അടൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് കമ്മിഷന്‍ അംഗങ്ങള്‍. ഇതില്‍ ഒരാള്‍ മനോജിന്റെയും ഒലിവിയ തുണിക്കട ഉടമയുടെയും സ്വന്തമാണ്. അടൂരിലെ സിപിഎം നേതാക്കള്‍ ഒരു അധോലോകമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യാന്‍ മിക്ക ഉദ്യോഗസ്ഥരും വിമുഖത കാണിക്കുന്നു. ഏതു പരാതി വന്നാലും സിപിഎം നേതാക്കള്‍ ഇടപെടും. പോലീസിന് സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയുന്നില്ല. പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് അന്വേഷണ കമ്മിഷനെ ഒക്കെ വച്ചെങ്കിലും ഇവിടുത്തെ നേതാക്കളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
മനോജിന്റെ വലംകൈയും സിപിഎം ഏരിയാ കമ്മറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുമായ ബി. നിസാം, ഏരിയാ കമ്മറ്റിയംഗം അഖില്‍ പെരിങ്ങനാടന്‍ എന്നിവര്‍ പണം വാങ്ങി കൊലക്കേസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന പരാതി കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മറ്റി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ആരോപണവിധേയര്‍ക്കെതിരേ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മണ്ണുമാഫിയ ബന്ധം സംബന്ധിച്ച് പെരിങ്ങനാട് വടക്ക ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്കെതിരേ അന്വേഷണം നടക്കും. ഡിവൈഎഫ്‌ഐ അടൂര്‍ ഏരിയ കമ്മറ്റിയില്‍ നിന്ന് തങ്ങള്‍ക്ക് അനഭിമതരായ രണ്ടു പേരെ വിശദീകരണം കൂടാതെ ഒഴിവാക്കിയെന്ന പരാതിയും അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയാണ് അടൂര്‍ ഏരിയാ സെക്രട്ടറിയെ അടക്കം സംരക്ഷിക്കുന്നത് എന്ന ആക്ഷേപവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.