- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തരം കാഴ്ചകള്‍ കാണാനുള്ള യോഗമാണല്ലോ ഉണ്ടായത്; അച്ഛനെ തിരയുന്ന മകനെ കണ്ട് മന്ത്രി ദുരന്ത ഭൂമിയില്‍ പൊട്ടിക്കരഞ്ഞു; ശശീന്ദ്രന്‍ വിങ്ങിപൊട്ടിയപ്പോള്‍
മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള ജനകീയ തിരച്ചിലില്‍ പങ്കാളിയായി മന്ത്രി എ.കെ.ശശീന്ദ്രന്‍ വിങ്ങിപ്പൊട്ടി. ഉരുള്‍പൊട്ടലില്‍ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി ദുരന്തഭൂമിയില്‍ പൊട്ടിക്കരഞ്ഞു. ഇത്തരം കാഴ്ചകള്‍ കാണാനുള്ള യോഗമാണല്ലോ ഉണ്ടായതെന്നു പറഞ്ഞാണ് അദ്ദേഹം കരഞ്ഞത്. കരച്ചില്‍ വൈറലാകുകയാണ്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ഇന്നത്തെ ജനകീയ തിരച്ചില്‍ രാവിലെ ആരംഭിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ നടത്തുന്നത്. ഇതിനിടെയാണ് മന്ത്രിയുടെ വിങ്ങലും എത്തിയത്. കുട്ടിയോട് […]
മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള ജനകീയ തിരച്ചിലില്‍ പങ്കാളിയായി മന്ത്രി എ.കെ.ശശീന്ദ്രന്‍ വിങ്ങിപ്പൊട്ടി. ഉരുള്‍പൊട്ടലില്‍ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി ദുരന്തഭൂമിയില്‍ പൊട്ടിക്കരഞ്ഞു. ഇത്തരം കാഴ്ചകള്‍ കാണാനുള്ള യോഗമാണല്ലോ ഉണ്ടായതെന്നു പറഞ്ഞാണ് അദ്ദേഹം കരഞ്ഞത്. കരച്ചില്‍ വൈറലാകുകയാണ്.
ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ഇന്നത്തെ ജനകീയ തിരച്ചില്‍ രാവിലെ ആരംഭിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ നടത്തുന്നത്. ഇതിനിടെയാണ് മന്ത്രിയുടെ വിങ്ങലും എത്തിയത്. കുട്ടിയോട് എന്തുസമാധാനം പറയുമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലില്‍ കാണാതായ നാസറിനെ തിരഞ്ഞ് മകനും തിരച്ചിലില്‍ പങ്കാളിയായിരുന്നു. ഈ കുട്ടിയെ ചേര്‍ത്തുപിടിച്ചാണ് മന്ത്രി വികാരാധീനനായത്. കുട്ടിയുടെ മുന്നില്‍ മന്ത്രി കൈകൂപ്പി നിന്നു.
പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. രാവിലെ എട്ടുമണിയോടെ തിരച്ചില്‍ ആരംഭിച്ചു. രാവിലെ ഒന്‍പത് മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തിരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിച്ചുള്ളൂ. കാണാതായവരുടെ തിരച്ചിലിനായി കരട് പട്ടിക തയ്യാറാക്കിയിരുന്നു. നിലവില്‍ 130 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ദുരന്തത്തില്‍ കാണാതായവര്‍ ആരൊക്കെയെന്ന് മനസ്സിലാക്കുക, രക്ഷാപ്രവര്‍ത്തനങ്ങളിലെ വെല്ലുവിളികളിലൊന്നായിരുന്നു. അനുമാനങ്ങളും ആശങ്കകളും കടന്ന് കൃത്യമായ പട്ടിക തയ്യാറായി. ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് പട്ടിക തയ്യാറാക്കിയത്. പഞ്ചായത്ത്, തൊഴില്‍വകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ്, അങ്കണവാടിപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കൈകോര്‍ത്തു. പേരുകള്‍ പരിശോധിച്ചും കൂട്ടിചേര്‍ത്തും മൂന്നുനാള്‍ നീണ്ട കഠിന പ്രവര്‍ത്തനത്തിനൊടുവിലാണ് കാണാതായവരുടെ കരട് പട്ടിക തയ്യാറാക്കിയത്.
അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതം രാജിന്റെ നേതൃത്വത്തിലാണ് വിവരങ്ങള്‍ അതിവേഗം പട്ടികപ്പെടുത്തിയത്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ റേഷന്‍കാര്‍ഡ് വിവരങ്ങള്‍ ആദ്യം ശേഖരിച്ചു. വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടക്കൈ ജി.എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നും ഐ.സി.ഡി.എസില്‍നിന്നും കുട്ടികളുടെ വിവരങ്ങള്‍ ലഭ്യമാക്കി. ലേബര്‍ ഓഫീസില്‍നിന്ന് അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ രേഖകള്‍ ശേഖരിച്ചു. ഇവയുടെ അടിസ്ഥാനത്തിലായിരുന്നു പട്ടിക ക്രമപ്പെടുത്തിയത്.
പൊതുജനങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന സാഹചര്യത്തിലും കരട് പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലും കുറയ്ക്കലുകളും നടക്കുന്നുണ്ട്. ഡി.എന്‍.എ. സാംപിള്‍ പരിശോധനാഫലം വരുമ്പോള്‍ മരിച്ചതായി സ്ഥിരീകരിക്കുന്ന കേസുകളും പട്ടിയില്‍നിന്ന് ഒഴിവാക്കും. അവരെ മരിച്ചവരുടെ പട്ടികയിലേക്ക് മാറ്റും. അന്തിമപട്ടിക തയ്യാറായിട്ടില്ല.