- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് എഫ് ഇയുടെ അഴിമതിക്ക് മറപിടിച്ച് വിദ്യാകിരണം പദ്ധതി; കട്ട മുതല്‍ അറിയാതെ വിളിച്ചു പറഞ്ഞ മുഖ്യന്; തുറന്നടിച്ച് അഖില്‍ മാരാര്‍
തിരുവനന്തപുരം: ദുരിതാശ്വാസനിധിയില്‍ നിന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചുവന്ന ആരോപണത്തില്‍ വിശദീകരണം നല്‍കിയ മുഖ്യമന്ത്രിക്ക് മറുപടിയുമായി സംവിധായകന്‍ അഖില്‍ മാരാര്‍. കെഎസ്എഫ്ഇയ്ക്ക് ലാപ്ടോപ് വാങ്ങാന്‍ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചുവെന്ന പ്രചരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ വാദത്തെ ചോദ്യം ചെയ്ത അഖില്‍ മാരാര്‍ വിദ്യാശ്രീ പദ്ധതിയുടെയും വിദ്യാകിരണം പദ്ധതിയുടെയും മറവില്‍ കെഎസ്എഫ്ഇ നടത്തിയ വലിയ തട്ടിപ്പുകളുടെ വിവരവും പുറത്തുവിട്ടു. മുഖ്യമന്ത്രി പറഞ്ഞത് വിവരക്കേടാണെന്നും കുടുങ്ങുമെന്നും അഖില്‍ മാരാര്‍ ഫെയ്സ്ബുക്കിലിട്ട വിഡിയോയിലൂടെ […]
തിരുവനന്തപുരം: ദുരിതാശ്വാസനിധിയില്‍ നിന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചുവന്ന ആരോപണത്തില്‍ വിശദീകരണം നല്‍കിയ മുഖ്യമന്ത്രിക്ക് മറുപടിയുമായി സംവിധായകന്‍ അഖില്‍ മാരാര്‍. കെഎസ്എഫ്ഇയ്ക്ക് ലാപ്ടോപ് വാങ്ങാന്‍ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചുവെന്ന പ്രചരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ വാദത്തെ ചോദ്യം ചെയ്ത അഖില്‍ മാരാര്‍ വിദ്യാശ്രീ പദ്ധതിയുടെയും വിദ്യാകിരണം പദ്ധതിയുടെയും മറവില്‍ കെഎസ്എഫ്ഇ നടത്തിയ വലിയ തട്ടിപ്പുകളുടെ വിവരവും പുറത്തുവിട്ടു.
മുഖ്യമന്ത്രി പറഞ്ഞത് വിവരക്കേടാണെന്നും കുടുങ്ങുമെന്നും അഖില്‍ മാരാര്‍ ഫെയ്സ്ബുക്കിലിട്ട വിഡിയോയിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടതുസൈബര്‍ വിഭാഗം ന്യായികരണവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് പദ്ധതികള്‍ക്ക് പിന്നില്‍ നടന്ന കെഎസ്എഫഇയുടെ വന്‍ അഴിമതി തുറന്നുകാട്ടിയത്.
പാളിപ്പോയ വിദ്യശ്രീ പദ്ധതിയും കെഎസ്എഫഇയുടെ അഴിമതിയും അതിന് പാവപെട്ട പട്ടിക ജാതി പട്ടിക വര്‍ഗ കുട്ടികളെ മുന്‍ നിര്‍ത്തി അഴിമതിക്ക് സഹായിച്ച മുഖ്യമന്ത്രിയുടെ വിദ്യാകിരണം പദ്ധതിയുമെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ അഖില്‍ മാരാര്‍ തുറന്നുപറയുന്നു.
തന്റെ വീഡിയോ വന്നതിന് ശേഷം ന്യായികരണവുമായി വന്നിട്ടുള്ളവരോട് പറയട്ടെ, നിങ്ങള്‍ പറയുന്ന വിദ്യാശ്രീ പദ്ധതിയും വിദ്യകിരണം പദ്ധതിയും വ്യക്തമായി മനസിലാക്കിയ ശേഷം തന്നെയാണ് വീഡിയോ ചെയ്തത്. എന്തുകൊണ്ടാണ് വിദ്യാകിരണം പദ്ധതിയുടെ ഡീറ്റെയ്ല്‍സിനെക്കുറിച്ച് ഇന്നലെ പറയാതിരുന്നത് എന്നുവച്ചാല്‍ നിങ്ങള്‍ ഈ ന്യായികരണവുമായി ഇറങ്ങിയതിന് ശേഷം പറയുമ്പോള്‍ മാത്രമെ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധി വഴിവിട്ട രീതിയില്‍ ചിലവഴിച്ചിട്ടുണ്ടോ ഇല്ലയോ എന്നുള്ള തുടക്കത്തിലുള്ള ചോദ്യത്തിന് ഏറ്റവും ബലപ്പിക്കുന്ന ഉത്തരം നിങ്ങള്‍ തന്നെ നല്‍കുന്നു.
ഇന്നലത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ വരികളെ മാത്രം എടുത്ത് പറയാം. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും. കൊവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ലാപ്‌ടോപ് വാങ്ങാന്‍ കെ എസ് എഫ് ഇക്ക് നല്‍കിയ തുകയാണ് ഇതെന്നുമായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്.
കുടുംബശ്രീ പ്രവര്‍ത്തകരുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ പദ്ധതിയും വിദ്യകിരണം പദ്ധതിയും സംയോജിപ്പിച്ച് സര്‍ക്കാര്‍ 81.43 കോടി രൂപ കെ.എസ്.എഫ്ഇയ്ക്ക് നല്‍കി. ഇതുവഴി ആകെ നാല്‍പത്തിയേഴായിരത്തി അറുന്നൂറ്റി എഴുപത്തി മൂന്ന് ( 47,673 ) വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് കള്ളകണക്കാണെന്ന് ആരോപിക്കുകയാണ് ബിഗ് ബോസ് താരം അഖില്‍ മാരാര്‍.
വിദ്യാശ്രീ എന്നത് കെഎസ്എഫ്ഇ മുന്നട്ടുവച്ച പദ്ധതിയാണ്. വിദ്യാശ്രീ പദ്ധതി വഴി കൊടുത്തേക്കുന്ന ലാപ്‌ടോപുകള്‍ക്ക് മാത്രമെ തിരിച്ചടവുള്ളു എന്നും വിദ്യാകിരണം പദ്ധതിവഴി ലാപ്‌ടോപ് സൗജന്യമായിട്ടാണ് കൊടുത്തതെന്നുമുള്ള സഖാക്കന്മാരുടെ ന്യായികരണ വീഡിയോയില്‍ പറഞ്ഞിരിക്കുന്നതുപോലെയാണോ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. വിദ്യാശ്രീ പദ്ധതിയും വിദ്യാകിരണം പദ്ധതിയും സംയോജിപ്പിച്ചു കൊണ്ടു നാല്‍പത്തിയേഴായിരത്തി അറുന്നൂറ്റി എഴുപത്തി മൂന്ന് ലാപ്‌ടോപ് കൊടുത്തുവെന്ന് പറഞ്ഞാല്‍ സാധാരണക്കാരനെന്ന നിലയില്‍ വിദ്യാകിരണം പദ്ധതി വഴിയും ലാപ്‌ടോപ് കൊടുത്തിട്ടുണ്ടാകും വിദ്യാശ്രീ പദ്ധതി വഴിയും ലാപ്‌ടോപ് കൊടുത്തിട്ടുണ്ടാകും. ഇതിന്റെ രണ്ടിന്റെയും തുക സര്‍ക്കാര്‍ കെ എസ് എഫ് ഇ ക്ക് കൊടുത്തതാണെന്നല്ലെ വിചാരിക്കു.
അതുകൊണ്ടാണ് കെഎസ്എഫ്ഇയുടെ മാനേജിംഗ് ഡയറക്ടറുടെ പി എയെ ഇന്നലെ വിളിച്ച് സംസാരിച്ചതും പദ്ധതിക്ക് സര്‍ക്കാര്‍ പണമൊന്നും നല്‍കിയില്ലാ എന്ന് പറഞ്ഞതും. വിദ്യാശ്രീ പദ്ധതിക്ക് പിന്നില്‍ കെഎസ്എഫ്ഇയുടെ കച്ചവട ബുദ്ധിയാണ്. കോവിഡ് സമയത്ത് കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാകണം. സാധാരണക്കാര്‍ക്ക് ഇടയിലേക്ക് ലാപ്‌ടോപുകള്‍ നല്‍കിയിട്ട് പണം പിന്നെ നല്‍കാം എന്നു പറഞ്ഞുകൊണ്ട് ഇടതുപക്ഷ സഹയാത്രികര്‍ ഏറ്റവും കൂടുതലുള്ള കുടുംബശ്രീയിലെയും തൊഴിലുറപ്പു പദ്ധതിയിലേയും സാധാരണക്കാരെ പറ്റിക്കുക എന്നതായിരുന്നു നീക്കം. അഞ്ചു ലക്ഷത്തിപതിനെണ്ണായിരത്തി നാനൂറ്റി തൊണ്ണൂറ്റിയെട്ട് അപേക്ഷകളാണ് വിദ്യാശ്രീ എന്ന പദ്ധതി കെഎസ്എഫ്ഇയും കുടുംബശ്രീയുമായി ചേര്‍ന്ന് പ്രഖ്യാപിച്ചപ്പോള്‍ ലഭിച്ചത്. 5,18,498 ലാപ്‌ടോപുകള്‍ ഒരുമിച്ച് പര്‍ച്ചേസ് ചെയ്യാന്‍ കഴിഞ്ഞാല്‍ വലിയ പര്‍ച്ചേസിന് ഒരു ലാപ്‌ടോപ്പിന് പതിനായിരം രൂപവീതം ലാഭം കെഎസ്എഫ്ഇക്ക് ലഭിക്കും മാത്രമല്ല, ഈ ലാപ്‌ടോപ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതിന്റെ പണം മാസം മാസം ലഭിക്കുകയും ചെയ്യും.
അപ്പോള്‍, 5,18,498 ലാപ്‌ടോപിന് പതിനായിരം രൂപ ലാഭം കൂടി ലഭിച്ചാല്‍ വന്‍ തുകയാണ് കെഎസ്എഫ്ഇക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്രയും ലാപ്‌ടോപുകള്‍ ഒരുമിച്ച് നല്‍കാന്‍ കമ്പനികള്‍ക്ക് കഴിയാതെ വരികയും അങ്ങനെ ഈ പദ്ധതി പതിയെ പതിയെ നീണ്ടുപോയി. സ്‌കൂള്‍ തുറന്ന സമയത്താണ് ഒക്കോണിക്‌സ് (OCONICS) എന്ന കമ്പനിയുടെ ലാപ്‌ടോപ് എടുത്ത് കൊടുക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കേടാവുകയും ചെയ്തു. അഞ്ചുലക്ഷത്തിലേറെ പേര്‍ അപേക്ഷിച്ചെങ്കിലും പതിനായിരത്തോളം പേര്‍ക്ക് മാത്രമാണ് ലാപ്‌ടോപ് ലഭിച്ചത്. സര്‍ക്കാരിന്റെ പരാജയപ്പെട്ട പദ്ധതി മാറി.
ഓര്‍ഡര്‍ ചെയ്ത അമ്പതിനായിരത്തിലേറെ ലാപ്‌ടോപുകള്‍ കെഎസ്എഫ്ഇയുടെ ഓഫിസില്‍ എത്തിയെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായില്ല. ഇത് പലതും നശിച്ചു എന്ന് കെഎസ്എഫ്ഇയുടെ എംഡി തന്നെ വ്യക്തമാക്കിയതാണ്. ഈ ലാപ്‌ടോപുകള്‍ ഉപയോഗശൂന്യമായിരിക്കുന്ന സമയത്താണ് പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് കൊടുക്കാന്‍ വേണ്ടി വിദ്യാകിരണം പദ്ധതി കൊണ്ടുവരുന്നത്. ഇതിലൂടെ നല്‍കിയത് ഉപയോഗശൂന്യമായി കെഎസ്എഫ്ഇയെ സഹായിക്കാന്‍ ഓഫീസില്‍ കെട്ടിക്കിടന്ന ലാപ്‌ടോപുകളാണ്. കോവിഡിന് ശേഷം സ്‌കൂളുകള്‍ തുറന്നതിന് ശേഷമാണ് എസ് സി എസ് ടി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപുകള്‍ നല്‍കിയത്. സ്‌കൂളുകള്‍ക്ക് ലൈബ്രറി സ്‌കീമായിട്ടും നല്‍കി എന്ന് പറയുന്നുണ്ട്. മാത്രമല്ല ലാപ്‌ടോപുകള്‍ നല്‍കിയത് സ്‌കൂളുകള്‍ക്കാണെന്നും പറയുന്നു. മുഖ്യമന്ത്രി പക്ഷെ പറഞ്ഞത് കുട്ടികള്‍ക്ക് നല്‍കിയെന്നാണ്.
വിദ്യാശ്രീ പദ്ധതിയിലൂടെ പണം നല്‍കി വാങ്ങിയ ലാപ്‌ടോപ് കേടായെന്ന് പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തവര്‍ സൗജന്യമായി നല്‍കിയ ലാപ്‌ടോപിന്റെ ഗുണനിലവരത്തെപ്പറ്റി ആശങ്കപ്പെടില്ലല്ലോ. ദാനം കിട്ടിയ പശുവിന്റെ വായില്‍ പല്ലുണ്ടോയെന്ന് ആരും നോക്കില്ലല്ലോ. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കെഎസ്എഫ്ഇക്കാര് കാണിച്ച അഴിമതി മറപിടിക്കാന്‍ വിദ്യാകിരണം പദ്ധതിയുടെ പേരില്‍ പണം നല്‍കിയത്.
നാല് ജി ബി റാമും 128 ജി ബി മെമ്മറിയുമുള്ള ഒരു ലാപ്‌ടോപ് ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന വില നോക്കണം. ഇതിലും കൂടിയ ജിബി റാം ഉള്ള ലാപ്‌ടോപിന് പോലും വിപണിവില 20000 മാത്രമാണ്. 55000 ലാപ്‌ടോപ് ഒരുമിച്ച് പര്‍ച്ചേസ് ചെയ്ത കെഎസ്എഫ്ഇ ക്ക് ലഭിച്ച ലാഭം എത്രയോ വലുതാണ്. ഇത്രയും വലിയ ലാഭത്തിന്റെ പങ്ക് ജനങ്ങള്‍ക്ക് കൊടുക്കാതെ ഇത് സബ്ബ്‌സിഡിയുടെ ചെറിയൊരു തുക മാത്രമാണ് നല്‍കുന്നത്.
മുഖ്യമന്ത്രി പറഞ്ഞത് 46703 കുട്ടികള്‍ക്ക് ലാപ്‌ടോപ് വാങ്ങാന്‍ വേണ്ടിയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് 81 കോടി രൂപ നല്‍കി എന്നാണ്. 47673 കുട്ടികള്‍ക്ക് ഈ കോടി വീതിച്ച് നല്‍കിയിട്ടുണ്ടെങ്കില്‍ ഒരു ലാപ്‌ടോപ്പിന് 17,080 രൂപ ചെലവാകും. ഇവിടെയാണ് മുഖ്യമന്ത്രിയെ കൂടെയുള്ളവര്‍ ചതിച്ചത്.
ഈ തുക സൗജന്യമായി കൊടുത്തതല്ല, ലോണ്‍ ആണ്. അപ്പോള്‍ സര്‍ക്കാര്‍ പറയുന്ന 81.41 കോടി എവിടെ പോയി. ചുരുക്കം പറഞ്ഞാല്‍ മുഖ്യമന്ത്രി എല്ലാവരേയും വിഡ്ഢിയാക്കി. അങ്ങനെ ഓടിപ്പോകാമെന്ന് കരുതേണ്ട പിണറായി വിജയാ,കെഎസ്എഫ്ഇ കുട്ടികള്‍ക്ക് ലോണ്‍ കൊടുത്തു, ലോണ്‍ കൊടുത്ത തുക പാവങ്ങള്‍ കെഎസ്എഫ്ഇയിലേക്ക് തിരിച്ചടിച്ചു, വാങ്ങിയ ലാപ്‌ടോപ് ഒക്കെ തന്നെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ നശിച്ചുപോയി. കോക്കോണിക്‌സ് കമ്പനിയുടെ ലാപുകള്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിച്ചുവെന്ന വാര്‍ത്തകള്‍ ഉള്‍പ്പെടെ വന്നിട്ടുണ്ട്.
81 കോടി രൂപ പാവങ്ങള്‍ക്കപള്ള സഹായം ആയിരുന്നെങ്കില്‍ എന്തിനാണ് തിരിച്ചടവ്? ഇനി പതിനേഴായിരത്തിന് പലിശ ഇല്ലെന്നാണല്‍ എന്തിനാണ് ഇങ്ങനെയൊക്കെ ഒരു ഔദാര്യം. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ വിവരങ്ങള്‍ വിവരക്കേടാണ്. എല്ലാ കണക്കും പുറത്തുവരണം.
47693 കുട്ടികളെ 81.43 കോടി രൂപ ഉപയോഗിച്ച് സര്‍ക്കാര്‍ സഹായിച്ചുവെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അത് കെഎസ്എഫ്ഇ കുട്ടികള്‍ക്ക് വായ്പയായി കൊടുത്ത തുകയാണ്. ഈ തുക മാസംതോറും ആ പാവങ്ങള്‍ തിരികെ അടയ്ക്കുന്നുമുണ്ട്. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി പറഞ്ഞ 81.43 കോടി രൂപ എങ്ങോട്ട് പോയി. ഈ വിഷയത്തില്‍ പ്രതിപക്ഷം ചോദ്യം ഉയര്‍ത്തണം.
വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്ന അഖില്‍ മാരാര്‍ നിലപാട് മാറ്റവുമായി കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. സിഎംഡിആര്‍എഫില്‍ നിന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചു എന്ന ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞതിനാലാണ് തന്റെ വക ഒരു ലക്ഷം രൂപ നല്‍കുന്നതെന്ന് മാരാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.