തിരുവനന്തപുരം: റാപ്പര്‍ വേടനുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച വിമര്‍ശനങ്ങളുടെ പേരില്‍ കുടുംബത്തിന് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍. അശോക് കുമാര്‍ തുണ്ടില്‍ എന്ന ഫേസ്ബുക്ക് അക്കൌണ്ട് ഉടമയ്ക്ക് എതിരെയാണ് അഖില്‍ രംഗത്ത് വന്നിരിക്കുന്നത്.

റാപ്പര്‍ വേടനുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഇയാള്‍ അഖില്‍ മാരാരെ അധിക്ഷേപിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ചെവിക്കല്ല് പൊളിയുന്ന തരത്തില്‍ അച്ഛന്‍ അഖില്‍ മാരാര്‍ക്ക് അടി കൊടുക്കണം എന്നതടക്കം പറയുന്ന വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സുഖമില്ലാതിരിക്കുന്ന അച്ഛനേയും അമ്മൂമ്മയേയും നോക്കി ജീവിക്കുന്ന അമ്മയെ ആണ് ഇയാള്‍ അധിക്ഷേപിച്ചിരിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ മറ്റ് വീഡിയോകളുടെ പേരിലും കേസ് കൊടുക്കുമെന്ന് അഖില്‍ മാരാര്‍ പറയുന്നു. അച്ഛന്‍ തടഞ്ഞത് കൊണ്ടാണ് ഇയാളെ മറ്റൊന്നും ചെയ്യാതെ നിയമത്തിന്റെ വഴിക്ക് നീങ്ങുന്നതെന്നും അഖില്‍ പറയുന്നു.. നിലവില്‍ അശോക് കുമാര്‍ എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

അഖില്‍ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ്:

പോകുന്ന വഴിയില്‍ ആരെങ്കിലും തൂറി വെച്ചിട്ട് പോയാല്‍ ഞാന്‍ വഴി മാറി നടക്കും...

അമ്മ ഒരു തൊഴിലുറപ്പ് തൊഴിലാളി ആയത് കൊണ്ട് പരിസരം വൃത്തിയാക്കുക അവരുടെ ജോലിയുടെ ഭാഗമായത് കൊണ്ട് അവരത് കോരി കളയാന്‍ തീരുമാനിച്ചു..

ജാതി വെറി മൂത്ത ഒരുത്തന്‍ എന്നെ തെറി വിളിക്കുക എന്ന ലക്ഷ്യത്തോടെ ആക്ഷേപിച്ചത് എന്റെ അമ്മയെ ആയിരുന്നു... ഇവന്‍ ആരാണെന്ന് എനിക്കറിയില്ല അറിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഇവന്റെ അഡ്രസ്സ് ഒന്ന് കമന്റ് ചെയ്യുക... പോലീസ് കണ്ടെത്തിക്കൊളും എന്നാലും ഒരു സഹായം അവര്‍ക്ക് നമുക്ക് ചെയ്യാമല്ലോ..?

സ്ത്രീകളുടെ അന്തസ്, അഭിമാനം, ചാരിത്ര്യം നശിപ്പിക്കും വിധം ലൈംഗിക ചുവയോടെ സംസാരിച്ച ഈ മഹാന് നിലവില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കൊട്ടാരക്കര പോലീസ് കേസ് എടുത്തിട്ടുണ്ട്..

ഈ കേസിനു ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടിയാല്‍ പുറത്തു വാ അതിനു ശേഷം മാപ്പ് പറഞ്ഞു വീഡിയോ ഇട്ടില്ലെങ്കില്‍ അടുത്ത കേസ് നിന്റെ മറ്റ് വീഡിയോയുടെ പേരില്‍ ഞാനും കൊടുക്കും...

അഭിപ്രായങ്ങള്‍ക്ക് എതിരഭിപ്രായം പറയാം.. അത് ഏതളവില്‍ വിമര്‍ശിച്ചാലും സ്വാഗതം..

ആറു മാസം മുന്‍പ് അച്ഛന് ക്യാന്‍സര്‍ വന്നു.. അച്ഛന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി... അമ്മൂമ്മ മറിഞ്ഞു വീണു സര്‍ജറി കഴിഞ്ഞു കിടക്കുന്നു..

ഇവരെയൊക്കെ ഒറ്റയ്ക്കു നോക്കി മാനസിക വിഷമത്തില്‍ കഴിയുന്ന ഒരു സ്ത്രീയെ നോട്ടം കൊണ്ട് ഒരുത്തന്‍ വിഷമിപ്പിച്ചാല്‍ സമയവും സാഹചര്യവും ഒന്നും നോക്കി ഞാന്‍ നിക്കില്ലായിരുന്നു...

തടഞ്ഞത് അച്ഛനാണ്..അച്ഛനോട് മനസ്സില്‍ തട്ടി നീ ഒരു നന്ദി പറഞ്ഞേക്ക്..

നിയമത്തിന്റെ വഴി ആണല്ലോ മര്യാദ..