- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനന്യയും സരയുവും പിരിച്ചു വിടലിനെ എതിര്‍ത്തു; ഭൂരിപക്ഷ തീരുമാനം കൂട്ടരാജിയായി; ബാബുരാജിന്റെ പിടിവാശിയില്‍ അസ്വസ്ഥതയും; 'അമ്മ'യ്ക്ക് നാഥന് എന്ന്?
കൊച്ചി: താരസംഘടനയായ അമ്മയില്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. മോഹന്‍ലാല്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നതോടെ വലിയ പ്രതിസന്ധിയിലേക്ക് സംഘടന നീങ്ങും. അതിനിടെ താരസംഘടനയിലെ കൂട്ട പിരിച്ചു വിടലിനെ എതിര്‍ത്ത് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനന്യയും സരയുവും രംഗത്തു വന്നു. ഭൂരിപക്ഷ അഭിപ്രായമാണ് തീരുമാനത്തില്‍ പ്രതിഫലിച്ചതെന്ന് ഇവര്‍ പറയുന്നു. താന്‍ കൂട്ടപിരിച്ചു വിടലിന് എതിരായിരുന്നുവെന്നാണ് അനന്യ പരസ്യമായി പറയുന്നത്. വിവാദങ്ങളെ നെഞ്ചുറപ്പോടെ നേരിടാമെന്ന് ജഗദീഷും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ രാജിയില്‍ ഉറച്ചു നിന്നു. ജനറല്‍ സെക്രട്ടറിയുടെ ചുമതലയിലുള്ള ബാബുരാജ് എന്തു വന്നാലും […]
കൊച്ചി: താരസംഘടനയായ അമ്മയില്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. മോഹന്‍ലാല്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നതോടെ വലിയ പ്രതിസന്ധിയിലേക്ക് സംഘടന നീങ്ങും. അതിനിടെ താരസംഘടനയിലെ കൂട്ട പിരിച്ചു വിടലിനെ എതിര്‍ത്ത് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനന്യയും സരയുവും രംഗത്തു വന്നു. ഭൂരിപക്ഷ അഭിപ്രായമാണ് തീരുമാനത്തില്‍ പ്രതിഫലിച്ചതെന്ന് ഇവര്‍ പറയുന്നു. താന്‍ കൂട്ടപിരിച്ചു വിടലിന് എതിരായിരുന്നുവെന്നാണ് അനന്യ പരസ്യമായി പറയുന്നത്. വിവാദങ്ങളെ നെഞ്ചുറപ്പോടെ നേരിടാമെന്ന് ജഗദീഷും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ രാജിയില്‍ ഉറച്ചു നിന്നു. ജനറല്‍ സെക്രട്ടറിയുടെ ചുമതലയിലുള്ള ബാബുരാജ് എന്തു വന്നാലും ഒറ്റയ്ക്ക് രാജിക്കില്ലെന്നും വിശദീകരിച്ചു. ഈ പിടിവാശിയാണ് കൂട്ടരാജിക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.
ഭരണസമിതി പിരിച്ചു വിട്ടതോടെ താരങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടി പറയേണ്ട ബാധ്യതയില്‍ നിന്ന് മോഹന്‍ലാല്‍ അടക്കം ഒഴിയുകയാണ് എന്നും വിമര്‍ശനമുണ്ട്. ഭരണസമിതിയില്‍ ഉണ്ടായിയുന്നവര്‍ക്കു നേര്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അടക്കം അവരവര്‍ ഒറ്റയ്ക്ക് നേരിടേണ്ടി വരും. അമ്മയെ ഇനി ആര് നയിക്കും എന്നതിലും പുതിയ ഭരണ സമിതിയില്‍ ആരൊക്കെ എന്നതിലുമെല്ലാം നടീ നടന്‍മാര്‍ക്കിടയില്‍ ചര്‍ച്ച തുടങ്ങി. ഇതിലൊന്നും ആര്‍ക്കുമൊരു വ്യക്തതയുമില്ല. ജഗദീഷിനെ മുന്നില്‍ കണ്ടാണ് ഒരു വിഭാഗത്തിന്റെ ചര്‍ച്ചകള്‍. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഉര്‍വ്വശി എന്നിവരുടെ പേരും ചര്‍ച്ചയാക്കുന്നുണ്ട്.
ഇതിനിടെയാണ് 'അമ്മ'യിലെ കൂട്ടരാജിയില്‍ ഭിന്നത പുറത്തു വരുന്നത്. സംഘടനയുടെ എക്‌സിക്യൂട്ടീവില്‍നിന്ന് തങ്ങള്‍ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തിയത് പുതിയ ചര്‍ച്ചയായി. ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തില്‍ എങ്ങനെ സ്ഥാനത്തു തുടരാനാകുമെന്നാണ് മുന്‍ നേതൃത്വത്തിന്റെ പ്രതികരണം. നിയമോപദേശം ലഭിച്ചതിനുശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും മുന്‍ നേതൃത്വം പറഞ്ഞു. നടിമാരുടേത് അവരുടെ അഭിപ്രായം മാത്രമാണ്. നടിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ് അമ്മ ഭരണസമിതി പിരിച്ചുവിടാന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് നടന്നു പുതിയ ഭരണ സമിതി അധികാരത്തില്‍ വരാന്‍ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ അഡ്‌ഹോക്ക് കമ്മറ്റി തുടരും. അവശ കലാകാരന്‍മാര്‍ക്കും നല്‍കുന്ന പ്രതിമാസ കൈനീട്ടമടക്കം മുറപോലെ തുടരും. താരങ്ങള്‍ ഒരുമിച്ച് അടുത്ത മാസം കൊച്ചിയില്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടിയില്‍ മാറ്റം വന്നേക്കും. വയനാട് ദുരന്ത പശ്ചാത്തലത്തിലെന്നവണ്ണം ഈ ആഘോഷം മാറ്റി വയ്ക്കും.
ഇന്നലെ ഉച്ചയോടെയാണ് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് അധ്യക്ഷന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്റ് സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ബാബുരാജ് അംഗീകരിച്ചില്ല.
സിദ്ദിഖിന്റെ പാത പിന്തുടരില്ലെന്നായിരുന്നു ബാബുരാജിന്റെ പക്ഷം. ഇതോടെ താന്‍ രാജിവയ്ക്കുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും രാജിയെന്ന പൊതു നിര്‍ദ്ദേശവും എത്തി. ഇത് ഭൂരിപക്ഷ അഭിപ്രായത്തില്‍ അംഗീകരിക്കപ്പെടുകയായിരുന്നു.