- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ ഭരണസമിതി പിരിച്ചുവിട്ടത് പിളര്‍പ്പ് ഭയന്നോ? കൂട്ടരാജിയോട് പൊരുത്തപ്പെടാന്‍ ആവാതെ ചില അംഗങ്ങള്‍; മോഹന്‍ലാല്‍ ഒളിച്ചോടിയെന്നും വിമര്‍ശനം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചില നടന്മാര്‍ക്കെതിരെ പീഡനാരോപണങ്ങള്‍ വന്നതിന്റെ പേരില്‍, അമ്മ ഭരണസമിതിയിലെ എല്ലാവരും രാജി വച്ചൊഴിഞ്ഞത് എന്തിന്? വാട്‌സാപ് ഗ്രൂപ്പില്‍ മോഹന്‍ലാല്‍ വികാരാധീനനായതിനെ തുടര്‍ന്ന് കൂട്ടായി എടുത്ത തീരുമാനമോ? എന്തായാലും അമ്മയിലെ ഭിന്നത വെളിവാക്കുന്ന തരത്തില്‍ തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ വന്നുതുടങ്ങി. സംഘടന പിളര്‍പ്പിലേക്ക് നീങ്ങുമെന്ന ആശങ്ക കാരണമാണ് മോഹന്‍ലാല്‍ കടുത്ത തീരുമാനം എടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമാണ് മോഹന്‍ലാല്‍ വാട്‌സാപ്പില്‍ അംഗങ്ങളുമായി സംസാരിച്ചത്. അമ്മയ്ക്ക് നേരേ ഇനിയും ആക്രമണം […]
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചില നടന്മാര്‍ക്കെതിരെ പീഡനാരോപണങ്ങള്‍ വന്നതിന്റെ പേരില്‍, അമ്മ ഭരണസമിതിയിലെ എല്ലാവരും രാജി വച്ചൊഴിഞ്ഞത് എന്തിന്? വാട്‌സാപ് ഗ്രൂപ്പില്‍ മോഹന്‍ലാല്‍ വികാരാധീനനായതിനെ തുടര്‍ന്ന് കൂട്ടായി എടുത്ത തീരുമാനമോ? എന്തായാലും അമ്മയിലെ ഭിന്നത വെളിവാക്കുന്ന തരത്തില്‍ തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ വന്നുതുടങ്ങി.
സംഘടന പിളര്‍പ്പിലേക്ക് നീങ്ങുമെന്ന ആശങ്ക കാരണമാണ് മോഹന്‍ലാല്‍ കടുത്ത തീരുമാനം എടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമാണ് മോഹന്‍ലാല്‍ വാട്‌സാപ്പില്‍ അംഗങ്ങളുമായി സംസാരിച്ചത്. അമ്മയ്ക്ക് നേരേ ഇനിയും ആക്രമണം വരുമെന്നും ഭാരവാഹികള്‍ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് മോഹന്‍ലാല്‍ വാട്‌സാപ്പില്‍ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ക്കെതിരെ പോരാടണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. ഫൈറ്റ് ചെയ്യാന്‍ രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തില്‍ മറ്റു ചര്‍ച്ചകളിലേക്ക് പോകേണ്ട എന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അംഗങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൂട്ടത്തോടെ സന്ദേശം അയച്ചിരുന്നു. നേതൃത്വത്തോടുള്ള എതിര്‍പ്പ് സംഘടനയെ തന്നെ പിളര്‍ത്തിയേക്കും എന്ന സാഹചര്യമാണ് കൂട്ടരാജിയിലേക്ക് നയിച്ചത്.
എന്ന കൂട്ടരാജി എന്ന യാഥാര്‍ഥ്യത്തോട് പലര്‍ക്കും പൊരുത്തപ്പെടാനാവുന്നില്ല. അമ്മയിലെ കൂട്ടരാജിയെ താന്‍ ന്യായീകരിക്കില്ലെന്ന് നടന്‍ അനൂപ് ചന്ദ്രന്‍ പ്രതികരിച്ചു. ആരോപണ വിധേയരെ മാത്രം മാറ്റുന്നതിന് പകരം കമ്മിറ്റി ഒന്നടങ്കം രാജി വെക്കുന്നതിന് പിന്നിലെ കാരണം തനിക്ക് മനസിലാവുന്നില്ലെന്നും അനൂപ് ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'കൂട്ടരാജിയെ ഞാന്‍ ഒരിക്കലും ന്യായീകരിക്കുന്നില്ല. കാരണം ആരോപണവിധേയനായിട്ടുള്ള ഒരാള്‍ ഉണ്ടെങ്കില്‍ അയാളെ മാറ്റുക. രണ്ട് പേര്‍ ആണെങ്കില്‍ അവരെ മാറ്റുക. അതിന് പകരം 506 പേര്‍ തെരഞ്ഞെടുത്ത ഒരു കമ്മിറ്റി ഒന്നടങ്കം രാജിവെക്കുക എന്നത് വോട്ട് ചെയ്തവരെയും കേരളത്തിന്റെ സാംസ്‌കാരിക മൂല്യത്തെ ബഹുമാനിക്കുന്നവരെയും അപമാനിക്കുന്നതുമാണെന്നാണ് എനിക്ക് തോന്നുന്നത്. തുടര്‍ച്ചയായി ഉണ്ടാവുന്ന ആരോപണങ്ങളില്‍ എല്ലാവരും പുറത്ത് പോകേണ്ടിവരുമെന്ന തോന്നലില്‍ നിന്നാണോ അതോ ആരോപണം വരുന്നവര്‍ക്ക് സങ്കടം വരാതിരിക്കാനാണോ ഈ തീരുമാനമെന്ന് അറിയില്ല', അനൂപ് ചന്ദ്രന്‍ പറയുന്നു.
'ഇതിനൊക്കെ മറുപടി പറയേണ്ട ആള്‍ ജഗദീഷ് ആണ്. കാരണം അദ്ദേഹമാണ് അസോസിയേഷന്‍ ഇലക്ഷന് തലേന്ന് പ്രസിഡന്റ് മോഹന്‍ലാലിനെ നിര്‍ത്തിക്കൊണ്ട് ഞങ്ങളാണ് ഒഫിഷ്യല്‍ പാനല്‍ എന്ന് മറ്റുള്ളവരോട് പറഞ്ഞത്. അനൂപ് ചന്ദ്രനും ജയനും കുക്കു പരമേശ്വരനുമൊക്കെ അടങ്ങുന്നവര്‍ (അങ്ങനെ വാക്കാല്‍ പറഞ്ഞില്ലെങ്കിലും) റിബല്‍ ആണ്, ഞങ്ങളാണ് മോഹന്‍ലാലിന് ഇഷ്ടപ്പെട്ടവര്‍ എന്ന് ഓരോ ആളുകളെയും നിര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അന്ന് ലാലേട്ടന്‍ നിശബ്ദനായി നിന്നുകൊടുത്തു. അതിന്റെയൊത്തെ പരിണിതഫലമാണ് ഈ കാണുന്നത്', അനൂപ് ചന്ദ്രന്‍ പറഞ്ഞു.
അതേസമയം, അമ്മ ഭരണസമിതിയുടെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായിരുന്ന ജയന്‍ ചേര്‍ത്തല. രാജി സംബന്ധിച്ച് പലവട്ടം മോഹന്‍ലാലുമായി സംസാരിച്ചു. ധര്‍മ്മികത കണക്കിലെടുത്താണ് രാജിവെച്ചൊഴിഞ്ഞത്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവര്‍ അഗ്‌നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മാധ്യമ വാര്‍ത്തകളിലൂടെയാണ് അമ്മയെ ജനം വിലയിരുത്തുന്നത്. ഇനി ഇലക്ഷന്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കും. ആരോപണങ്ങളെ ചില ചാനലുകള്‍ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ട്. അതില്‍ ഒരു പൊളിറ്റിക്‌സ് ഉണ്ട്. അമ്മയെ അനാഥമാക്കാന്‍ ആകില്ല.
ഭയമുണ്ടായെന്ന് പറഞ്ഞ പെണ്‍കുട്ടിയുടെ പ്രതികരണത്തെ പോലും പീഡനശ്രമമായി ചിത്രീകരിച്ചുവെന്നും ജയന്‍ കുറ്റപ്പെടുത്തി.