- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാല്‍ അടക്കം എല്ലാവരുടേയും രാജി ആവശ്യം ശക്തം; ജഗദീഷിനെ അധ്യക്ഷനും വനിതയെ ജനറല്‍ സെക്രട്ടറിയും ആക്കാനും കരുനീക്കം; അമ്മയില്‍ കൂട്ടരാജിയോ?
കൊച്ചി: താര സംഘടനയായ അമ്മയുടെ എല്ലാ ഭാരവാഹികളും രാജി വയ്ക്കണമെന്ന ആവശ്യം ചര്‍ച്ചയാക്കാന്‍ സംഘടനയ്ക്കുള്ളില്‍ ഡബ്ല്യുസിസിയെ പിന്തുണയ്ക്കുന്ന കൂട്ടായ്മയുടെ ശ്രമം. അമ്മയ്ക്ക്' പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പ്രഥ്വിരാജിന്റെ വാക്കുകളെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം. മോഹന്‍ലാലിനും വലിയ പിഴവുകള്‍ ഹേമാ കമ്മറ്റിയുടെ പ്രതികരണത്തില്‍ വന്നു. പീഡനാരോപണമുള്ള ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖന്റെ വാര്‍ത്താസമ്മേളനവും വീഴ്ചയായിരുന്നു. ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ വിധേയന്‍. രാജിവച്ച സിദ്ദിഖ് മാതൃക ബാബുരാജ് കാട്ടുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ ഭരണ സമിതി ഒന്നടങ്കം രാജിവയ്ക്കണമെന്ന […]
കൊച്ചി: താര സംഘടനയായ അമ്മയുടെ എല്ലാ ഭാരവാഹികളും രാജി വയ്ക്കണമെന്ന ആവശ്യം ചര്‍ച്ചയാക്കാന്‍ സംഘടനയ്ക്കുള്ളില്‍ ഡബ്ല്യുസിസിയെ പിന്തുണയ്ക്കുന്ന കൂട്ടായ്മയുടെ ശ്രമം. അമ്മയ്ക്ക്' പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പ്രഥ്വിരാജിന്റെ വാക്കുകളെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം. മോഹന്‍ലാലിനും വലിയ പിഴവുകള്‍ ഹേമാ കമ്മറ്റിയുടെ പ്രതികരണത്തില്‍ വന്നു. പീഡനാരോപണമുള്ള ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖന്റെ വാര്‍ത്താസമ്മേളനവും വീഴ്ചയായിരുന്നു. ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ വിധേയന്‍. രാജിവച്ച സിദ്ദിഖ് മാതൃക ബാബുരാജ് കാട്ടുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ ഭരണ സമിതി ഒന്നടങ്കം രാജിവയ്ക്കണമെന്ന ആവശ്യം ചില കോണുകള്‍ ചര്‍ച്ചയാക്കുന്നത്.
മോഹന്‍ലാല്‍ രാജിവച്ച് ജഗദീഷ് പ്രസിഡന്റാകട്ടേ എന്നതാണ് ഇവരുടെ നിലപാട്. വനിതയെ സംഘടനാ ജനറല്‍ സെക്രട്ടറിയാക്കണമെന്നും ആവശ്യമുണ്ട്. നിലവിലെ ബൈലോ പ്രകാരം എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഒരാളെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലുള്ളവര്‍ക്ക് ജനറല്‍ സെക്രട്ടറിയാക്കാം. വൈസ് പ്രസിഡന്റ് ജഗദീഷിന് അതിന് കഴിയുകയുമില്ല. അതുകൊണ്ട് തന്നെ സുതാര്യമായ അമ്മയുടെ പ്രവര്‍ത്തനത്തിന് എല്ലാവരുടേയും രാജി അനിവാര്യതയാണ്. ജനറല്‍ ബോഡി യോഗം ചേര്‍ന്ന് തുടര്‍ തീരുമാനം വേണമെന്നാണ് ആവശ്യം. പീഡന പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ചയുണ്ടായി. മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരായ ആരോപണവും ഗൗരവത്തോടൊണ് അമ്മയിലെ എതിര്‍ ചേരി കാണുന്നത്.
ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കി സംഘടനയില്‍ പിടിമുറുക്കാനായിരുന്നു എതിര്‍ ചേരിയുടെ ശ്രമം. ഇതിനിടെയാണ് ബൈലോ പ്രകാരം അതിന് കഴിയില്ലെന്ന ചര്‍ച്ച ഉയര്‍ന്നത്. ഇതോടെയാണ് എങ്കില്‍ എല്ലാവരും രാജിവച്ച് പുതിയ തിരിഞ്ഞെടുപ്പ് എന്ന വാദത്തിലേക്ക് കാര്യങ്ങളെത്തുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടിലാണ് മോഹന്‍ലാല്‍ ഇപ്പോഴും. ഇതെല്ലാം ജഗദീഷിനെ അധ്യക്ഷനാക്കി അമ്മയെ പുതിയൊരു വഴിയിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കരുത്ത് പകരുന്നതാണ്. വനിതാ ജനറല്‍ സെക്രട്ടറിയും അങ്ങനെ വന്നാല്‍ അമ്മയെ നയിക്കാനെത്തും. വിമത വിഭാഗത്തെ നയിക്കാന്‍ പൃഥ്വിരാജ് എത്തുമെന്നാണ് അവരുടെ മറ്റൊരു പ്രതീക്ഷ.
ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ അന്വേഷിക്കപ്പെടണമെന്ന് നടന്‍ പൃഥ്വിരാജ് പറയുന്നു ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിനൊടുവില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ആരോപണങ്ങള്‍ കള്ളമാണെന്ന് ബോധ്യപ്പെട്ടാല്‍ മറിച്ചും മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം. ഇരകളുടെ പേരുകളാണ് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേരുകള്‍ സംരക്ഷിക്കപ്പെടാന്‍ നിയമം അനുശാസിക്കാത്തിടത്തോളം കാലം ആ പേരുകള്‍ പുറത്തുവിടാന്‍ നിയമതടസം ഉണ്ടെന്ന് കരുതുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
'അമ്മയ്ക്ക്' പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുന്നത് എനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്നുള്ളതാണ്. പക്ഷേ അതില്‍ ഉത്തരവാദിത്വം തീരുന്നില്ല. ഞാനിതിലില്ല എന്ന് സ്ഥാപിക്കുന്നിടത്ത് തീരുന്നില്ല എന്റെയോ നിങ്ങളുടേയോ ഉത്തരവാദിത്തം. പവര്‍?ഗ്രൂപ്പിനെ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. എന്നാല്‍, അങ്ങനെയൊരു ഗ്രൂപ്പ് ഇവിടെ ഇല്ല എന്ന് അവകാശപ്പെടാനാവില്ല. അവര്‍ കാരണം ബാധിക്കപ്പെട്ടവര്‍ മലയാള സിനിമയിലുണ്ടെങ്കില്‍ അവരുടെ വിഷമം കേള്‍ക്കണം. അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെങ്കില്‍ അതില്ലാതാകണം. ശക്തമായ നടപടികളും ഇടപെടലുകളും അമ്മ സംഘടനയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുതന്നെയാണ്-ഇതായിരുന്നു പൃഥ്വിയുടെ പ്രതികരണം.
സ്ഥാനങ്ങളിലിരിക്കുന്ന ആളുകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ മര്യാദയുടെ ഭാ?ഗമായി ചെയ്യേണ്ടത് ആ സ്ഥാനത്തുനിന്ന് മാറി അന്വേഷണം നേരിടുക എന്നതാണ്. കാരണം ഒരു സ്ഥാനത്തിരിക്കുമ്പോള്‍ അന്വേഷണം നേരിടാന്‍ പാടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും പറഞ്ഞു. ഇത് ബാബുരാജിനെതിരായ താക്കീത് കൂടിയാണ്. ആക്രമിക്കപ്പെട്ട നടി തിരികെ താരസംഘടനയിലേക്ക് എത്തട്ടെ എന്നാണ് പ്രത്യാശിക്കുന്നതെന്നും പൃഥ്വി പറഞ്ഞിട്ടുണ്ട്. ഡബ്ല്യൂസിസിയുടെ പേരില്‍ അമ്മ വിട്ടു പോയ എല്ലാവരേയും സംഘടനയുടെ ഭാഗമാക്കാനാണ് പൃഥ്വിയുടെ ശ്രമം. അമ്മയുടെ തലപ്പത്ത് മാറ്റം വന്നാല്‍ അവരെല്ലാം മടങ്ങിയെത്തുമെന്നും സൂചനയുണ്ട്.
വിലക്കിന്റെ കാര്യത്തില്‍ പാര്‍വതിക്ക് മുമ്പ് നിങ്ങളുടെ മുമ്പിലുള്ള ഉദാഹരണം ഞാനല്ലേ. നിരോധനം എന്ന് ഇതിനെ വിളിക്കുന്നത് തെറ്റാണ്. ബഹിഷ്‌കരണം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ അവകാശമാണ്. എന്നാല്‍ ഇതേകാര്യം ഒരു സ്ഥാനത്തിരിക്കുന്നയാളുകളുടെ ഭാ?ഗത്തുനിന്ന് വരുമ്പോള്‍ അത് പലപ്പോഴും പ്രതിധ്വനിക്കുന്നത് നിരോധനമായിട്ടാണ്. ഇന്നും സംഘടിതമായരീതിയില്‍ ഒരാളുടെ തൊഴിലവസരം നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അത് കണ്ണുതുറന്ന് കണ്ടേ മതിയാവൂ. അങ്ങനെ ചെയ്യാന്‍ ആര്‍ക്കും അവകാശമോ അധികാരമോ ആര്‍ക്കുമില്ല.ഇതിനെയാണ് പവര്‍ ഗ്രൂപ്പ് എന്ന് പറയുന്നതെങ്കില്‍ ആ ഗ്രൂപ്പ് മലയാള സിനിമയില്‍ ഉണ്ടാവാനേ പാടില്ല-ഇതാണ് പൃഥ്വിയുടെ നിലപാട് വിശദീകരണം.