വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അനക്കപ്പള്ളിയിൽ ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസിന്റെ രണ്ട് എ.സി. കോച്ചുകൾക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു. ഞായറാഴ്ച അർധരാത്രി 12.45-ഓടെയാണ് അപകടമുണ്ടായത്. തീപ്പിടിത്തത്തിൽ ഒരു യാത്രക്കാരൻ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

മരിച്ചയാളെ ചന്ദ്രശേഖർ സുബ്രഹ്‌മണ്യം എന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ബി1 കോച്ചിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തീപ്പിടിത്തമുണ്ടായ എ.സി. കോച്ചുകളിലൊന്നിൽ 82 യാത്രക്കാരും മറ്റൊന്നിൽ 76 യാത്രക്കാരും ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി.

സംഭവത്തെത്തുടർന്ന്, തീപ്പിടിത്തമുണ്ടായ രണ്ട് കോച്ചുകൾ ട്രെയിനിൽനിന്ന് വേർപ്പെടുത്തി. യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ റെയിൽവേ അധികൃതർ ഏർപ്പെടുത്തി.

തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസും ഫൊറൻസിക് സംഘവും ചേർന്ന് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ, കോച്ചുകളിൽ പരിശോധന തുടരുകയാണ്.

ഞായറാഴ്ച അർധരാത്രി 12.45-ഓടെയാണ് ട്രെയിനിലെ രണ്ട് കോച്ചുകളിൽ തീപ്പിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. എസി കോച്ചുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. ഇതിൽ ഒരുകോച്ചിൽ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചിൽ 76 യാത്രക്കാരുമുണ്ടായിരുന്നു. തീപ്പിടിത്തമുണ്ടായ കോച്ചിൽ തീയണച്ചശേഷം നടത്തിയ പരിശോധനയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ തീപ്പിടിത്തമുണ്ടായ രണ്ട് കോച്ചുകൾ ട്രെയിനിൽനിന്ന് വേർപ്പെടുത്തി. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.