- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോശം മെസേജ് അയച്ചൊരാള്‍ക്ക് ചുട്ട മറുപടി കൊടുത്തു; ആ ക്രുരന്റെ പേര് പറയാതെ അനുഭവം സ്ഥിരീകരിച്ച് അന്‍സിബ; അമ്മയിലെ ഭിന്നത പുതിയ തലത്തിലേക്കോ?
കൊച്ചി: ജഗദീഷിന് പിന്നാലെ ആഞ്ഞടിച്ച് നടി അന്‍സിബയും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ താര സംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ ഭിന്നത തുടരുന്നുവെന്നതിന് സൂചനയായി നടനും 'അമ്മ' വൈസ് പ്രസിഡന്റുമായ ജഗദീഷിന്റെ പ്രസ്താവനകള്‍ എത്തിയിരുന്നു. അതിനിടെ ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതല്‍ ഭാരവാഹികള്‍ മുന്നോട്ട് വരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ അമ്മയിലെ ഭിന്നത പുതിയ തലത്തിലെത്തും. വേട്ടക്കാര്‍ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിക്കുള്ളില്‍ ആകണമെന്നും 'അമ്മ' എക്‌സിക്യൂട്ടീവ് അംഗവും നടിയുമായ അന്‍സിബ ഹസന്‍ പറഞ്ഞു. ബംഗാളി […]
കൊച്ചി: ജഗദീഷിന് പിന്നാലെ ആഞ്ഞടിച്ച് നടി അന്‍സിബയും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ താര സംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ ഭിന്നത തുടരുന്നുവെന്നതിന് സൂചനയായി നടനും 'അമ്മ' വൈസ് പ്രസിഡന്റുമായ ജഗദീഷിന്റെ പ്രസ്താവനകള്‍ എത്തിയിരുന്നു. അതിനിടെ ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതല്‍ ഭാരവാഹികള്‍ മുന്നോട്ട് വരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ അമ്മയിലെ ഭിന്നത പുതിയ തലത്തിലെത്തും.
വേട്ടക്കാര്‍ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിക്കുള്ളില്‍ ആകണമെന്നും 'അമ്മ' എക്‌സിക്യൂട്ടീവ് അംഗവും നടിയുമായ അന്‍സിബ ഹസന്‍ പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തില്‍ ഇരയുടെ ഒപ്പം നില്‍ക്കുമന്നും തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി വേണമെന്നും അന്‍സിബ പറഞ്ഞു.കൃത്യമായ തെളിവുണ്ടെങ്കില്‍ ആരായാലും ശക്തമായ നടപടിയെടുക്കണമെന്ന് നടിയും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ അന്‍സിബ പ്രതികരിച്ചു. ജഗദീഷിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നതാണ് അന്‍സിബയുടേയും വാക്കുകള്‍.
ഇരയുടെ കൂടെ നില്‍ക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടാകും. റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയില്‍ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാന്‍ പോയില്ലെന്നും അന്‍സിബ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ മെസേജ് അയച്ച ആളിന്റെ പേര് പുറത്തു പറഞ്ഞതുമില്ല.
ഹേമാ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താര സംഘടനയായ 'അമ്മ'യിലും പ്രശ്നങ്ങളുണ്ടെന്ന സൂചനയുമായി ജഗദീഷിന്റെ രംഗപ്രവേശം കേരളം പ്രതീക്ഷയോടെയാണ് ചര്‍ച്ച ചെയ്തത്. പ്രത്യക്ഷത്തില്‍ അമ്മയില്‍ ഭിന്നതയില്ലെന്ന് ജഗദീഷും പറയുന്നുണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്കും ശക്തമായ മറുപടികളാണ് അദ്ദേഹം നല്‍കിയത്. അന്വേഷണത്തില്‍ നിന്ന് അമ്മയ്ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ഒഴിഞ്ഞുമാറാനാകില്ലെന്നും നടന്‍ പറഞ്ഞു. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കിയെന്നും ജഗദീഷ് ചോദിച്ചു. ഇതിന് പിന്നാലെയാണ് അന്‍സിബയും വരുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിയതില്‍ ക്ഷമാപണം ചോദിച്ചാണ് ജഗദീഷ് കഴിഞ്ഞ ദിവസം പത്രസമ്മേളനം ആരംഭിച്ചത്. വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കേണ്ടതായിരുന്നു. പ്രതികരിക്കാന്‍ വൈകിയത് അമ്മയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. സംഘടനയുടെ വരാനിരിക്കുന്ന ഷോയുടെ റിഹേഴ്‌സല്‍ കാരണമാണ് പ്രതികരണം വൈകിയത്. അത് ന്യായീകരണമാകില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഈ വാക്കുകളില്‍ തന്നെ ജഗദീഷിന് ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമായി. അമ്മയുടെ അച്ചടക്കത്തിന് കളങ്കം വരുത്താതെ കൃത്യമായ പ്രതികരണം ജഗദീഷ് നടത്തുകയും ചെയ്തു.
മറ്റ് തൊഴിലിടങ്ങളില്‍ ഇങ്ങനെ നടന്നിട്ടില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത്തരത്തിലൊരു ചോദ്യം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. നഷ്ടപ്പെട്ടു എന്ന് പറയുന്ന അഞ്ചു പേജുകള്‍ എങ്ങനെ ഒഴിവായി എന്നതിന് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടി വരും. സിനിമയ്ക്കുള്ളില്‍ പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരണം. അതിന്റെ ഉത്തരവാദിത്വം അമ്മ ഏറ്റെടുക്കണമെന്നാണ് അഭിപ്രായം-ജഗദീഷ് നിലപാട് വിശദീകരിച്ചത് ഇങ്ങനെയാണ്. ഇതിനിടെ ആര്‍ക്കും മോശം അനുഭവം ഉണ്ടായില്ലെന്ന എക്‌സിക്യൂട്ടീവ് അംഗം ജോമോളുടെ പ്രതികരണവും ചര്‍ച്ചയായിരുന്നു. എന്നാല്‍ അന്‍സിബ ഇതിന് വിരുദ്ധമായ നിലപാടാണ് എടുക്കുന്നത്.