- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വറിന്റെ ആരോപണം ഡിജിപി അന്വേഷിക്കും; സുജിത് ദാസിന് എതിരേയും നടപടി വരും; അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കോട്ടയം: പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന്. പോലീസ് മേധാവി അന്വേഷിക്കുമെന്ന സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നത്. എല്ലാ കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദകീരിച്ചു. ഒരു മുന്‍വിധിയും ഉണ്ടാവില്ല. ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ എല്ലാ ഗൗരവവും നില നിര്‍ത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികള്‍ വച്ചു പൊറുപ്പിക്കില്ലെന്നും അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി […]
കോട്ടയം: പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന്. പോലീസ് മേധാവി അന്വേഷിക്കുമെന്ന സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നത്. എല്ലാ കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദകീരിച്ചു. ഒരു മുന്‍വിധിയും ഉണ്ടാവില്ല. ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ എല്ലാ ഗൗരവവും നില നിര്‍ത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികള്‍ വച്ചു പൊറുപ്പിക്കില്ലെന്നും അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. വേദിയില്‍ പോലീസ് മേധാവിയും എഡിജിപിയും എത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞതു കൊണ്ടാണ് അന്വേഷണം പോലീസ് മേധാവി നടത്തുമെന്ന വിലയിരുത്തലുണ്ടാകുന്നത്. അതല്ല എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണം അതിന് മുകളിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്ന വിലയിരുത്തലുമുണ്ട്. ഡിജിപി റാങ്കില്‍ നാല് ഉദ്യോഗസ്ഥരാണ് ഉള്ളത്. അതില്‍ ഒരാള്‍ അന്‍വറിന്റെ ആരോപണം അന്വേഷിക്കും.
എഡിജിപിക്കെതിരെ നടപടി ഉണ്ടാകില്ലെന്നും സൂചനയുണ്ട്. ഇതിന് വേണ്ടിയാണ് ഡിജിപി തല അന്വേഷണം. ഇതിനൊപ്പം പത്തനംതിട്ട എസ് പി സുജിത് ദാസിനെതിരെ നടപടിയും വരും. ഇതിന്റെ സൂചനകളും പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി നല്‍കി. അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍ നിന്ന് വ്യതിചലിക്കതെ പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ടവരാണ് പൊലീസ് സേനയില്‍ ഉള്ളവര്‍. മുന്‍ കാലത്ത് മര്‍ദ്ദന ഉപകരണങ്ങള്‍ ആയിരുന്നു പൊലീസ്. അതില്‍ നിന്നു മാറി ജനസേവകരായി പൊലീസ് മാറി. പുരോഗമന സര്‍ക്കാരുകള്‍ അതിന് വഴി ഒരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന കേരളത്തിലെ പൊലീസ് ആണ്. നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ എവിടെയും ക്രമ സമാധാന പ്രശ്‌നങ്ങള്‍ ഇല്ല. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ പൊലീസ് സേന മുഖ്യ പങ്ക് വഹിക്കുന്നു. കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ തെളിയിക്കാന്‍ പൊലീസിന് കഴിയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വേഗം തെളിയിക്കുന്നു. എത്ര ഉന്നതന്‍ ആയാലും മുഖം നോക്കാതെ പൊലീസ് നടപടി എടുക്കുന്നു. ആര്‍ക്കെതിരെയും മുഖം നോക്കാതെ നടപടി എടുക്കാന്‍ പൊലീസിന് ആരെയും ഭയപ്പെടേണ്ടതില്ല. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലും പോലീസിന് വിലങ്ങുതടി ആകുന്നില്ല. ഇത്തരം മാറ്റങ്ങള്‍ക്കെതിരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ഇവരാണ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നത്. ഇവരെ കുറിച്ച് സര്‍ക്കാരിന് വിവരമുണ്ട്.
സേനയിലെ പുഴുക്കുത്തുക്കളെ സേനയില്‍ നിന്നു ഒഴിവാക്കി. ഇത്തരക്കാരെ സര്‍വീസില്‍ വേണ്ട എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. 108 പേരെ കഴിഞ്ഞ കാലയളവില്‍ പുറത്താക്കി. ഈ നടപടി ഇനിയും തുടരും. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കലവറ ഇല്ലാത്ത പിന്തുണ നല്‍കും. നിങ്ങള്‍ മുന്നില്‍ വരുന്ന വിഷയങ്ങളില്‍ മനുഷ്യത്വവും നീതിയുമാണ് പൊലീസ് ഉയര്‍ത്തി പിടിക്കേണ്ടത്. മനുഷ്യത്വവും നീതിയും പോലീസ് ഉയര്‍ത്തണം. സ്വതന്ത്രവും നീതിപൂര്‍വമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയണം. ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ കൂടുതലായി പോലീസ് സേനയിലേക്ക് കടന്നു വരുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഉള്ള പ്രവര്‍ത്തനം അവരില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.