- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരില്‍ അസം റൈഫിള്‍സിന്റെ ട്രക്കിന് നേരേ ഒളിയാക്രമണം; സായുധ സംഘത്തിന്റെ പതിയിരുന്നുള്ള ആക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു; നിരവധി പേര്‍ക്ക് പരിക്കേറ്റു; സംഭവസ്ഥലം ഇംഫാലിനും ചുരാചന്ദ്പൂരിനും മധ്യേ
ഇംഫാലില്‍, അസം റൈഫിള്‍സിന്റെ ട്രക്കിന് നേരേ ഒളിയാക്രമണം
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍, അസം റൈഫിള്‍സിന്റെ ട്രക്കിന് നേരേ ഒളിയാക്രമണം. രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം സായുധരായ അക്രമി സംഘം അസം റൈഫിള്‍സ് ട്രക്കിനെ ആക്രമിക്കുകയായിരുന്നു.
ബിഷ്ണുപൂര്‍ ജില്ലയിലെ നാംബോല്‍ സബാല്‍ ലെയ്കായ് മേഖലയില്‍ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഇംഫാലില്‍ നിന്ന് ബിഷ്ണുപൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന അസം റൈഫിള്‍സ് ജവാന്മാര്‍ക്ക് നേരേ സായുധസംഘം ഒളിയാക്രമണം നടത്തുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിക്കേറ്റവരെ പൊലിസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.
അസം റൈഫിള്‍സിന്റെ ടാറ്റ ട്രക്കിന് നേരേയാണ് ഒളിയാക്രമണം ഉണ്ടായത്. ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന സ്ഥലം. ഇംഫാലിനും ചുരാചന്ദ്പൂരിനും മധ്യേയാണ് ഒളിയാക്രമണം ഉണ്ടായ സ്ഥലം.
സംഭവത്തെ മുന്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് ശക്തമായി അപലപിച്ചു. ' ഒളിയാക്രമണത്തെ കുറിച്ച് കേട്ട് ഞാന്‍ ആകെ ഉലഞ്ഞിരിക്കുകയാണ്.രണ്ടു ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതും നിരവധി പേര്‍ക്ക് പരിക്കേറ്റതും നമുക്ക് വലിയ തിരിച്ചടിയാണ്. കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ തന്നെ നലല്‍കണമെന്നും' ബീരേന്‍ സിങ് പറഞ്ഞു.