- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു-കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ക്യാപ്റ്റന്‍ ദീപക് സിങ്ങിന് വീരമൃത്യു; ആക്രമണം ഉണ്ടായത് വനപ്രദേശത്തെ തിരച്ചിലിനിടെ
ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍, സൈനിക ഓഫീസര്‍ ക്യാപ്റ്റന്‍ ദീപക് സിങ് വീരമൃത്യു വരിച്ചു. ദോഡ ജില്ലയിലെ അസ്സര്‍ പ്രദേശത്താണ് നാലുഭീകരരുമായി സൈനികര്‍ ഏറ്റുമുട്ടിയത്. ക്യാപ്റ്റന്‍ ദീപക് സിങ്ങിന്റെ കുടുംബത്തെ സൈന്യം അനുശോചനം അറിയിച്ചു. ശിവഗഡ്-അസര്‍ മേഖലയിലെ വനപ്രദേശത്ത് ഒളിച്ചിരുന്ന ഭീകരര്‍ക്കായി സംയുക്ത സുരക്ഷാ സംഘം( CASO) തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരെ പിടികൂടാനായി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്്. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് അമേരിക്കന്‍ നിര്‍മ്മിത എം 4 അസോള്‍ട്ട് റൈഫിളും, ഉപകരണങ്ങള്‍ […]
ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍, സൈനിക ഓഫീസര്‍ ക്യാപ്റ്റന്‍ ദീപക് സിങ് വീരമൃത്യു വരിച്ചു. ദോഡ ജില്ലയിലെ അസ്സര്‍ പ്രദേശത്താണ് നാലുഭീകരരുമായി സൈനികര്‍ ഏറ്റുമുട്ടിയത്. ക്യാപ്റ്റന്‍ ദീപക് സിങ്ങിന്റെ കുടുംബത്തെ സൈന്യം അനുശോചനം അറിയിച്ചു.
ശിവഗഡ്-അസര്‍ മേഖലയിലെ വനപ്രദേശത്ത് ഒളിച്ചിരുന്ന ഭീകരര്‍ക്കായി സംയുക്ത സുരക്ഷാ സംഘം( CASO) തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരെ പിടികൂടാനായി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്്.
ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് അമേരിക്കന്‍ നിര്‍മ്മിത എം 4 അസോള്‍ട്ട് റൈഫിളും, ഉപകരണങ്ങള്‍ നിറച്ച രക്തത്തില്‍ മുങ്ങിയ റക്ക് സാക്കുകളും കണ്ടെടുത്തു.
ഗുരുതര പരുക്കേറ്റ ക്യാപറ്റന്‍ ദീപക് സിങ് പിന്നീട് മരണമടയുകയായിരുന്നു. ക്യാപ്റ്റന്‍ സിങ്ങിന്റെ ധീരതപ്രവൃത്തിയെ അദ്ദേഹം ഉള്‍പ്പെടുന്ന വൈറ്റ്‌നൈറ്റ് കോര്‍പ്‌സ് അഭിവാദ്യം ചെയ്ത് എക്‌സില്‍ കുറിപ്പിട്ടു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് മേഖലയിലെ തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് സൈന്യത്തിന് രഹസ്യവിവരം കിട്ടിയത്. രാത്രി കുറച്ചുനേരത്തേക്ക് പരസ്പരം വെടിവെപ്പുണ്ടായി. അത് രാവിലെ തുടരുകയായിരുന്നു.
സ്വാതന്ത്ര്യദിന തലേന്ന് കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക് കേന്ദ്രീകൃത ഭീകരര്‍ നുഴങ്ങുകയറി ആക്രമണം അഴിച്ചുവിടുന്നത്. ജമ്മു-കശ്മീരിലെ സുരക്ഷാ സ്ഥിതി വിലയിരുത്താന്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കരസേന മേധാവി ജനവറല്‍ ഉപേന്ദ്ര ദ്വിവേദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരടക്കം ഉന്നതരുള്‍പ്പെട്ട യോഗം വിളിച്ച പശ്ചാത്തലത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ജമ്മു മേഖലയില്‍ വിശേഷിച്ചും പീര്‍ പഞ്ചലിന്റെ തെക്കന്‍ പ്രദേശത്ത് സമീപകാലത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കിഴക്കാംതൂക്കായ മലകളും, കാടും ഉള്ള പ്രദേശം തീവ്രവാദികള്‍ക്ക് ഒളിച്ചിരിക്കാന്‍ പാകത്തിലുള്ളതാണ്. മേഖലയില്‍ വീണ്ടും തീവ്രവാദം തലപൊക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്.
സാധാരണക്കാരെയും സൈനികരെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങള്‍ തടയാന്‍ ജമ്മു-കശ്മീരിനായി പുതിയ സുരക്ഷാ മെട്രിക്‌സ് നടപ്പിലാക്കുമെന്ന് ഈ മാസാദ്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച അനന്ത് നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുസൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.