- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടുകടയില്‍ ആഹാരം കഴിച്ചിരുന്നവരുടെ മുഖത്ത് കരോള്‍ സംഘത്തിന്റെ വെളിച്ചം അടിച്ചത് ഇഷ്ടപ്പെട്ടില്ല; തിരുവല്ലയില്‍ പാസ്റ്റര്‍ക്കും സ്ത്രീകള്‍ അടക്കം സംഘാംഗങ്ങള്‍ക്കും എതിരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; എട്ടുപേര്‍ക്ക് പരിക്കേറ്റു; ആറുപേര്‍ പിടിയില്‍
തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ ആക്രമണം
പത്തനംതിട്ട: തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം. കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സാമൂഹിക വിരുദ്ധരാണ് ആക്രമണം അഴിച്ചുവിട്ടത്. സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കരോള്‍ സംഘം പറയുന്നത്.
അവസാന വീട് സന്ദര്‍ശിക്കാനൊരുങ്ങുന്നതിനിടെയാണ് ഒരു സംഘം ആക്രമണം നടത്തിയതെന്നാണ് പരാതി. പാസ്റ്റര്‍ക്കും സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെന്നാണ് വിവരം. പരിക്കുകള്‍ ഗുരുതരമല്ല
തട്ടുകടയില്‍ ആഹാരം കഴിച്ചിരുന്നവരുടെ മുഖത്ത് കരോള്‍ സംഘത്തിന്റെ വെളിച്ചം അടിച്ചതാണ് ആക്രമണത്തിനു പിന്നിലെ കാരണം. ചെറിയ വാക്കുതര്‍ക്കത്തിനു ശേഷം കരോള്‍ സംഘം അവിടെ നിന്നും മടങ്ങിയെങ്കിലും രാത്രി ഒന്നരയോടെ ഇവര്‍ പള്ളിയിലേക്ക് തിരികെയെത്തിയപ്പോള്‍ പ്രതികള്‍ അവിടെയെത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ആറുപേരെ പൊലീസ് പിടികൂടി. മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസികളായ ആളുകള്‍ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് കോയിപ്രം പൊലീസ് അറിയിച്ചു.