- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോഴിറങ്ങുന്നവ തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ വരെ ഓടിക്കാം; ഇനി മുചക്രവും 'സ്റ്റേറ്റ് വൈഡ്'; ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തെവിടെയും ഇനി ഓടാം
തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തെവിടെയും ഇനി ഓടാന്‍ കഴിയും. ഓട്ടോയ്ക്കും ഇനി 'സ്റ്റേറ്റ് വൈഡ്' പെര്‍മിറ്റ് ആകും. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തു. ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം. സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സമ്മര്‍ദ്ദവും തുണയായി. ഓട്ടോറിക്ഷ മേഖലയിലെ അപേക്ഷ പരിഗണിച്ചാണ് എസ്.ടി.എ യോഗ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയത്. നിലവില്‍ അതത് ജില്ലകളില്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ ഓടാന്‍ പെര്‍മിറ്റ്‌ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയില്‍ […]
തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തെവിടെയും ഇനി ഓടാന്‍ കഴിയും. ഓട്ടോയ്ക്കും ഇനി 'സ്റ്റേറ്റ് വൈഡ്' പെര്‍മിറ്റ് ആകും. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തു. ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം. സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സമ്മര്‍ദ്ദവും തുണയായി.
ഓട്ടോറിക്ഷ മേഖലയിലെ അപേക്ഷ പരിഗണിച്ചാണ് എസ്.ടി.എ യോഗ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയത്. നിലവില്‍ അതത് ജില്ലകളില്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ ഓടാന്‍ പെര്‍മിറ്റ്‌ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയില്‍ 20 കി ലോമീറ്റര്‍ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും. സാങ്കേതിക സൗകര്യം ഒട്ടുമില്ലാത്ത പഴയ കാല ഓട്ടോറിക്ഷകള്‍ നിരത്തിലുണ്ടായിരുന്ന കാലത്താണ് പെര്‍മിറ്റുകള്‍ ജില്ല അടി സ്ഥാനത്തില്‍ പരിമിതപ്പെടുത്തിയത്. ഇത് കാലത്തിന് അനുസരിച്ച് മാറ്റുകായണ്. പെര്‍മിറ്റ് കൂടുതല്‍ ഉദാരമാകുന്നതോടെ ദീര്‍ഘദൂരത്തേക്കുള്ള ഓട്ടങ്ങള്‍ ലഭിക്കുമെന്നതാണ് തൊഴിലാളികള്‍ക്ക് 'മുന്നിലുള്ള പ്രതീക്ഷ.
ഇപ്പോഴുള്ള ഓട്ടോകളെല്ലാം അത്യാധുനിക സംവിധാനങ്ങളുള്ളതാണെന്നും ഈ സാഹചര്യത്തില്‍ പെര്‍മിറ്റ് സംസ്ഥാന അടിസ്ഥാനത്തിലാക്കണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം. പഴയകാല ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടെ സീറ്റിന് താഴെയായാണ് എന്‍ജിന്‍. ഒരു മണിക്കൂര്‍ ഓടുമ്പോഴേക്കും എന്‍ജിന്‍ ചൂടാവുകയും വാഹനം നിര്‍ത്തി ഇടേണ്ടി വരുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് അന്ന് അതത് ജില്ലകളില്‍ പെര്‍മിറ്റ് പരിമിതപ്പെടുത്തിയത്. ഇപ്പോഴിറങ്ങുന്ന ഓട്ടോകള്‍ തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ വരെ ഓടിക്കാന്‍ കഴിയും. ഇത് പരിഗണിച്ചാണ് തീരുമാനം.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാപ്പിക്കുന്നതിന്റെ പേരില്‍ ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കിയിരുന്നു. പക്ഷേ, ഇവര്‍ക്കും ജില്ലകളില്‍ മാത്രമാണ് ഓടാന്‍ അനുമതി ഉണ്ടായിരുന്നത്. ഔദ്യോഗിക അജണ്ടയായാണ് വിഷയം എസ്. ടി.എ യോഗത്തിലെത്തിയത്. അതു കൊണ്ട് മറ്റ് എതിര്‍പ്പുകളില്ലെങ്കില്‍ പാസാക്കാന്‍ അവര്‍ക്കായി. അങ്ങനെ കേരളത്തിലെ വാഹന മേഖലയിലെ അതിസുപ്രധാന തീരുമാനം എത്തുകയാണ്.
അതോറിട്ടിയോഗത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. അപകടം കൂട്ടുമെന്നായിരുന്നു പ്രധാന എതിര്‍പ്പ്. എന്നാല്‍ ഇത് അതോറിട്ടി അംഗീകരിച്ചില്ല. മറിച്ച് ഓട്ടോ തൊഴിലാളികള്‍ക്ക് ഗുണകരമായ തീരുമാനം അവര്‍ എടുക്കുകയും ചെയ്തു.