- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമരവിളക്കാരി തിരുവനന്തപുരത്ത് വരുന്നത് മെഡിക്കല്‍ കോഡിംഗ് പഠിക്കാന്‍; സംശയം ഫോട്ടോയായപ്പോള് രക്ഷയായത് ആ കുട്ടിയ്ക്ക്; ബബിതയെന്ന മിടുക്കി പറയുമ്പോള്‍
തിരുവനന്തപുരം: ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ അപകടങ്ങള്‍ എന്തെങ്കിലും ഉണ്ടോയോ എന്നറിയാന്‍ ഓണ്‍ലൈന്‍ വാര്‍ത്ത നോക്കുമ്പോഴാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞത്. അടുത്ത ദിവസം പഠനത്തിന് പോകാനുള്ള തടസ്സങ്ങള്‍ റെയില്‍വേ ട്രാക്കിലും മറ്റും ഉണ്ടായോ എന്ന് അറിയാനായിരുന്നു ആ തിരച്ചില്‍. അപ്പോള്‍ തിരിച്ചറിഞ്ഞത് കേരളം ചര്‍ച്ച ചെയ്ത ആ വാര്‍ത്ത. തന്റെ ഫോണില്‍ അതിനുള്ള തുമ്പുണ്ടെന്നും കുട്ടിക്ക് മനസ്സിലായി. പാലക്കാട്ട് അന്വേഷണം നടത്തിയ കേരളാ പോലീസിന് അത് വഴിത്തിരിവായി. അങ്ങനെ പതിമൂന്നുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായകമായ ചിത്രം പകര്‍ത്തിയ […]
തിരുവനന്തപുരം: ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ അപകടങ്ങള്‍ എന്തെങ്കിലും ഉണ്ടോയോ എന്നറിയാന്‍ ഓണ്‍ലൈന്‍ വാര്‍ത്ത നോക്കുമ്പോഴാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞത്. അടുത്ത ദിവസം പഠനത്തിന് പോകാനുള്ള തടസ്സങ്ങള്‍ റെയില്‍വേ ട്രാക്കിലും മറ്റും ഉണ്ടായോ എന്ന് അറിയാനായിരുന്നു ആ തിരച്ചില്‍. അപ്പോള്‍ തിരിച്ചറിഞ്ഞത് കേരളം ചര്‍ച്ച ചെയ്ത ആ വാര്‍ത്ത. തന്റെ ഫോണില്‍ അതിനുള്ള തുമ്പുണ്ടെന്നും കുട്ടിക്ക് മനസ്സിലായി. പാലക്കാട്ട് അന്വേഷണം നടത്തിയ കേരളാ പോലീസിന് അത് വഴിത്തിരിവായി. അങ്ങനെ പതിമൂന്നുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായകമായ ചിത്രം പകര്‍ത്തിയ ബബിത പോലീസിന്റെ നല്ല സുഹൃത്തുമായി.
തിരുവനന്തപുരത്ത് മെഡിക്കല്‍ കോഡിങ് വിദ്യാര്‍ഥിയാണ് ബബിത. ചൊവ്വാഴ്ച ഉച്ചയ്ക്ക് നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് പോകാന്‍ കൂട്ടുകാരുമൊത്ത് ബെംഗളൂരുകന്യാകുമാരി എക്‌സ്പ്രസില്‍ യാത്ര ചെയ്തപ്പോഴാണ് ബബിത ഒറ്റയ്ക്ക് കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ ശ്രദ്ധിച്ചതും ഫോട്ടോ എടുത്തതും. അസ്വാഭാവികത തോന്നിയതു കൊണ്ടായിരുന്നു അത്. കേരളത്തിന്റെ അന്വേഷണ ചരിത്രത്തിലെ സുവര്‍ണ്ണ ഏടുകളില്‍ ഒന്നായി ആ ഫോട്ടോ മാറി. "രാത്രി നല്ല കാറ്റും മഴയും ഉണ്ടായിരുന്നു. ആ സമയത്ത് ഉണര്‍ന്നു. മഴയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നറിയാന്‍ വാര്‍ത്ത നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായെന്ന കാര്യം അറിയുന്നത്. പുലര്‍ച്ചെ 3 മണിയോടെ ആയിരുന്നു ഇത്. ഉടന്‍ കുട്ടിയെ ട്രെയിനില്‍ വച്ച് കണ്ട വിവരം പൊലീസിനെ അറിയിച്ചു-ഇതാണ് ബബിതയ്ക്ക് പറയാനുള്ളത്.
കുട്ടിയുടെ ഫോട്ടോ എടുക്കണമെന്ന് വെറുതെ തോന്നിയതാണ്. കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചില്ല. ഫോട്ടോ എടുത്തപ്പോള്‍ത്തന്നെ ദേഷ്യം കാണിച്ചു. ഭാഷയും പരിചിതമായിരുന്നില്ല. വേറെ കംപാര്‍ട്ട്‌മെന്റില്‍ ബന്ധുക്കളുണ്ടെന്നും അവരോട് പിണങ്ങി മാറിയിരിക്കുകയാണ് കുട്ടി എന്നുമാണ് കരുതിയത്. കയ്യില്‍ 40 രൂപ ചുരുട്ടിപ്പിടിച്ചിരുന്നു. വാര്‍ത്ത അറിഞ്ഞതു മുതല്‍ കുട്ടിയെ കിട്ടണമേ എന്ന പ്രാര്‍ഥനയിലായിരുന്നു. കുട്ടിയെ കണ്ടെത്തിയ വിവരം അറിഞ്ഞപ്പോള്‍ വളരെ സന്തോഷം." ബബിത പറഞ്ഞു. ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ തയാറായില്ലല്ലോ എന്ന ചോദ്യത്തിന് എന്നെ കാണുന്നതിലല്ലല്ലോ കുട്ടിയെ കണ്ടെത്തുന്നതല്ലേ പ്രധാനം എന്നായിരുന്നു ബബിതയെന്ന കൊച്ചു മിടുക്കിയുടെ മറുപടി.
കുട്ടിയുടെ മുഖം സങ്കടത്തിലായിരുന്നു. കുട്ടി ഒറ്റയ്ക്കാണെന്ന് കരുതിയിരുന്നില്ല. പിണങ്ങി വന്നതാണെന്നും തോന്നിയില്ലെന്നും ബബിത പറഞ്ഞു. കുട്ടിയെ കണ്ടപ്പോള്‍ ഫോട്ടോയെടുക്കാന്‍ തോന്നി. ചുമ്മാ വെറുതെ എടുത്തുവെച്ചേക്കാമെന്നാണ് കരുതിയെന്നും ബബിത പറഞ്ഞു. കുട്ടിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത് അറിഞ്ഞില്ലായിരുന്നു. അന്ന് രാത്രി ഉറങ്ങിപ്പോയിരുന്നു. പിന്നീട് രാത്രി മൂന്നുമണിയ്ക്ക് എണീറ്റപ്പോഴാണ് വാര്‍ത്ത കണ്ടത്. അപ്പോഴാണ് കുട്ടിയുടെ ഫോട്ടോ പൊലീസിന് അയച്ചു നല്‍കിയത്. എല്ലാം പെട്ടെന്നായിരുന്നു.-ബബിത പ്രതികരിച്ചു. അമരവിള സ്വദേശിയാണ് ബബിത.
കൈയില്‍ പൈസ മുറുകെ പിടിച്ചിരുന്നു. ഇത് കണ്ടപ്പോള്‍ പന്തികേട് തോന്നിയിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുമായി കാര്യം സംസാരിച്ചെങ്കിലും കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ബബിത വിശദമാക്കി. നവ്യയും ജനീഷയും എന്ന സുഹൃത്തുക്കളാണ് ഒപ്പമുണ്ടായിരുന്നത്. ബബിത നെയ്യാറ്റിന്‍കരയില്‍ ഇറങ്ങി. പാറശാല വരെ കുട്ടിയെ നവ്യ നിരീക്ഷിച്ചിരുന്നെന്ന് ബബിത പറയുന്നു.
വീടുവിട്ടിറങ്ങിയ മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദിയുണ്ടെന്ന് കഴക്കൂട്ടത്തുനിന്നും കാണാതായ പതിമൂന്നുകാരിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കുട്ടി നന്നായിരിക്കുന്നെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവര്‍ അറിയിച്ചു.
ബബിതയുമായുള്ള വീഡിയോ അഭിമുഖം ചുവടെ