- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാണാതായ 44 കാരനായ ഇന്ത്യന്‍ വംശജന് വേണ്ടി അന്വേഷണം; ബാലശങ്കര്‍ നാരായണനായി അപ്പീല്‍
ലണ്ടന്‍: എസ്‌കോര്‍ട്ടഡ് ലീവില്‍ ആയിരിക്കുമ്പോള്‍ കെയര്‍ ഫസിലിറ്റിയില്‍ നിന്നും മുങ്ങിയ, സ്ത്രീകള്‍ക്ക് ഏറെ അപകടകാരിയായേക്കാവുന്ന ഒരു രോഗിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വടക്കന്‍ ലണ്ടനിലെ ഒരു പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടയില്‍, ആഗസ്റ്റ് 4 ന് വൈകിട്ട് 6.40 ന് ആയിരുന്നു അയാളെ അവസാനമായി കാണുന്നത്. ബാലശങ്കര്‍ നാരായണന്‍ എന്ന ഈ 44 കാരന്‍ തന്റെ കെയറര്‍മാരുടെ കണ്ണ് വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇത് നാലാം തവണയാണ് ഇയാല്‍ ഇത്തരത്തില്‍ ഒളിച്ചോടുന്നത് എന്നാണ് അറിയുന്നത്. ഇയാള്‍ അക്രമസ്വഭാവമുള്ള വ്യക്തിയാണെന്നും, സ്ത്രീകളെ […]
ലണ്ടന്‍: എസ്‌കോര്‍ട്ടഡ് ലീവില്‍ ആയിരിക്കുമ്പോള്‍ കെയര്‍ ഫസിലിറ്റിയില്‍ നിന്നും മുങ്ങിയ, സ്ത്രീകള്‍ക്ക് ഏറെ അപകടകാരിയായേക്കാവുന്ന ഒരു രോഗിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വടക്കന്‍ ലണ്ടനിലെ ഒരു പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടയില്‍, ആഗസ്റ്റ് 4 ന് വൈകിട്ട് 6.40 ന് ആയിരുന്നു അയാളെ അവസാനമായി കാണുന്നത്. ബാലശങ്കര്‍ നാരായണന്‍ എന്ന ഈ 44 കാരന്‍ തന്റെ കെയറര്‍മാരുടെ കണ്ണ് വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇത് നാലാം തവണയാണ് ഇയാല്‍ ഇത്തരത്തില്‍ ഒളിച്ചോടുന്നത് എന്നാണ് അറിയുന്നത്.
ഇയാള്‍ അക്രമസ്വഭാവമുള്ള വ്യക്തിയാണെന്നും, സ്ത്രീകളെ ഉപദ്രവിക്കുന്നതിനുള്ള സാധ്യത ഏറെയാണെന്നും മെട്രോപോളിറ്റന്‍ പോലീസ് വ്യക്തമാക്കി. ന്യൂ ഹാം, ഗ്രീന്‍ഫോര്‍ഡ്, ഹാമ്മര്‍സ്മിത്ത്, ഹൈഗെയ്റ്റ്, ഇല്‍ഫോര്‍ഡ് എന്നിവ ഉള്‍പ്പടെ ലണ്ടന്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിലും ഇയാള്‍ക്ക് ബന്ധങ്ങള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. ഇയാളെ കണ്ടെത്തിയാല്‍ ഒരു കാരണവശാലും ഇയാളുടെ സമീപത്തേക്ക് പോകരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ബാലശങ്കറിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ അത് പോലീസിന് കൈമാറണം എന്നും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലണ്ടനിലെ ചില ഇടങ്ങളും പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡും കൂടാതെ ഗ്രേസ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെക്കും ഇയാള്‍ പോകാന്‍ സാധ്യതയുള്ളതായി പോലീസ് പറയുന്നു. ഇല്‍ഫോര്‍ഡിലെ കെയര്‍ സെന്ററില്‍ നിന്നും ഇയാള്‍ കഴിഞ്ഞ വര്‍ഷവും അതിനു മുന്‍പ് 2021 ലും ഒളിച്ചോടിയിട്ടുണ്ട് എന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.