- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1800 കോടിക്ക് വില്‍ക്കാന്‍ വച്ച മിനി നവരത്‌ന; 120 കോടിയുടെ സ്ലീപ്പര്‍ 67.5 കോടിക്ക് നിര്‍മ്മിച്ച ബെമലിന് ഓഹരി നേട്ടവും; ഇത് വന്ദേഭാരതിലെ വിജയക്കഥ
ബംഗ്ലൂരു: ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന് (ബെമല്‍) കൈയ്യടിക്കാം. പൊതുമേഖലയെ കരുത്താക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ സ്ഥാപനം വരച്ചു കാട്ടുന്നത്. മുമ്പ് തുച്ഛവിലയ്ക്ക് കേന്ദ്രം വില്‍ക്കാന്‍ നിശ്ചയിച്ച പൊതുമേഖലാ സ്ഥാപനമാണ് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്‍). ഇപ്പോള്‍ ഈ സ്ഥാപനം റെയില്‍വേയ്ക്ക് നല്‍കുന്നത് ചുരുങ്ങിയ ചെലവില്‍ വന്ദേഭാരത് ട്രെയിന്‍. 16 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ എഞ്ചിന്‍ ഉള്‍പ്പെടെ 67.5 കോടിയ്ക്കാണ് നിര്‍മിച്ചത്. ചെന്നൈ കോച്ച് ഫാക്ടറിയുടെ സ്ഥലം, ജീവനക്കാര്‍, അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ഉപയോഗിച്ച് സ്വകാര്യ […]
ബംഗ്ലൂരു: ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന് (ബെമല്‍) കൈയ്യടിക്കാം. പൊതുമേഖലയെ കരുത്താക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ സ്ഥാപനം വരച്ചു കാട്ടുന്നത്. മുമ്പ് തുച്ഛവിലയ്ക്ക് കേന്ദ്രം വില്‍ക്കാന്‍ നിശ്ചയിച്ച പൊതുമേഖലാ സ്ഥാപനമാണ് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്‍). ഇപ്പോള്‍ ഈ സ്ഥാപനം റെയില്‍വേയ്ക്ക് നല്‍കുന്നത് ചുരുങ്ങിയ ചെലവില്‍ വന്ദേഭാരത് ട്രെയിന്‍.
16 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ എഞ്ചിന്‍ ഉള്‍പ്പെടെ 67.5 കോടിയ്ക്കാണ് നിര്‍മിച്ചത്. ചെന്നൈ കോച്ച് ഫാക്ടറിയുടെ സ്ഥലം, ജീവനക്കാര്‍, അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ഉപയോഗിച്ച് സ്വകാര്യ കമ്പനി 120 കോടിയ്ക്കാണ് ഇത് ടെന്‍ഡര്‍ ചെയ്തിരുന്നത്. അവിടെയാണ് പകുതി ചെലവില്‍ ബെമല്‍ ചരിത്രം സൃഷ്ടിച്ചത്. ബെമലിന് കഞ്ചിക്കോട് ഉള്‍പ്പെടെ നാല് നിര്‍മാണ യൂണിറ്റാണുള്ളത്. ബംഗളൂരു യൂണിറ്റാണ് വന്ദേഭാരത് സ്ലീപ്പര്‍ കോച്ച് നിര്‍മിച്ചത്.
160 മുതല്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന 16 കോച്ചുള്ള 80 വന്ദേഭാരത് ട്രെയിന്‍ നിര്‍മിക്കാനാണ് റെയില്‍വേ തീരുമാനിച്ചത്. ഇതിന് 9600 കോടിയാണ് ചെലവ്. എന്നാല്‍ ബെമലിന് 5400 കോടിക്ക് ഇത് നിര്‍മിച്ചു നല്‍കാനാകും. നിലവില്‍ 675 കോടിക്ക് പത്ത് ട്രെയിന്‍ സെറ്റ് നിര്‍മിക്കാനുള്ള ടെന്‍ഡറാണ് ബെമലിനുള്ളത്. 56,000 കോടി ആസ്തിയുള്ള മിനി നവരത്‌ന കമ്പനിയെ 1800 കോടി രൂപ വിലയിട്ടാണ് കേന്ദ്രം വില്‍ക്കാന്‍ തീരുമാനിച്ചത്. വില്‍പ്പനയ്ക്കെതിരെ 1327 ദിവസമായി ജീവനക്കാര്‍ സമരത്തിലാണ്. വന്ദേഭാരത് ട്രെയിന്‍ കൂടി നിര്‍മിച്ചതോടെ ബെമലിന്റെ ഓഹരിവില 3600ല്‍ നിന്ന് 5000 രൂപയായി ഉയര്‍ന്നു.
ബെമല്‍ നിര്‍മിച്ച വന്ദേഭാരത് ട്രെയിനില്‍ എന്‍ജിന്‍ ഉള്‍പ്പെടെ 16 കോച്ചുണ്ട്. മറ്റ് ട്രെയിനുകളെപ്പോലെ ഒരു കോച്ച് പൂര്‍ണമായും എഞ്ചിന് മാറ്റിവയ്ക്കേണ്ട. പകുതി മാത്രം. 11 എസി ത്രീ ടയര്‍ കോച്ച്, നാല് എസി ടു ടയര്‍, എസി ഫസ്റ്റ് ക്ലാസ് ബര്‍ത്ത് ഉള്‍പ്പെടെ 823 ബര്‍ത്തുകളുണ്ട്. രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപര്‍ ട്രെയിന്‍ ബംഗളുരുവില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ബംഗളുരുവിലെ ബിഇഎംഎല്ലിന്റെ നിര്‍മാണ കേന്ദ്രത്തില്‍ വെച്ച് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവാണ് ട്രെയിന്‍ പുറത്തിറക്കിയത്.
ഏകദേശം പത്ത് ദിവസത്തോളം ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്കായി ട്രെയിന്‍ ട്രാക്കിലോടിച്ച് തുടങ്ങും. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജധാനി എക്സ്പ്രസിനെയും മറ്റ് ട്രെയിനുകളെയും അപേക്ഷിച്ച് ലോകോത്തര നിലവാരത്തിലാണ് വന്ദേ ഭാരത് സ്ലീപര്‍ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുഖ സൗകര്യങ്ങളോടെ യാത്രക്കാര്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കാനുള്ള സംവിധാനവും ട്രെയിനില്‍ഉറപ്പുവരുത്തിയിട്ടുണ്ട്.
ലോകോത്തര നിലവാരത്തിലുള്ള നൂതന സൗകര്യങ്ങളാണ് സ്ലീപര്‍ ട്രെയിനിന്റെ സവിശേഷതകളിലൊന്ന്. ജിഎഫ്ആര്‍പി പാനലുകള്‍, സെന്‍സര്‍ ബേസ്ഡ് ഇന്റീരിയര്‍, ഓട്ടോമാറ്റിക് വാതിലുകള്‍, ശൗചാലയങ്ങള്‍, ലഗേജുകള്‍ സൂക്ഷിക്കാനുള്ള വിശാലമായ മുറികള്‍, എന്നിവയും വന്ദേഭാരത് സ്ലീപര്‍ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.