- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീമാഞ്ചല്‍ മേഖലയില്‍ എ.ഐ. എം ന്റെ സാന്നിദ്ധ്യം മൂലം ഇന്ത്യാസഖ്യത്തിന് 30 സീറ്റെങ്കിലും നഷ്ടപ്പെടും; ബിജെപിയുടെ ബി ടീമെന്ന് ഇന്ത്യ സഖ്യം പറയുന്ന പ്രശാന്ത് കിഷോറിന്റെ കിങ് മേക്കറാകാനുള്ള മോഹം നടക്കില്ല; എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് പറയാന്‍ കാരണങ്ങള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ ഗോപാലകൃഷ്ണന്‍ നായര്‍
എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് പറയാന്‍ കാരണങ്ങള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ ഗോപാലകൃഷ്ണന്‍ നായര്‍
തിരുവനന്തപുരം: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, രണ്ടാം ഘട്ടത്തിലും 60 ശതമാനത്തിന് മേലേ പോളിങ് രേഖപ്പെടുത്തിയതോടെ എല്ലാവരും ആകാംക്ഷയിലാണ്. എന്താവും അന്തിമഫലം? രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ 67.14 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1951 ന് ശേഷം ബിഹാറില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്. എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നു.
എക്‌സിറ്റ് പോളുകള്‍ ചില ദിശാസൂചകങ്ങള്‍ നല്‍കാറുണ്ട്. എക്‌സിറ്റ് പോളുകളുടെ സ്വഭാവത്തില്‍ അല്ലെങ്കിലും, ബിഹാറില്‍ എന്തുസംഭവിക്കുമെന്ന് പ്രവചിക്കുകയാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ തോട്ടയ്ക്കാട് എന്‍ ഗോപാലകൃഷ്ണന്‍ നായര്‍. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ജനതാദള്‍ യു -ബിജെപി സഖ്യം 148 മുതല്‍ 158 സീറ്റ് വരെയുംം ഇന്ത്യ സഖ്യം 82 മുതല്‍ 92 സീറ്റ് വരെയും പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി 2 മുതല്‍ 3 സീറ്റ് വരെയും അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം - ന് 3 - 4 സീറ്റും ലഭിക്കുമെന്നാണ് ഗോപാലകൃഷ്ണന്‍ നായര്‍ പ്രവചിക്കുന്നത്. ഓരോ പാര്‍ട്ടിക്ക് കിട്ടാവുന്ന സീറ്റും അദ്ദേഹം കുറിക്കുന്നു. സീമാഞ്ചല്‍ മേഖലയില്‍ എ.ഐ. എം ന്റെ സാന്നിദ്ധ്യം മൂലം ഇന്ത്യാസഖ്യത്തിന് 30 സീറ്റെങ്കിലും നഷ്ടപ്പെടും. ജാതിക്ക് വലിയ പ്രാധാന്യമുള്ള ബീഹാറില്‍ പ്രശാന്ത് കിഷോറിനെപ്പോലെയുള്ള ഒരു നേതാവിന് ഉയര്‍ന്നു വരാന്‍ വലിയ പ്രയാസമാണെന്നും ഗോപാലകൃഷ്ണന്‍ നായര്‍ വിലയിരുത്തുന്നു.
തോട്ടയ്ക്കാട് എന്‍ ഗോപാലകൃഷ്ണന്‍ നായരുടെ പ്രവചനത്തിന്റെ പൂര്‍ണരൂപം:
നവംബര്‍ 6-ന് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇന്ന് രണ്ടാം ഘട്ടം നടക്കുകയാണ്. രണ്ടുഘട്ടങ്ങളിലായി 4 കോടി ആളുകള്‍ വോട്ടുചെയ്യുമെന്ന് കരുതുന്നു. നവംബര്‍ 14 നാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ ഫലം ഞാന്‍ പ്രവചിക്കുകയാണ്.
എന്റെ പ്രവചനം അനുസരിച്ച് എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വരും. ജനതാദള്‍ ( യു ) നേതാവ് നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും. എന്‍. ഡി. എ ക്ക് 148 - 158 സീറ്റും മഹാഗഡ് ബന്ധ
ന് ( ഇന്‍ഡ്യാ സഖ്യം ) 82 - 92 സീറ്റും, പ്രശാന്ത് കിഷോറിന്റെ ജന്‍ സുരക്ഷാ പാര്‍ട്ടിക്ക് ( ജെ.എസ്.പി ) 2 - 3 സീറ്റും,അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം - ന് 3 - 4 സീറ്റും ലഭിക്കും. ഓരോ പാര്‍ട്ടിക്കും കിട്ടുന്ന സീറ്റുകളുടെ എണ്ണം താഴെ കൊടുക്കുന്നു.
ദേശീയ ജനാധിപത്യ സഖ്യം ( എന്‍.ഡി.എ ) : 148 - 158
ബി.ജെ.പി : 78 - 80 , ജനതാദള്‍ ( യു ) :50 - 52 ,
ലോകജനശക്തി പാര്‍ട്ടി ( എല്‍. ജെ. പി ) : 15 - 17
ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച ( എച്ച്.എ.എം ) : 3 - 5
രാഷ്ട്രീയ ലോക മോര്‍ച്ച ( ആര്‍. എല്‍.എം ) : 2 - 4
മഹാഗഡ് ബന്ധന്‍ ( ഇന്‍ഡ്യാ സഖ്യം ) : 82 - 92
ആര്‍.ജെ.ഡി : 54 - 56
കോണ്‍ഗ്രസ്സ് : 15 - 17
സി.പി.ഐ (എം.എല്‍ ) : 6 - 7
വി.ഐ. പി : 5 - 6
സി.പി.ഐ : 1 - 2,
സി.പി.എം : 1 - 2
എ.ഐ.എം.ഐ.എം : 3 - 4
ജെ.എസ്.പി : 2 - 3
സ്വതന്ത്രരും മറ്റുള്ളവരും : 0 - 2
2020-ലെ തെരഞ്ഞെടുപ്പില്‍ എന്‍.ഡി. എയും മഹാഗഡ് ബന്ധനും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസം 12,768 മാത്രമാണ്. ഇത് ആകെ പോള്‍ ചെയ്ത 4.25 കോടിയുടെ 0.03% മാത്രമാണ്. 2020 ല്‍ എല്‍ . ജെ. പി , എന്‍.ഡി.എയില്‍ ഇല്ലായിരുന്നു. എല്‍.ജെ.പി സ്വതന്ത്രമായി മത്സരിച്ചതു കൊണ്ട് ജനതാദള്‍ ( യു ) വിന് 40 സീറ്റുകള്‍ നഷ്ടപ്പെട്ടു. എല്‍.ജെ.പി ഇങ്ങനെ മത്സരിച്ചതുകൊണ്ടാണ് എന്‍.ഡി.എ യും ഇന്‍ഡ്യാ സഖ്യവും തമ്മിലുള്ള വോട്ടു വ്യത്യാസം ഇത്രയധികം കുറഞ്ഞത്. എന്നാല്‍ 2025 ല്‍ എല്‍. ജെ.പി എന്‍.ഡി.എയിലെ ഘടക കക്ഷി ആയാണ് മത്സരിക്കുന്നത്. ഇത്തവണ എന്‍.ഡി.എക്ക് 1.75 കോടി വോട്ടും മഹാഗസ്ബന്ധന് 1.60 കോടി വോട്ടും , ജെ.എസ്.പിക്ക് 30 ലക്ഷം വോട്ടും , എ.ഐ.എം. ഐ.എം-ന് 10 ലക്ഷം വോട്ടും ലഭിക്കും. ജെ.എസ് പിക്ക് 30 ലക്ഷം വോട്ടു കിട്ടുമെങ്കിലും അവ 243 മണ്ഡലങ്ങളിലായി ചിതറി കിടക്കുകയാണ്. ഒരു മണ്ഡല ത്തില്‍ ശരാശരി 12500 വോട്ടു മാത്രമേ കിട്ടുകയുള്ളു. ഒരു മണ്ഡലത്തില്‍ വിജയിക്കണമെങ്കില്‍ 50000 നും 60000 നും ഇടയില്‍ വോട്ടു കിട്ടണം. ഇങ്ങനെ വോട്ടു കിട്ടുന്നത് രണ്ടോ മൂന്നോ മണ്ഡലങ്ങ
ളില്‍ മാത്രമായിരിക്കും.
ജാതിക്ക് വലിയ പ്രാധാന്യമുള്ള ബീഹാറില്‍ പ്രശാന്ത് കിഷോറിനെപ്പോലെയുള്ള ഒരു നേതാവിന് ഉയര്‍ന്നു വരാന്‍ വലിയ പ്രയാസമാണ്. അദ്ദേഹം മുന്‍പ് ബി.ജെ.പിയുടെയും ജനതാദള്‍ ( യു ) ന്റെയും ഡി.എം.കെ
യുടെയും തുണമൂല്‍ കോണ്‍ഗ്രസ്സിന്റെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന്റെയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈ.എസ്. ആര്‍ കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ ഒഴിച്ച് എല്ലായിടത്തും അദ്ദേഹം വിജയിച്ചിട്ടുണ്ട്. ഉപദേശിക്കുന്നതു പോലെ അല്ല തെരഞ്ഞെടുപ്പ് വിജയിക്കുന്നതെന്ന് വോട്ടെണ്ണി കഴിയുമ്പോള്‍ അദ്ദേഹത്തിനു മനസ്സിലാകും. ഒരു ഡോക്ടറെ ചികിത്സിക്കാന്‍ വേറെ ഡോക്ടര്‍ വേണമെന്നു പറയുന്ന പോലെ പ്രശാന്ത് കിഷോറിനെ ഉപദേശിക്കാന്‍ വേറെ ആളിനെ വിളിക്കേണ്ടി വരും. കോണ്‍ഗ്രസ്സിനെ ഉപദേശിക്കുന്ന കനഗോലുവിനെ വിളിച്ചാല്‍ മതി.
പ്രശാന്ത് കിഷോറിന് ഉന്നത വിദ്യാഭ്യാസം കിട്ടിയവര്‍ക്കിടയില്‍ മാത്രമാണ് സ്വാധീനം ഉള്ളത്. നഗരങ്ങളില്‍ മാത്രമാണ് ഉന്നതവിദ്യാഭ്യാസം കിട്ടിയവര്‍ ഉള്ളത്. ഇങ്ങനെ ആണെങ്കിലും അഞ്ചു വര്‍ഷം അടിത്തട്ടില്‍ പ്രവര്‍ത്തിച്ചാല്‍ 5 വര്‍ഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് 50 സീറ്റ് കിട്ടാന്‍ വലിയ പ്രയാസം ഉണ്ടാവുകയില്ല. ഭരണത്തില്‍ എത്താനൊന്നും കഴിയില്ല. അധികാരത്തില്‍ വന്നാല്‍ മദ്യനിരോധനം റദ്ദാക്കുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞിട്ടുണ്ട്. ഇതു കാരണം സ്ത്രീകളുടെ വോട്ട് അദ്ദേഹത്തിന് വളരെ കുറയും.
നിതീഷ് കുമാര്‍ 2005 മുതല്‍ ( ഇടക്ക് 2 വര്‍ഷം ഒഴിച്ച് ) ഇന്നുവരെ മുഖ്യമന്ത്രിയാണ്. അദ്ദേഹം മുഖ്യമന്ത്രി ആയതിനു ശേഷമാണ് ബീഹാറില്‍ ക്രമസമാധാനം മെച്ചപ്പെട്ടത്. അദ്ദേഹം റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു. സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ചു. ലല്ലു പ്രസാദിന്റെയും കുടുംബത്തിന്റെയും 1989 മുതല്‍ 2004 വരെയുള്ള ഭരണം ജംഗിള്‍ രാജ് ( കാട്ടാള ഭരണം ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അക്കാലത്ത് സ്ത്രീ കള്‍ക്ക് സന്ധ്യ കഴിഞ്ഞാല്‍ വഴിയെ നടക്കാന്‍ കഴിയില്ലായിരുന്നു. ഗുണ്ടകളുടെ വിളയാട്ടമായിരുന്നു. ഇക്കാരണങ്ങളാല്‍ സ്ത്രീകള്‍ക്കിടയില്‍ നിതീഷ് കുമാറിന് ഇപ്പോഴും സ്വാധീനമുണ്ട്. ജനതാദള്‍ (യു) ഒരു കേഡര്‍ പാര്‍ട്ടിയല്ല. അതുകൊണ്ടാണ് അവര്‍ക്ക് സീറ്റു കുറയുന്നത്. അവര്‍ക്ക് 75 സീറ്റ് കിട്ടാന്‍ അര്‍ഹതയുണ്ട്.
സീമാഞ്ചല്‍ മേഖലയില്‍ എ.ഐ. എം ന്റെ സാന്നിദ്ധ്യം മൂലം ഇന്‍ഡ്യാ സഖ്യത്തിന് 30 സീറ്റെങ്കിലും നഷ്ടപ്പെടും. എന്നാല്‍ അവര്‍ക്ക് 3 - 4 സീറ്റു മാത്രമേ കിട്ടുകയുള്ളു. ഇത് ബി.ജെ.പിക്കു ഗുണകരമാകും. ഇക്കാരണത്താല്‍ അവര്‍ ബി.ജെ.പിയുടെ ബി ടീം ആണെന്നാണ് ആര്‍.ജെ.ഡി നേതാക്കള്‍ പറയുന്നത്. പ്രശാന്ത് കിഷോറിനെയും ബി.ജെ.പിയുടെ ബി ടീമായാണ് ഇന്‍ഡ്യാ മുന്നണി
കണക്കാക്കുന്നത്. 25 സീറ്റെങ്കിലും ലഭിച്ചാല്‍ കിംഗ് മേക്കറാവാമെന്നാണ് പ്രശാന്ത് കിഷോര്‍ കരുതുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹം നടക്കുകയില്ല
സ്വയം തൊഴില്‍ തുടങ്ങുന്നതിനോ നിലവിലുളളത് വികസിപ്പിക്കുന്നതിനോ ആദ്യഘട്ടമായി 10000 രൂപാ നല്‍കാമെന്ന എന്‍.ഡി.എയുടെ വാഗ്ദാനം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ദരിദ്രകുടുംബങ്ങള്‍
ക്ക് 125 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കാമെന്നുള്ള വാഗ്ദാനവും എന്‍.സി.എ നല്‍കിയിട്ടുണ്ട്. ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കെ.ജി മുതല്‍ പി.ജി വരെ സൗജന്യമായി ഗുണമേന്മയു
ള്ള വിദ്യാഭ്യാസം ഉറപ്പാക്കും, ഉന്നത വിദ്യാഭ്യാസം നേടുന്ന എസ്. സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 2000 രൂപാ ധനസഹായം നല്‍കും, അങ്ങേയറ്റം പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍
ക്ക് 10 ലക്ഷം രൂപാ വരെ സഹായം നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും എന്‍.ഡി.എ നല്‍കിയിട്ടുണ്ട്. ഇവയെല്ലാം ജനങ്ങ
ളെ സ്വാധീനിക്കുന്നവയാണ്.




