- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ട്രംപ് തോല്‍പ്പിച്ച ഹിലരി ക്ലിന്റണ് പരിഹസിച്ച് ചിരിച്ചു; ട്രംപിന്റെ ആരോഹണത്തിലെ പ്രഖ്യാപനം പിടിക്കാതെ ക്ലിന്റണും ഭാര്യയും
മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ട്രംപ് തോല്‍പ്പിച്ച ഹിലരി ക്ലിന്റണ് പരിഹസിച്ച് ചിരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസംഗം പലരേയും രസിപ്പിച്ചു എങ്കിലും ട്രംപ് ആദ്യം പരാജയപ്പെടുത്തിയ ഹിലാരി ക്ലിന്റന്‍ പല പ്രഖ്യാപനങ്ങളോടും പരിഹസിച്ച് ചിരിക്കുകയായിരുന്നു. മുന്‍ പ്രസിഡന്റ് ബില്‍ക്ലിന്റനും ഭാര്യയും മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹിലാരി ക്ലിന്റണും ട്രംപ് രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത് അത്ര സന്തോഷത്തോടെ അല്ല എന്നത് ഇരുവരുടേയും ശരീരഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു.
സത്യപ്രതിജ്ഞക്ക് ശേഷം ട്രംപ് ഇരുനൂറോളം പുതിയ ഉത്തരവുകളാണ് പുറത്തിറക്കിയത്. പല പ്രഖ്യാപനങ്ങളും നടത്തുന്ന കൂട്ടത്തില്‍ മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടലാക്കും എന്ന് ട്രംപ് പറഞ്ഞപ്പോള്‍ ഹിലരി ക്ലിന്റന്‍ പരിഹസിച്ച് ചിരിക്കുന്നത് കാണാമായിരുന്നു. കൂട്ടത്തില്‍ ചിരിക്കുന്ന ബില്‍ ക്ലിന്റന്റ മുഖത്തും പരിഹാസമാണ് നിറഞ്ഞു നില്‍ക്കുന്നത്. അമേരിക്കയെ ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാക്കി മാറ്റുമെന്നും അതിനായി താന്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളേയും കുറിച്ചും ട്രംപ് പ്രസംഗത്തില്‍ ഉടനീളം വിശദീകരിച്ചു.
ട്രംപിന്റെ പുതിയ പേരുമാറ്റങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും പറയുന്നത്. ഹിലരി ക്ലിന്റന്‍ പരിഹസിച്ച് ചിരിച്ചതിനെ ന്യായീകരിച്ച് കൊണ്ടും പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഈ മാസം ആദ്യം തന്റെ സ്വകാര്യ വസതിയില്‍ നടന്ന ചടങ്ങിലാണ് മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് മാറ്റം ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനത്തിന് എതിരെ മെക്സിക്കോയിലെ ജനങ്ങളും പ്രസിഡന്റും എല്ലാം രംഗത്ത് എത്തിക്കഴിഞ്ഞു.
കൂടാതെ അനധികൃത കുടിയേറ്റക്കാരെ നാടു കടത്താനുള്ള ട്രംപിന്റെ പ്രഖ്യാപനവും കടുത്ത വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു എന്നാല്‍ ട്രംപ് ആകട്ടെ തന്റെ തീരുമാനവുമാനവുമായി മുന്നോട്ട് പോകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിര്‍ത്തികളില്‍ വേണ്ടി വന്നാല്‍ സൈന്യത്തെ വിന്യസിക്കുമെന്നും അദ്ദേഹം താക്കീത് നല്‍കിയിരുന്നു. തെക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന ട്രംപിന്റെ പ്രഖ്യാപനവും യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് അദ്ദേഹത്തിന്റെ അനുയായികള്‍.