- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഹാ, എത്ര മധുര മനോജ്ഞാമായ ബ്രൂവറി..! ബ്രൂവറി വരുന്നതോടെ സ്പിരിറ്റ് എത്തിക്കുന്ന 100 കോടി ലാഭം; 680 പേര്‍ക്ക് നേരിട്ട് ജോലിയും രണ്ടായിരത്തിലധികം പേര്‍ക്ക് അനുബന്ധ തൊഴിലും ലഭിക്കും; വിവാദം 'ബിരിയാണിച്ചെമ്പെ'ന്ന് ദേശാഭിമാനി എഡിറ്റോറിയല്‍; സഭയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിയും
ആഹാ, എത്ര മധുര മനോജ്ഞാമായ ബ്രൂവറി..!
തിരുവനന്തപുരം: പാലക്കാട്ടെ ബ്രൂവറിയുടെ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നു കൊണ്ട് മുന്നോട്ടു പോകനാണ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പാര്‍ട്ടിയുടെയു മുന്നണിയുടെയും പിന്തുണ തേടാന്‍ വിവിധ കോണുകളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനിടെ ബ്രൂവറി വിഷയത്തില്‍ സര്‍്ക്കാറിന് പൂര്‍ണ പിന്തുണയുമായി ദേശാഭിമാനിയും രംഗത്തുണ്ട്.
ബ്രൂവറിയിലെ ആരോപണം മറ്റൊരു 'ബിരിയാണി ചെമ്പ്' ആണെന്നും ബ്രൂവറി വരുന്നതോടെ സ്പിരിറ്റ് കേരളത്തിലേക്ക് എത്തിക്കുന്നതിലെ 100 കോടി രൂപ ലാഭിക്കാമെന്നും ദേശാഭിമാനി എഡിറ്റോറിയലെഴുതി. നിരവധി പേര്‍ക്ക് തൊഴില്‍ അവസരം കൂടി തുറക്കുന്ന പദ്ധതിയെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.
'വര്‍ഷം 10 കോടി സ്പിരിറ്റ് ആണ് കേരളത്തിലെത്തുന്നത്. ഇതെത്തിക്കാന്‍ 100 കോടി രൂപ ചെലവ് വരും. ഈ പണം ലാഭിക്കാം. കിട്ടുന്ന ജിഎസ്ടി വേറെ. സ്പിരിറ്റ് ഉല്‍പ്പാദിപ്പിക്കാന്‍ പൊടിയരി മാത്രമെ ഉപയോഗിക്കാവൂ എന്നും നിബന്ധനയുണ്ട്. 680 പേര്‍ക്ക് നേരിട്ട് ജോലിയും രണ്ടായിരത്തിലധികം പേര്‍ക്ക് അനുബന്ധ തൊഴിലും ലഭിക്കും. ഇതിനെയാണ് ഇക്കൂട്ടര്‍ എതിര്‍ക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് എട്ട് ഡിസ്റ്റിലറിയും 10 ബ്ലെന്‍ഡിങ് യൂണിറ്റും രണ്ട് ബ്രൂവറിയുമുണ്ട്. ഇവയില്‍ ചിലത് യുഡിഎഫ് കാലത്ത് അനുവദിച്ചതാണ്. അന്നില്ലാത്ത എതിര്‍പ്പ് ഇപ്പോള്‍ എന്തിനെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് ഈ വിവാദമെന്നും വാദമുണ്ട്', എന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.
ബ്രൂവറി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ മറുപടി പറയാനിരിക്കെയാണ് പാര്‍ട്ടി മുഖപത്രത്തിലെ എഡിറ്റോറിയലില്‍ നയം വ്യക്തമാക്കിയത്. കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതില്‍ ഗുരുതര അഴിമതി ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതില്‍ ഗുരുതര അഴിമതി ആരോപണമാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ മറുപടി പറയും. നയ പ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചക്കുള്ള മറുപടിയിലാണ് വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം നല്‍കുക.
അതേ സമയം, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല ചട്ടപ്രകാരം എഴുതി നല്‍കിയിരുന്ന അഴിമതി ആരോപണങ്ങള്‍ക്ക് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഇന്ന് വിശദീകരണം നല്‍കും.