- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയര്‍ബേസില്‍ അതിക്രമിച്ചു കയറി റോയല്‍ എയര്‍ഫോഴ്സിന്റെ രണ്ട് വിമാനങ്ങള്‍ കേടുപാടുകള്‍ വരുത്തി; വിമാനങ്ങളില്‍ ചുവന്ന പെയിന്റടിച്ചു രക്ഷപെട്ടു യുവാക്കള്‍; 'പലസ്തീന് ആക്ഷന്‍' എന്ന കാമ്പെയ്ന് ഗ്രൂപ്പിനെ നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്; നിരോധിക്കുന്നതിനായി പാര്‍ലമെന്റിന്റെ അനുമതി തേടും
എയര്‍ബേസില്‍ അതിക്രമിച്ചു കയറി റോയല്‍ എയര്‍ഫോഴ്സിന്റെ രണ്ട് വിമാനങ്ങള്‍ കേടുപാടുകള്‍ വരുത്തി
ലണ്ടന്‍: ഫലസ്തീന് ആക്ഷന്‍ എന്ന സംഘടനയെ നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്. സംഘടനാ പ്രവര്‍ത്തകര്‍ റോയല്‍ എയര്‍ഫോഴ്സിന്റെ രണ്ട് വിമാനങ്ങള്‍ കേട് വരുത്തിയ പശ്ചാത്തലത്തിലാണ് സംഘടനയെ വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഫലസ്തീന് ആക്ഷനില്‍ അംഗമാകുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വ്യക്തമാക്കിയത്.
ഓക്സ്ഫോര്‍ഡ്ഷയറിലെ ആര്.എ.എഫിന്റെ ബ്രൈസ് നോര്‍ട്ടണിലെ എയര്‍ ബേസിനുള്ളില്‍ രണ്ട് പേര് കടന്നു കയറിയതായുള്ള ദൃശ്യങ്ങള്‍ ഫലസ്തീന് ആക്ഷന്‍ സംഘടന അവരുടെ ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വന്‍ തോതിലുള്ള വിവാദത്തിന് വഴിയൊരുക്കിയിരുന്നു. സംഘടനയുടെ രണ്ട് പ്രവര്‍ത്തകര്‍ ബ്രിട്ടനിലെ ഏറ്റവും വലിയ റോയല്‍ എയര്‍ ഫോഴ്സ് ബേസിലേക്ക് നുഴഞ്ഞുകയറി രണ്ട് എയര്‍ബസ് വോയേജര്‍ വിമാനങ്ങളുടെ എഞ്ചിനുകളില്‍ ചുവന്ന പെയിന്റ് തേച്ചതിന് ശേഷം പിടിക്കപ്പെടാതെ രക്ഷപ്പെട്ടതായി ഫലസ്തീന് ആക്ഷന്‍ അവകാശപ്പെട്ടിരുന്നു. ഇന്നലെ രാവിലെയാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
പ്രതിഷേധക്കാര്‍ ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഓക്സ്ഫോര്‍ഡ്ഷയറിലെ ആര്.എ.എഫിന്റെ റണ്‍വേയിലൂടെ അതിക്രമിച്ചു കയറുന്നതായി ഇതില്‍ കാണാം. തുടര്‍ന്ന് അവര്‍ എന്‍ജിനുകളില്‍ പെയിന്റടിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഫലസ്തീന് ആക്ഷന്‍ പ്രവര്‍ത്തകര്‍ വിമാനത്തില്‍ പെയിന്റ് സ്്രേപ ചെയ്യുന്നതിനായി രൂപമാറ്റം വരുത്തിയ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ക്രൗബാറുകള് ഉപയോഗിച്ചും അവര്‍ നാശ നഷ്ടങ്ങള്‍ വരുത്തിയിരുന്നു. റണ്‍വേയിലും ഇവര്‍ പെയിന്റ് സ്പ്രേ ചെയ്തിരുന്നു. കൈവശം ഉണ്ടായിരുന്ന ഫലസ്തീന് പതാക ഉപേക്ഷിച്ചാണ് അക്രമികള്‍ രക്ഷപ്പെട്ടത്.
ഭീകരവിരുദ്ധ പോലീസും ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സംഘടനയെ നിരോധിക്കുന്നതിനായി പാര്‍ലമെന്റിന്റെ അനുമതിയും ഉടന്‍ ലഭ്യമാകും. വംശഹത്യ തടയുന്നതിനോ ശിക്ഷിക്കുന്നതിനോ ഉള്ള കടമ നിറവേറ്റുന്നതില്‍ യു.കെ പരാജയപ്പെട്ടുവെന്നാണ് പലസ്തീന് ആക്ഷന്റെ വക്താവ് ആരോപിക്കുന്നത്. 2000-ലെ നിയമപ്രകാരം ഏകദേശം 81 സംഘടനകളെ ബ്രിട്ടന് നിരോധിച്ചിട്ടുണ്ട്. അതില്‍ ഹമാസ്, അല്‍ ഖ്വയ്ദ പോലുള്ള ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍, നാഷണല്‍ ആക്ഷന്‍ പോലുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍, റഷ്യന്‍ സ്വകാര്യ സൈനിക കമ്പനിയായ വാഗ്നര്‍ ഗ്രൂപ്പ് എന്നിവയും ഉള്‍പ്പെടുന്നു.
വടക്കന്‍ അയര്‍ലന്‍ഡുമായി ബന്ധപ്പെട്ട മറ്റ് 14 സംഘടനകളെയും മുന്‍ നിയമനിര്‍മ്മാണ പ്രകാരം നിരോധിച്ചിട്ടുണ്ട്. നിരോധിത സംഘടനയില്‍ അംഗമാകുകയോ അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നത്, പരമാവധി 14 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്്. ഫലസ്തീന് ആക്ഷന്‍ പ്രവര്‍ത്തകര്‍ ഈയിടെ ഇസ്രായേലിന് സൈനിക വസ്തുക്കള്‍ വിതരണം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ വെയര്‍ഹൗസ് അതിക്രമിച്ച് കയറി നശിപ്പിച്ചിരുന്നു.