- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിത്തിനെതിരായ കേസില്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തി; പരാതി നല്‍കിയ നടി സിനിമാ സംവാദ പരിപാടിയില്‍ നിന്ന് പിന്മാറി
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രത്യേക അന്വേഷണസംഘം ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തി. കടമക്കുടിയിലെ വസതിയില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുപ്പാണ് നടന്നത്. രഞ്ജിത്തിനെതിരായി പരാതി നല്‍കിയ ബംഗാളി നടിയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ ജോഷി ജോസഫില്‍ നിന്നാണ് ഫാദര്‍ ഇക്കാര്യം അറിയുന്നത്. അന്നു തന്നെ ഇക്കാര്യം ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയുമായി പങ്കുവെച്ചിരുന്നുവെന്നും ഇത് പുറത്തറിയിക്കണമെന്ന് കരുതിയെങ്കിലും അത്തരത്തിലൊന്നും നടന്നില്ല. പിന്നീട് പരാതി വന്ന് കേസായ പശ്ചാത്തലത്തിലാണ് ജോഷി ജോസഫിന്റെ മൊഴിയ്ക്ക് […]
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രത്യേക അന്വേഷണസംഘം ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തി. കടമക്കുടിയിലെ വസതിയില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുപ്പാണ് നടന്നത്. രഞ്ജിത്തിനെതിരായി പരാതി നല്‍കിയ ബംഗാളി നടിയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ ജോഷി ജോസഫില്‍ നിന്നാണ് ഫാദര്‍ ഇക്കാര്യം അറിയുന്നത്.
അന്നു തന്നെ ഇക്കാര്യം ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയുമായി പങ്കുവെച്ചിരുന്നുവെന്നും ഇത് പുറത്തറിയിക്കണമെന്ന് കരുതിയെങ്കിലും അത്തരത്തിലൊന്നും നടന്നില്ല. പിന്നീട് പരാതി വന്ന് കേസായ പശ്ചാത്തലത്തിലാണ് ജോഷി ജോസഫിന്റെ മൊഴിയ്ക്ക് പിന്നാലെ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയുടെ മൊഴിയും രേഖപ്പെടുത്തിയത്.
അതേ സമയം രഞ്ജിത്തിനെതിരെ പരാതി നല്‍കിയ ബംഗാളി നടി ചലച്ചിത്ര സംവാദ പരിപാടിയില്‍ നിന്ന് പിന്മാറി. ഈ മാസം പത്തിന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്നാണ് പിന്മാറിയത്. നടി പിന്മാറിയതോടെ പരിപാടി റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു. സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസില്‍ നടിയുടെ രഹസ്യ മൊഴി എടുക്കാന്‍ പ്രത്യേക അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് നടിയുടെ പിന്മാറ്റം. താന്‍ രഞ്ജിത്തിനെതിരെ ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വലിയ ചോദ്യങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് നടി സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തി.
സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം. ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്നാണ് നടി പരാതിയില്‍ പറയുന്നത്. അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും രഞ്ജിത്ത് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ഇമെയില്‍ മുഖേന അയച്ച പരാതിയില്‍ നടി പറയുന്നുണ്ട്. വിഷയം വിവാദമായതോടെ ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചിരുന്നു.
അതതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ലൈംഗിക അതിക്രമ കുറ്റം ചുമത്തിയാണ് കേസ്.
സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.
അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് വ്യക്തമാക്കിയത്.