- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന യുവ കഥാകാരിയുടെ പരാതി; വി.കെ. പ്രകാശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കൊല്ലം: കഥ കേള്‍ക്കാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സംവിധായകന്‍ വി.കെ.പ്രകാശ് ലൈംഗികമായി ഉപദ്രവിച്ചെന്ന യുവകഥാകാരിയുടെ പരാതിയില്‍ കേസെടുത്തു. കൊല്ലം പള്ളിത്തോട്ടം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണിത്. 354 എ വകുപ്പ് പ്രകാരമാണ് കേസ്. കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഈ സംഭവം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹം 10,000 രൂപ അയച്ചുതന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. വി.കെ. പ്രകാശ് തന്നെ ഉപദ്രവിച്ച കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘത്തിന് അവര്‍ തിങ്കളാഴ്ച പരാതി നല്‍കിയിരുന്നു. […]
കൊല്ലം: കഥ കേള്‍ക്കാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സംവിധായകന്‍ വി.കെ.പ്രകാശ് ലൈംഗികമായി ഉപദ്രവിച്ചെന്ന യുവകഥാകാരിയുടെ പരാതിയില്‍ കേസെടുത്തു. കൊല്ലം പള്ളിത്തോട്ടം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണിത്. 354 എ വകുപ്പ് പ്രകാരമാണ് കേസ്. കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഈ സംഭവം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹം 10,000 രൂപ അയച്ചുതന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.
വി.കെ. പ്രകാശ് തന്നെ ഉപദ്രവിച്ച കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘത്തിന് അവര്‍ തിങ്കളാഴ്ച പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ വ്യാഴാഴ്ച കൊല്ലത്തെത്തിയാണ് യുവതിയുടെ മൊഴിയെടുത്തത്. ഈ മൊഴിയില്‍ സംവിധായകനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊഴിയെടുപ്പ് പൂര്‍ത്തായ ഉടന്‍ പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രഥമ വിവര റിപ്പോര്‍ട്ട് വെള്ളിയാഴ്ച പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. അതിനുശേഷമാകും രഹസ്യമൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക.
രണ്ടുവര്‍ഷം മുന്‍പാണ് സംവിധായകനില്‍നിന്ന് കഥാകാരിക്ക് ദുരനുഭവം നേരിടേണ്ടിവന്നത്. കഥ സിനിമയാക്കാം എന്നുപറഞ്ഞ് കൊല്ലത്തെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും സിനിമയില്‍ അഭിനയിച്ചുകൂടേ എന്ന് ചോദിക്കുകയും ചെയ്തു. അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതോടെ ഒരു സീന്‍ പറയാം, അതൊന്നു ചെയ്ത് നോക്കൂ എന്നു പറഞ്ഞു. അത് വളരെ വള്‍?ഗറായ, ഇന്റിമേറ്റ് സീനായിരുന്നു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താന്‍ കാണിച്ചുതരാമെന്നും വി.കെ.പ്രകാശ് പറഞ്ഞു. അതുംപറഞ്ഞ് ചുംബിക്കാനും ബെഡിലേക്ക് തള്ളിയിടാനുമെല്ലാം സംവിധായകന്‍ ശ്രമിച്ചു. അദ്ദേഹത്തെ തള്ളിമാറ്റി ഹോട്ടലില്‍നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
അഭിനയത്തോട് താല്‍പര്യമില്ലെന്ന് പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ പിന്നീട് തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തി. തെളിവുകള്‍ സഹിതം ഡിജിപിക്ക് യുവതി പരാതി നല്‍കിയിരുന്നു.
അതേസമയം യുവതിയായ തിരക്കഥാകൃത്തിനുനേരേ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയില്‍ സംവിധായകന്‍ വി.കെ. പ്രകാശ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ആരോപണം തെറ്റാണെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. മുമ്പൊരു നിര്‍മാതാവ് ഇവര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ പരാതിക്കാരിക്കെതിരേ കേസും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. പരാതിക്കാരി വാട്‌സാപ്പിലൂടെ തനിക്ക് അര്‍ധ നഗ്‌നചിത്രങ്ങള്‍ അയച്ചിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ടും ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഡി.ജി.പി.ക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു.