- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടല്‍ മുറിയില്‍ വച്ച് അപമര്യാദയായി പെരുമാറി; ബെഡിലേക്ക് തള്ളിയിട്ടു; ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്
തൃശൂര്‍: ബലാത്സംഗക്കേസില്‍ പ്രതിയായ നടനും എംഎല്‍എയുമായ മുകേഷിന് കൂടുതല്‍ കുരുക്ക്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ തൃശൂര്‍ വടക്കാഞ്ചേരിയിലും കേസെടുത്തു. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലില്‍ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടര്‍നടപടികള്‍ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. […]
തൃശൂര്‍: ബലാത്സംഗക്കേസില്‍ പ്രതിയായ നടനും എംഎല്‍എയുമായ മുകേഷിന് കൂടുതല്‍ കുരുക്ക്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ തൃശൂര്‍ വടക്കാഞ്ചേരിയിലും കേസെടുത്തു. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലില്‍ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടര്‍നടപടികള്‍ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വാഴാലിക്കാവിലെ ഷൂട്ടിംഗ് ചിത്രീകരണത്തിനിടയാണ് സംഭവം. ഹോട്ടല്‍ മുറിയില്‍ വച്ച് കയറി പിടിക്കാന്‍ ശ്രമിച്ചെന്നും ബെഡിലേക്ക് തള്ളിയിട്ടൊന്നുമാണ് പരാതി. വടക്കാഞ്ചേരി പൊലീസാണ് മുകേഷിന്റെ കേസെടുത്തത്. മുകേഷിനെതിരെ നേരത്തെയെടുത്ത കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നാളെ മുകേഷിന്റെ മുന്‍കൂര്‍ജാമ്യത്തെ എതിര്‍ക്കും. രഹസ്യമൊഴിക്ക് പിന്നാലെ ഇന്നലെ മുകേഷിന്റെ കൊച്ചിയിലെ വില്ലയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.
മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ പൊലീസ് രംഗത്തെത്തി. മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നാളെ സത്യവാങ്മൂലം നല്‍കും. മുകേഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗക്കുറ്റമാണ് പ്രതിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന് എസ്‌ഐടി അറിയിക്കും. മോശം പെരുമാറ്റം പരാതിയില്‍ അഡ്വ ചന്ദ്രശേഖരനും ജാമ്യം നല്‍കരുതെന്ന് സത്യവാങ്മൂലം നല്‍കാനുള്ള നിലപാടിലാണ് പൊലീസ്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്.
ബലാത്സംഗക്കേസില്‍ പ്രതിയായ മുകേഷിന് പൂര്‍ണ്ണ പിന്തുണ നില്‍കുകയാണ് സിപിഎം. കേസിന്റെ പേരില്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. മുകേഷിനോട് മാറി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചത് സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മാത്രമാണ്.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷനിലപാട്. നടിയുടെത് ബ്ലാക്ക് മെയിലിംഗ് ആണെന്ന് മുകേഷിന്റെ വാദം. ഇതിന്റെ തെളിവുകള്‍ മുകേഷ് അഭിഭാഷകന് കൈമാറിയിരുന്നു. രഹസ്യ മൊഴിക്ക് പിന്നാലെ ഇന്നലെ മുകേഷിന്റെ കൊച്ചിയിലെ വില്ലയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.