- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചംപയ് സോറനെ ഡല്‍ഹിയില്‍ പിന്തുടര്ന്നു; ചാരവൃത്തി നടത്തി; ഫോണ്‍ ചോര്‍ത്തിയെന്നും സംശയം; ജാര്‍ഖണ്ഡ് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്റെ ഡല്‍ഹിയിലെ നീക്കമടക്കം നിരീക്ഷിച്ച ജാര്‍ഖണ്ഡിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ജെഎംഎം വിട്ട് ചംപയ് സോറന്‍ ബിജെപിയില്‍ ചേരാനിരിക്കെയാണ് പരാമര്‍ശം. ചംപയ് സോറന്‍ എവിടെ പോയാലും നിരീക്ഷിക്കാനായിരുന്നു ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നതെന്നും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു. "ചംപയ് സോറനെ ജാര്‍ഖണ്ഡ് പൊലീസ് പിന്തുടരുകയും ചാരവൃത്തി നടത്തുകയും ചെയ്തു. ചംപയ് സോറന്‍ ബിജെപിയില്‍ ചേരാന്‍ […]
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്റെ ഡല്‍ഹിയിലെ നീക്കമടക്കം നിരീക്ഷിച്ച ജാര്‍ഖണ്ഡിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ജെഎംഎം വിട്ട് ചംപയ് സോറന്‍ ബിജെപിയില്‍ ചേരാനിരിക്കെയാണ് പരാമര്‍ശം. ചംപയ് സോറന്‍ എവിടെ പോയാലും നിരീക്ഷിക്കാനായിരുന്നു ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നതെന്നും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു.
"ചംപയ് സോറനെ ജാര്‍ഖണ്ഡ് പൊലീസ് പിന്തുടരുകയും ചാരവൃത്തി നടത്തുകയും ചെയ്തു. ചംപയ് സോറന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജിവയ്ക്കാത്ത കാലം വരെ അദ്ദേഹം ജാര്‍ഖണ്ഡ് സര്‍ക്കാരിലെ മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമാണ്. ഒരാഴ്ച മുമ്പ് അദ്ദേഹം ഡല്‍ഹിയില്‍ പോയി മൂന്നു ദിവസം ചെലവഴിച്ചു. ഓഗസ്റ്റ് 26ന് വീണ്ടും ഡല്‍ഹിക്ക് പോയിരുന്നു. രണ്ടു തവണയും അദ്ദേഹം താജ് ഹോട്ടലിലാണ് താമസിച്ചത്. രണ്ടു തവണയും ഡല്‍ഹിയില്‍ പോയപ്പോള്‍ ജാര്‍ഖണ്ഡിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നതായി തെളിഞ്ഞു. ചംപയ് സോറനെ പിന്തുടര്‍ന്ന രണ്ട് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്" ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ചംപയ് സോറന്‍ ജാര്‍ഖണ്ഡിലും ഡല്‍ഹിയിലും എവിടെ പോയാലും ട്രാക്ക് ചെയ്യാനുള്ള ഉത്തരവാദിത്തമാണ് ഈ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചിരുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഹിമന്ത ആരോപിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചംപയ് സോറന്‍ തീരുമാനിച്ചിരുന്നു. ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയുള്ള ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
ചംപയ് സോറന്‍ ബിജെപിയില്‍ ചേരുന്ന കാര്യം ഹിമന്ത ബിശ്വശര്‍മ്മ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. റാഞ്ചിയില്‍ നടക്കുന്ന വലിയ പരിപാടിയിലൂടെ ചംപയ് സോറനും അനുയായികളും ബിജെപിയുടെ ഭാഗമായി മാറും. ഹേമന്ത് സോറന്‍ മന്ത്രിസഭയില്‍ അംഗമായ ചംപയ് സോറന്‍ ഇന്ന് മന്ത്രിസ്ഥാനവും ജെഎംഎം അംഗത്വവും രാജിവച്ചേക്കും.
ഫെബ്രുവരി 2 മുതല്‍ ജൂലൈ 3 വരെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിപദം വഹിച്ച ചംപയ് സോറനെ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചുവന്ന ഹേമന്ത് സോറന്‍ സ്ഥാനത്തു നിന്ന് നീക്കിയതോടെയാണ് ജെഎംഎമ്മിലെ ഭിന്നത രൂക്ഷമായത്. സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തിന്റെ നേതൃത്വം വഹിച്ച പട്ടികവര്‍ഗ നേതാവായ ചംപയ് സോറന് ഝാര്‍ഖണ്ഡിലുടനീളം വലിയ സ്വാധീനമാണുള്ളത്. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചംപയ് സോറന്റെ പാര്‍ട്ടി പ്രവേശനം ബിജെപിക്ക് വലിയ ശക്തിയാകും. ജെഎംഎമ്മിലെ ഭിന്നത സംസ്ഥാന സര്‍ക്കാരിനെയും ഗുരുതരമായി ബാധിക്കും.