- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുതുരുത്തിയില്‍ പണവുമായി പിടിയിലായ ജയന്റെ വീട്ടില്‍ പരിശോധന; അഞ്ചുലക്ഷം രൂപ കണ്ടെത്തി; പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍; ബിഡിജെഎസ് നേതാവെന്ന് സിപിഎം
കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്
തൃശ്ശൂര്‍: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍നിന്നും പണം പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായ സി.സി. ജയന്റെ വീട്ടില്‍ പോലീസ് പരിശോധന. ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. വീട്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ കണ്ടെത്തിയെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇന്‍കം ടാക്സ് വിഭാഗമാണ് ജയന്റെ വീട്ടില്‍ പരിശോധന നടത്തിയത്. നേരത്തെ, ചെറുതുരുത്തിയില്‍ കാറില്‍നിന്ന് 19.7 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കും.
ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ചേലക്കരയില്‍ നിന്ന് 19.7 ലക്ഷം രൂപ പിടികൂടിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധന തുടരുകയാണ്. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് ഇലക്ഷന്‍ സ്‌ക്വാഡ് 19.7 രൂപ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിരികെ 50,000 രൂപയിലധികം ക്യാഷായി സൂക്ഷിക്കാന്‍ പാടില്ലെന്നാണ് നിയമം. ചോദ്യം ചെയ്യലില്‍ 25 ലക്ഷം രൂപ പിന്‍വലിച്ച ബാങ്ക് രേഖ ജയന്‍ കൈമാറിയിട്ടുണ്ട്. ബാക്കി തുക എന്ത് ചെയ്തു എന്നടക്കം ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിക്കുകയാണ്.
വീട് നിര്‍മാണത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ എറണാകുളത്തേക്ക് പോവുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. ജയന്‍ അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയാണ്. അതേസമയം, പണം പിടിച്ച സംഭവം സിപിഎമ്മിനെതിരെ ആയുധമാക്കി കോണ്‍ഗ്രസും പി വി അന്‍വറും രംഗത്തെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള സിപിഎം ഫണ്ടാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തിന്റെ അതിര്‍ത്തി മേഖലകളില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
എന്നാല്‍ പിടിയിലായ ജയന്‍ ബി.ഡി.ജെ.എസ്. നേതാവാണെന്ന ആരോപണവുമായി സി.പി.എം. രംഗത്തെത്തി. ജയന്‍ നേരത്തെ കോണ്‍ഗ്രസുകാരനായിരുന്നുവെന്നും മുന്‍മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.'പണം പിടിച്ചെടുത്ത സംഭവവുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. കള്ളപ്പണമുപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നുവെന്ന് കോണ്‍ഗ്രസ് ആക്ഷേപിക്കുമെന്നല്ലാതെ, നാട്ടില്‍ ഞങ്ങളെ അറിയുന്ന ജനങ്ങള്‍ പറയില്ല. എന്റെ അറിവില്‍ ഇപ്പോള്‍ പിടിയിലായ ആള്‍ മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബി.ഡി.ജെ.എസ്. നേതാവുമാണ്. അന്വേഷിക്കട്ടെ. പാര്‍ട്ടിക്കും മുന്നണിക്കും ഒരു ബന്ധവുമില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇലക്ഷന്‍ സ്‌ക്വാഡിന്റെ പതിവ് പരിശോധനയ്ക്കിടയിലാണ് ചെറുതുരുത്തിയില്‍ കലാമണ്ഡലത്തിന്റെ മുന്നില്‍ നിന്ന് കാറില്‍ പണം കണ്ടെത്തിയത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് കൊണ്ടുപോവുകയാണെന്നായിരുന്നു ജയന്റെ മൊഴി. എന്നാല്‍ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു.
കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്