- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ദുവിന്റെ ജീവനെടുത്തത് തുമ്പച്ചെടി തോരന്‍ അല്ല; പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍; സസ്യ വിഷം മരണമാകുമോ?
ആലപ്പുഴ: ചേര്‍ത്തലയിലെ യുവതിയുടെ മരണത്തില്‍ തുമ്പച്ചെടിയ്ക്ക് പങ്കില്ലെന്ന് സൂചന. യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിരുന്നു. ചേര്‍ത്തല 17- വാര്‍ഡ് ദേവീനിവാസില്‍ ജയാനന്ദന്റെയും മീരാഭായിയുടെയും മകള്‍ ഇന്ദു(42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി ഇന്ദുവും കുടുംബവും തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചിരുന്നു. പിന്നാലെ, ഇന്ദുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുമ്പച്ചെടി തോരന്‍ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന […]
ആലപ്പുഴ: ചേര്‍ത്തലയിലെ യുവതിയുടെ മരണത്തില്‍ തുമ്പച്ചെടിയ്ക്ക് പങ്കില്ലെന്ന് സൂചന. യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിരുന്നു. ചേര്‍ത്തല 17- വാര്‍ഡ് ദേവീനിവാസില്‍ ജയാനന്ദന്റെയും മീരാഭായിയുടെയും മകള്‍ ഇന്ദു(42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ച രാത്രി ഇന്ദുവും കുടുംബവും തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചിരുന്നു. പിന്നാലെ, ഇന്ദുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുമ്പച്ചെടി തോരന്‍ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബം പൊലീസിനോട് പങ്കുവച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതിനെ തള്ളി കളഞ്ഞു.
ഇനി രാസപരിശോധനാ ഫലവും ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ഇന്ദുവിന് പ്രമേഹമുണ്ടായിരുന്നു. പ്രമേഹം, ഹൃദ്രോഹം, കിഡ്‌നി തകരാര്‍ തുടങ്ങിയവ ഉള്ളവര്‍ തുമ്പ കഴിക്കുന്നത് ദോഷകരമാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.
വീട്ടമ്മയുടെ മരണം തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചല്ലെന്ന് പൊലീസ് പറയുന്നു. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ നിന്നാണ് പൊലീസിന്റെ പ്രതികരണം. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേര്‍ത്തല പൊലീസ് പറഞ്ഞു.
ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരന്‍ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുമ്പ തോരന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പൊലീസ് എഫ്‌ഐആര്‍. കഴിഞ്ഞ മെയ് മാസത്തില്‍ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാല്‍ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
ജീവിത ശൈലി രോഗമുള്ളവര്‍ തുമ്പ കഴിക്കുന്നത് ചിലപ്പോള്‍ അപകടകരമായി മാറുമെന്ന് വിലയിരുത്തലുണ്ട്. സസ്യങ്ങളില്‍ നിന്നുള്ള വിഷവസ്തുക്കള്‍ ഹൃദ്രോഗം, പ്രമേഹം, കിഡ്‌നി പോലെയുള്ള ജീവിത ശൈലി രോഗങ്ങളുള്ളവര്‍ക്ക് അപകടകരമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധാഭിപ്രായം.