- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാലക്കാട്ടും തൃശൂരും ടിക്കറ്റ് വില്പനയില് റെക്കോര്‍ഡിട്ടു, പക്ഷെ കോടികള്‍ പോയത് കോട്ടയത്തേക്ക്! ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ അടിച്ചത് കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്ററില്‍ വിറ്റ ടിക്കറ്റിന്; 20 കോടി കിട്ടിയ ആ ഭാഗ്യവാനായി തിരച്ചില്‍ തുടങ്ങി
ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ അടിച്ചത് കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്ററില്‍ വിറ്റ ടിക്കറ്റിന്

കോട്ടയം: ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ (BR-107) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 20 കോടി രൂപയുടെ ഒന്നാം സമ്മാനം XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലുള്ള ന്യൂ ലക്കി സെന്ററിലെ ലോട്ടറി ഏജന്റായ എ. സുദീക് വിറ്റ ടിക്കറ്റാണിത്. 2026 ജനുവരി 24ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയില്‍ വെച്ചാണ് ഫലപ്രഖ്യാപനം നടന്നത്.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം 20 ടിക്കറ്റുകള്‍ക്കാണ് ലഭിച്ചത്. ക്രിസ്മസ്-ന്യൂ ഇയര്‍ ബംപര്‍ ലോട്ടറിയുടെ ആകെ 54,08,880 ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. മുന്‍ ബംപര്‍ ലോട്ടറികളെപ്പോലെത്തന്നെ ഇത്തവണയും ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ടിക്കറ്റ് വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് ഏറ്റവും മുന്നില്‍ എത്തിയത്. തൃശൂര്‍ ജില്ല രണ്ടാം സ്ഥാനത്തും എത്തി.
2026 വര്‍ഷം നറുക്കെടുക്കുന്ന ആദ്യ ബംപര്‍ ലോട്ടറിയാണ് ക്രിസ്മസ്-ന്യൂ ഇയര്‍ ബംപര്‍. ഒന്നാം സമ്മാനത്തിനു പുറമെ, മൂന്നാം സമ്മാനം, നാലാം സമ്മാനം, അഞ്ചാം സമ്മാനം തുടങ്ങി നിരവധി സമ്മാനങ്ങളും നറുക്കെടുപ്പില്‍ പ്രഖ്യാപിച്ചു. കേരള ലോട്ടറി ചരിത്രത്തിലെ വലിയ സമ്മാനത്തുകകളില്‍ ഒന്നായ 20 കോടി നേടിയ ഭാഗ്യശാലി ആരാണെന്ന് ഉറ്റുനോക്കുകയാണ് ലോട്ടറി ലോകം.
രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ -
XD-241658, XD-286844, XB-182497, XK-489087, XC-362518, XK-464575, XA-226117, XB-413318, XL-230208, XC-103751, XJ-407914, XC-239163, XJ-361121, XC-312872, XC-203258, XJ-474940, XB-359237, XA-528505, XK-136517, XE-130140.
മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ -
XA-186875, XB-270516, XC-320074, XD-524852, XE-405008, XG-392937, XH-255158, XJ-251283, XK-265116, XL-274908, XA-313052, XB-614143, XC-327710, XD-243814, XE-131125, XG-524942, XH-473917, XJ-448784, XK-619119, XL-228819.
നാലാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ -
XA-114740, XB-381928, XC-549003, XD-144541, XE-601107, XG-313011, XH-302015, XJ-508947, XK-182441, XL-477954, XA-406159, XB-149001, XC-528822, XD-362676, XE-327259, XG-195701, XH-392677, XJ-624312, XK-197017, XL-476516.
അഞ്ചാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ -
XA-573921, XB-318113, XC-485899, XD-526728, XE-225717, XG-233810, XH-291024, XJ-644481, XK-273491, XL-244264, XA-641562, XB-351855, XC-303266, XD-625850, XE-350062, XG-631756, XH-120470, XJ-261944, XK-423926, XL-141760.
കേരള ലോട്ടറി ഫലം: സമ്മാനത്തുക എങ്ങനെ കൈപ്പറ്റാം?
ഭാഗ്യക്കുറി ഫലങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റുകളായ www.keralalotteries.com, www.keralalotteryresult.net എന്നിവയില്‍ ലഭ്യമാണ്. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ഫലം നോക്കി സമ്മാനം ഉറപ്പുവരുത്തേണ്ടതുണ്ട്.
സമ്മാനത്തുക ലഭിക്കാന്‍ ശ്രദ്ധിക്കേണ്ടവ:
5000 രൂപയില്‍ താഴെ: സമ്മാനത്തുക അയ്യായിരം രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറി ഏജന്‍സിയില്‍ നിന്നും തുക കൈപ്പറ്റാവുന്നതാണ്.
5000 രൂപയ്ക്ക് മുകളില്‍: സമ്മാനത്തുക 5000 രൂപയില്‍ കൂടുതലാണെങ്കില്‍, ലോട്ടറി ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും (ID Proof) ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കണം.
ഫലം പ്രഖ്യാപിച്ച് 90 ദിവസത്തിനുള്ളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.


