- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരേയും വിലക്കാന്‍ ഒരു സംഘടനയേയും അനുവദിക്കില്ല; സെറ്റിലെ പരാതിയില്‍ തീരുമാനം വരും വരെ ഷൂട്ടിംഗ് വിലക്കും; സിനിമാ നയം ഉടന്‍; കോണ്‍ക്ലേവ് നടത്തും
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവുമായി മുമ്പോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍. മലയാള സിനിമാനയത്തിന്റെ കരടിന് നവംബറില്‍ കൊച്ചിയില്‍ ചേരുന്ന കോണ്‍ക്ലേവ് രൂപം നല്‍കും. സിനിമയിലെ ഒരു സംഘടനയ്ക്കും ഇനി ആരേയും വിലക്കാന്‍ കഴിയില്ല. ഇതും സിനിമാ നയത്തിന്റെ ഭാഗമായി. തിലകനെ താര സംഘടനയായ അമ്മ വിലക്കിയതു മുതല്‍ ഉയരുന്ന ആവശ്യമാണ് ഇത്. ഹേമ റിപ്പോര്‍ട്ട് കോണ്‍ക്ലേവില്‍ അവതരിപ്പിക്കും. നയത്തിന്റെ ഭാഗമായി സിനിമാ ഷൂട്ടിംഗിന് പെരുമാറ്റചട്ടമുണ്ടാക്കും. ആഭ്യന്തര പരാതി പരിഹാര സമിതി ശക്തിപ്പെടുത്തും. പരാതിയുണ്ടായാല്‍ അന്വേഷിച്ച് നടപടിയുണ്ടാകുംവരെ സിനിമയുടെ പ്രവര്‍ത്തനം […]
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവുമായി മുമ്പോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍. മലയാള സിനിമാനയത്തിന്റെ കരടിന് നവംബറില്‍ കൊച്ചിയില്‍ ചേരുന്ന കോണ്‍ക്ലേവ് രൂപം നല്‍കും. സിനിമയിലെ ഒരു സംഘടനയ്ക്കും ഇനി ആരേയും വിലക്കാന്‍ കഴിയില്ല. ഇതും സിനിമാ നയത്തിന്റെ ഭാഗമായി. തിലകനെ താര സംഘടനയായ അമ്മ വിലക്കിയതു മുതല്‍ ഉയരുന്ന ആവശ്യമാണ് ഇത്. ഹേമ റിപ്പോര്‍ട്ട് കോണ്‍ക്ലേവില്‍ അവതരിപ്പിക്കും.
നയത്തിന്റെ ഭാഗമായി സിനിമാ ഷൂട്ടിംഗിന് പെരുമാറ്റചട്ടമുണ്ടാക്കും. ആഭ്യന്തര പരാതി പരിഹാര സമിതി ശക്തിപ്പെടുത്തും. പരാതിയുണ്ടായാല്‍ അന്വേഷിച്ച് നടപടിയുണ്ടാകുംവരെ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ഹേമാക്കറ്റിയുടെ ശുപാര്‍ശകള്‍ പരമാവധി നടപ്പാക്കും. എല്ലാവരേയും സഹകരിച്ച് കോണ്‍ക്ലേവ് നടത്താനാണ് ആലോചന. സിനിമയെ തളര്‍ത്താതെ വളര്‍ത്തുകയാകും നയത്തിന്റെ ലക്ഷ്യം. അതിവേഗ നയരൂപീകരണത്തിന് ഷാജി എന്‍ കരുണിന്റെ നേതൃത്വത്തിലുള്ള സമിതിയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തുംനിന്ന് കേരളത്തിലേക്ക് നിര്‍മാതാക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതികളും സിനിമാ നയത്തിന്റെ ഭാഗമാകും. നമ്മുടെ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുമാകും. അപ്രഖ്യാപിത വിലക്കുകള്‍ വിലപ്പോവില്ലെന്ന സാഹചര്യമൊരുങ്ങും. ചലച്ചിത്ര വികസന കോര്‍പറേഷന്‍ കേരളത്തിലെ സാങ്കേതിക പ്രവര്‍ത്തകരുടെ ഡേറ്റ ബാങ്ക് ഉണ്ടാക്കും. ഇതില്‍നിന്ന് ആളുകളെ നിര്‍മാതാക്കള്‍ക്ക് സമീപിക്കാം. മിനിമം വേതനം നിശ്ചയിക്കും. വിദേശ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍കൂടി നിര്‍വഹിക്കാനാകുംവിധം ചിത്രാഞ്ജലി സ്റ്റുഡിയോയെയും മറ്റ് സ്റ്റുഡിയോകളെയും ശക്തിപ്പെടുത്തും.
അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും നല്‍കേണ്ട വേതനത്തിന് ഘടനയുണ്ടാക്കും. പരാതികളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന ട്രൈബ്യൂണലിന്റെ ഘടന സംബന്ധിച്ച് വ്യക്തതയുണ്ടാക്കും. പുരസ്‌കാരങ്ങള്‍ കേരളത്തിന് പുറത്തുള്ളവര്‍ക്കും നല്‍കും. സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തും. സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ചലച്ചിത്ര വികസന കോര്‍പറേഷന്‍ മാറും. ഇതിനായി ഏകജാലക സംവിധാനം ആരംഭിക്കും.
ടൂറിസം വകുപ്പിനെ സിനിമാനിര്‍മാണവുമായി സഹകരിപ്പിക്കും. കാരവാന്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ ഷൂട്ടിങ്ങിനായി ലഭ്യമാക്കാന്‍ സഹായിക്കും. ടൂറിസവുമായി സിനിമയെ ബന്ധിപ്പിക്കാനും ശ്രമം നടക്കും.