- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫിൻജാൽ' ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടു...; അതീവ ജാഗ്രത; ശക്തമായ മഴ തുടരുന്നു; ചെന്നൈ വിമാനത്താവളം അടച്ചിട്ടു; നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി; 19 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു; തീരപ്രദേശങ്ങളിലും മുന്നറിയിപ്പ്; കേരളത്തിലും മഴയ്ക്ക് സാധ്യത!
ചെന്നൈ: 'ഫിൻജാൽ' ചുലഴിക്കാറ്റ് കരതൊട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കരതൊട്ടത്. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കടൽ പ്രക്ഷുബ്ധമാണ്. ഇതേ തുടർന്ന് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് റെഡ് മെസ്സേജ് നൽകി. അതേസമയം ചെന്നൈയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടാണ്.
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് നാളെ രാവിലെ വരെ ചെന്നൈ വിമാനത്താവളം അടച്ചിട്ടു. നൂറിലേറെ വിമാനങ്ങൾ റദ്ദാക്കുകയും 19 വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. തീരപ്രദേശങ്ങളിലെ ജനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.
അതേസമയം, ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടാനായതോടെ ചെന്നൈ അടക്കമുള്ള വിവിധ മേഖലകളിൽ കനത്ത മഴ. ചെന്നൈ നഗരമടക്കം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. അതിശക്ത മഴയാണ് പലയിടത്തും ലഭിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരതൊടുന്ന സാഹചര്യത്തിൽ വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരം തുടങ്ങിയ മേഖലകളിൽ ചുഴലിക്കാറ്റ് റെഡ് മെസ്സേജ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയിൽ ഫിൻജാൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് നേരെത്തെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.