- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിരൂരില്‍ പുരുഷന്റെ മൃതദേഹം കടലില്‍ ഒഴുകുന്ന നിലയില്‍ കണ്ടെത്തി; സ്ഥലത്തേക്ക് തിരിച്ചതായി ഈശ്വര്‍ മാല്‍പെ; സ്ഥലത്ത് മത്സ്യതൊഴിലാളിയെയും കാണാതായിരുന്നു
ബെംഗളൂരു: ഷിരൂരില്‍ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം അകനാശിനി ബാഡെയില്‍ നിന്നും കടലില്‍ ഒഴുകുന്ന നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരില്‍ നിന്നും 60 കിലോമീറ്റര്‍ ചുറ്റളവിലാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ച ശരീരമാണ് കണ്ടെണെന്നാണ് വിവരം. പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു. അതേസമയം കണ്ടെത്തിയ മൃതദേഹം കണാതായ അര്‍ജുന്റേതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട. ഷിരൂര്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്‍ അടക്കമുള്ള മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുനിന്നും ഒരു […]
ബെംഗളൂരു: ഷിരൂരില്‍ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം അകനാശിനി ബാഡെയില്‍ നിന്നും കടലില്‍ ഒഴുകുന്ന നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരില്‍ നിന്നും 60 കിലോമീറ്റര്‍ ചുറ്റളവിലാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ച ശരീരമാണ് കണ്ടെണെന്നാണ് വിവരം. പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു.
അതേസമയം കണ്ടെത്തിയ മൃതദേഹം കണാതായ അര്‍ജുന്റേതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട. ഷിരൂര്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്‍ അടക്കമുള്ള മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുനിന്നും ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയതായി ഈശ്വര്‍ മാല്‍പെയും സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഏഴ് നോട്ട്സ് ആണ് ഇപ്പോഴും ഗംഗാവലി നദിയിലെ അടിയൊഴുക്ക്. ഈ സാഹചര്യത്തില്‍ തിരച്ചില്‍ നടത്താനാവില്ല. തിരച്ചില്‍ ദൗത്യം വൈകാതെ പുനഃരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.