ഡൽഹി: രാജ്യം വലിയ ഞെട്ടലോടെയാണ് ജനറൽ മേധാവി ബിപിൻ റാവത്തിന്റെ അപകട വാർത്ത അറിഞ്ഞത്. ഇപ്പോഴും അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം ഒരു തീരാനോവായി കിടക്കുന്നു. രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ അദ്ദേഹം സമർപ്പണ ബോധത്തോടെയാണ് പ്രവർത്തിച്ചത്.

ഇപ്പോഴിതാ, രാജ്യത്തിൻ്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവ് എന്ന് റിപ്പോർട്ട്.ഇതോടെ അധികൃതർ എല്ലാം ഏറെ ഞെട്ടലിലാണ്. പാർലമെൻ്ററി പാനൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021 ഡിസംബർ 8 ന് Mi-17 V5 ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് വീരമൃത്യു വരിച്ചത്.

തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം സൈനിക ഹെലികോപ്റ്റർ തകർന്ന് വീണുണ്ടായ അപകടത്തിൽ മേജർ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് നിരവധി സായുധ സേനാംഗങ്ങളും മരിച്ചിരുന്നു.

ചൊവ്വാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഡിഫൻസ് സ്റ്റാൻഡിം​ഗ് കമ്മിറ്റി പതിമൂന്നാം പ്രതിരോധ പദ്ധതി കാലയളവിൽ നടന്ന ഇന്ത്യൻ വ്യോമസേനയുടെ വിമാനാപകടങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. 2021-22ൽ ഒമ്പത് വിമാനാപകടങ്ങളാണ് ഉണ്ടായത്. 2018-19ൽ 11 അപകടങ്ങളും ഉണ്ടായി. ഇതോടെ മൊത്തം അപകടങ്ങളുടെ എണ്ണം 34 ആയി.

ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണം വളരെ വേദനിപ്പിക്കുന്നതായിരിന്നു. 2021 ഡിസംബർ 8ന് തമിഴ്‌നാട് കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് വീരമൃത്യു വരിച്ചത്. സർജിക്കൽ സ്‌ട്രൈക്കുകളുൾപ്പെടെ സുപ്രധാന സൈനിക നീക്കങ്ങൾക്ക് ചുക്കാൻപിടിച്ച പടത്തലവനെ ആദരവോടെയാണ് രാജ്യം ഓർക്കുന്നത്.

തമിഴ്‌നാടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തുമുൾപ്പെടെ 14 പേർ മരിച്ചത്. കരസേനാ മേധാവിയായിരുന്ന ബിപിൻ റാവത്തിനെ 2020 ജനുവരി ഒന്നിനാണ് കേന്ദ്രസർക്കാർ മൂന്ന് സേനകളുടെയും സംയുക്ത മേധാവിയായി നിയോഗിച്ചത്. അതിർത്തികടന്ന് ഭാരതം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനും വ്യോമാക്രമണത്തിനുമെല്ലാം ചുക്കാൻ പിടിച്ചിരുന്നത് അദ്ദേഹം ആയിരുന്നു.

അതേസമയം, റിപ്പോർട്ടിൽ 33-ാമത്തെ അപകടമായാണ് ബിപിൻ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടം ലിസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിൻ്റെ ഡാറ്റയിൽ വിമാനത്തെ 'Mi-17' എന്നും തീയതി '08.12.2021' എന്നും പരാമർശം ഉണ്ട്. അപകടത്തിന് കാരണം 'HE(A)' അഥവാ 'Human Error' എന്നാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്തായാലും റിപ്പോർട്ടിന് പിന്നാലെ വലിയ ഞെട്ടലിലാണ് അധികൃതർ.