- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലക്കേസ് പ്രതിയായ നടന്‍ ദര്ശന് ജയിലില്‍ വി.വി.ഐ.പി പരിഗണന; കസേരയില്‍ ഇരുന്നു സിഗരറ്റ് വലിക്കുന്നു; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനം
ബംഗളൂരു: കൊലക്കേസില്‍ പ്രതിയായ കന്നഡ നടന്‍ ദര്‍ശന് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വി.വി.ഐ.പി പരിഗണന. ജയിലില്‍ പൂന്തോട്ടം പോലെ തോന്നിക്കുന്ന സ്ഥലത്ത് മാനേജര്‍ക്കും മറ്റുചിലര്‍ക്കുമൊപ്പം കസേരയില്‍ ഇരുന്ന് സിഗരറ്റ് വലിക്കുന്നതിന്റെയും കപ്പില്‍ എന്തോ കുടിക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നതോടെ. മെല്ലാം ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കറുത്ത പാന്റും ചാരനിറത്തിലുള്ള ടീഷര്‍ട്ടുമണിഞ്ഞ് ആഹ്ലാദത്തോടെ ഇരിക്കുന്ന ദര്‍ശന്റെ ചിത്രം രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഏറെ വിവാദമായ കൊലക്കേസിലെ പ്രതിയാണ് ദര്‍ശന്‍. ജയിലില്‍ വീട്ടില്‍നിന്നുള്ള ഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് […]
ബംഗളൂരു: കൊലക്കേസില്‍ പ്രതിയായ കന്നഡ നടന്‍ ദര്‍ശന് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വി.വി.ഐ.പി പരിഗണന. ജയിലില്‍ പൂന്തോട്ടം പോലെ തോന്നിക്കുന്ന സ്ഥലത്ത് മാനേജര്‍ക്കും മറ്റുചിലര്‍ക്കുമൊപ്പം കസേരയില്‍ ഇരുന്ന് സിഗരറ്റ് വലിക്കുന്നതിന്റെയും കപ്പില്‍ എന്തോ കുടിക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നതോടെ. മെല്ലാം ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കറുത്ത പാന്റും ചാരനിറത്തിലുള്ള ടീഷര്‍ട്ടുമണിഞ്ഞ് ആഹ്ലാദത്തോടെ ഇരിക്കുന്ന ദര്‍ശന്റെ ചിത്രം രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ഏറെ വിവാദമായ കൊലക്കേസിലെ പ്രതിയാണ് ദര്‍ശന്‍. ജയിലില്‍ വീട്ടില്‍നിന്നുള്ള ഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് നേരത്തെ ദര്‍ശന്‍ നല്‍കിയ ഹരജി ബംഗളൂരു 24ാം എ.സി.എം.എം കോടതി തള്ളിയിരുന്നു. കൊലക്കേസ് പ്രതിക്ക് ഇവ അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഈ ആവശ്യം ഉന്നയിച്ച് ആദ്യം ഹൈകോടതിയെയാണ് സമീപിച്ചത്. ഹൈകോടതി നിര്‍ദേശപ്രകാരമായിരുന്നു എ.സി.എം.എം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹൈകോടതിയില്‍ നല്‍കിയ അപേക്ഷ പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.
തന്റെ ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകസ്വാമിയെ തട്ടിക്കൊണ്ടുവന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം കാമാക്ഷിപാളയിലെ മലിനജല കനാലില്‍ തള്ളിയെന്ന കേസില്‍ ജൂണ്‍ 11നാണ് ദര്‍ശന്‍ അറസ്റ്റിലായത്. മൃതദേഹം നായകള്‍ കടിച്ചുവലിക്കുന്നത് സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷ ജീവനക്കാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചതിനായിരുന്നു കൊലപാതകം. കേസില്‍ ദര്‍ശനും പവിത്രയും അടക്കം 17 പ്രതികളാണുള്ളത്.
ദര്‍ശനില്‍നിന്ന് 83.65 ലക്ഷം രൂപ പിടിച്ചെടുത്തതായും കൊലപാതകത്തിന് ശേഷം പല പേരില്‍ പല സിം കാര്‍ഡുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. രേണുകസ്വാമിയെ ചെരിപ്പൂരി അടിച്ചതു മുതല്‍ ഗൂഢാലോചനയിലും കൊലപാതകത്തിലുംവരെ നടി പവിത്ര ഗൗഡക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് ആഗസ്റ്റ് 16ന് ബംഗളൂരു പൊലീസ് കമീഷണര്‍ അറിയിച്ചിരുന്നു.