- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലോകത്തെവിടെയും ആര്‍ക്കെതിരെയുമുള്ള അനീതി തിരിച്ചറിയാന്‍ കഴിയണം'; സിനിമാ വിവാദങ്ങള്‍ക്കിടെ ചെഗുവേരയെ ഉദ്ധരിച്ച് ദിലീപ് കേസിലെ അതിജീവിത
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സിനിമ രംഗത്തെ പ്രമുഖരായ രണ്ട് പേര്‍ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ദിലീപ് കേസിലെ അജിതീവിതയായ നടി. ചെഗുവേരയെ ഉദ്ധരിച്ചു കൊണ്ടാണ് നടി രംഗത്തുവന്നത്. ലോകത്തെവിടെയും ആര്‍ക്കെതിരെയുമുള്ള അനീതി തിരിച്ചറിയാന്‍ കഴിവുണ്ടാവണമെന്ന് അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചെഗുവേരയുടെ ചിത്രത്തിനൊപ്പമാണ് അതിജീവിതയുടെ പോസ്റ്റിട്ടത്. പാസ്റ്റിനോട് നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയില്‍ വിവാദം കനക്കുന്നതിനിടയിലാണ് അതിജീവിതയുടെ പരാമര്‍ശം. ഹേമ കമ്മിറ്റി […]
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സിനിമ രംഗത്തെ പ്രമുഖരായ രണ്ട് പേര്‍ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ദിലീപ് കേസിലെ അജിതീവിതയായ നടി. ചെഗുവേരയെ ഉദ്ധരിച്ചു കൊണ്ടാണ് നടി രംഗത്തുവന്നത്. ലോകത്തെവിടെയും ആര്‍ക്കെതിരെയുമുള്ള അനീതി തിരിച്ചറിയാന്‍ കഴിവുണ്ടാവണമെന്ന് അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചെഗുവേരയുടെ ചിത്രത്തിനൊപ്പമാണ് അതിജീവിതയുടെ പോസ്റ്റിട്ടത്.
പാസ്റ്റിനോട് നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയില്‍ വിവാദം കനക്കുന്നതിനിടയിലാണ് അതിജീവിതയുടെ പരാമര്‍ശം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ ആരോപണങ്ങള്‍ തുടരുന്നതിനിടെ ഫേസ്ബുക്കില്‍ കുറിപ്പുമായി നടി മഞ്ജു വാര്യറും രംഗത്തെത്തി. ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
ഇതിന് പിന്നാലെ കുറിപ്പുമായി നടിമാരായ മരമ്യാ നമ്പീശനും സംവിധായികയുമായ ഗീതു മോഹന്‍ദാസം രംഗത്തുവന്നു. ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം എത്രത്തോളം പ്രസക്തമാണെന്ന് ഇരുവരും പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പൊരുതാനുള്ള അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് ഇതെന്നും ഗീതു മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.
'ഈ ലോകം, ഇവിടെ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല എന്നും അത് നമ്മുടെ ഓരോരുത്തരുടേയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്റെ പ്രിയ സുഹൃത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം.'-രമ്യാ നമ്പീശന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നേരത്തെ, ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നമില്ലെന്ന് മൊഴി നല്‍കിയെന്ന പരാമര്‍ശമാണ് വിമര്‍ശനത്തിലേക്ക് നയിച്ചത്.
അതേസമയം, യുവ നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ സിദ്ധിഖിനെതിരെ പരാതി. സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. വൈറ്റില സ്വദേശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സിദ്ധിഖിനെതിരെ പോക്‌സോ ചുമത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്.
അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പൊലീസ് പരാതി പരിശോധിച്ചുവരികയാണ്. ആരോപണം ഉയര്‍ന്നതോടെ താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു. നടി ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. ആരോപണങ്ങളില്‍ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തില്‍ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകള്‍ പുറത്തുവന്നത്.