- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംബിബിഎസ് പഠനം പാതിവഴിയില്‍ നിര്‍ത്തി അഭിനയ രംഗത്തേക്ക്; സിനിമയില്‍ സ്ഥിരം വേഷങ്ങള്‍ കിട്ടാതെ വന്നതോടെ സീരിയല്‍ രംഗത്ത് സജീവം; ജനപ്രിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചിത മുഖം; അടുത്തകാലത്തായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടി; തിരുവനന്തപുരത്ത് ഹോട്ടലില്‍ റൂമെടുത്തത് പഞ്ചാംഗ്നി സീരിയല്‍ ഷൂട്ടിംഗിനായി; ദിലീപ് ശങ്കറിന്റെ മരണത്തില്‍ നടുക്കം!
എംബിബിഎസ് പഠനം പാതിവഴിയില്‍ നിര്‍ത്തി അഭിനയ രംഗത്തേക്ക്;
തിരുവനന്തപുരം: സിനിമാ - സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ നടുക്കത്തിലാണ് മലയാളികള്‍. ജനപ്രിയ സീരിയലുകളിലൂടെ മലയാളികള്‍ക്ക് വളരെ പരിചിതനാണ് ദിലീപ് ശങ്കര്‍. അതുകൊണ്ട് തന്നെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത സീരിയല്‍ രംഗത്തെ പ്രവര്‍ത്തകരെയും വല്ലാതെ ഉലച്ചിട്ടുണ്ട്.
രണ്ടു ദിവസം മുന്‍പാണു ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്നു രാവിലെ ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്നു നോക്കി. ഇതോടെയാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളത്താണു ദിലീപ് ശങ്കറിന്റെ വീട്. ഫ്‌ളവേഴ്‌സിലെ പഞ്ചാഗ്നി എന്ന സീരിയല്‍ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളില്‍ പലരും വിളിച്ചിട്ടും ദിലീപ് ശങ്കര്‍ ഫോണെടുത്തിരുന്നില്ലെന്നും സീരിയല്‍ സംവിധായകന്‍ മനോജ് പറഞ്ഞു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ദിലീപിനുണ്ടായിരുന്നുവെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ട് തന്നെ ആരോഗ്യത്തില്‍ ശ്രദ്ധിച്ചിരുന്ന വ്യക്തയാണ് ദിലീപെന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത. മദ്യപാനം അടക്കമുള്ള ദുശ്ശീലങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. സീരിയല്‍ രംഗത്ത് തന്റേതായ ഇടം നേടിയെടുത്ത നടനായിരുന്നു ദിലീപ് ശങ്കര്‍. ഫ്ളവേഴ്സ് ടിവിയിലെ പഞ്ചാംഗ്നി പരമ്പരയില്‍ ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതേ സീരിയല്‍ ലൊക്കേഷനിലേക്ക് അഞ്ചു ദിവസം മുന്‍പേ ആണ് ദിലീപ് എത്തുന്നത്. എറണാകുളത്തുനിന്നും ഷൂട്ടിങ്ങിനു വേണ്ടിയാണു ദിലീപ് തിരുവനന്തപുരത്തേക്ക് എത്തിയതും.
ഷൂട്ടിങ്ങിന്റെ ഇടയില്‍ രണ്ടുദിവസം ബ്രേക്ക്. ഇതിനിടയിലാണ് മരണം സംഭവിക്കുന്നത്. താമസിച്ച ഹോട്ടലിലെ കട്ടിലില്‍ മരിച്ച നിലയിലാണ് മൃതദേഹം. ഏറെക്കാലമായി ചികിത്സയില്‍ ആയിരുന്നു ദിലീപ്. രോഗാവസ്ഥ മാനസികമായി തളര്‍ത്തിയിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. മാത്രമല്ല ഇടക്ക് വച്ച് ചികിത്സ താരം മുടക്കിയെന്നും അവര്‍ പറയുന്നു. ആരോഗ്യം ശ്രദ്ധിക്കണം എന്ന് തങ്ങള്‍ ഓര്‍മ്മിപ്പിച്ചിരുന്നുവെന്നും അവസാന ദിവസം ഷൂട്ടിങ്ങിങ് കഴിഞ്ഞു മടങ്ങി പോയ ശേഷം ഫോണ്‍ അദ്ദേഹം അറ്റന്‍ഡ് ചെയ്തില്ലെന്നും താരങ്ങള്‍ പറഞ്ഞു.
ഇടക്ക് ഫോണ്‍ എടുക്കാതിരിക്കുന്ന പതിവുള്ളത്‌കൊണ്ട് ആദ്യം അധികം ശ്രദ്ധിച്ചില്ല. എന്നാല്‍ പിന്നീട് ലൊക്കേഷനില്‍ നിന്നും ഹോട്ടലില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ ദിലീപിനെ കണ്ടെത്തുന്നത്. അഭിനയത്തോടുള്ള മോഹം കൊണ്ട് എംബിബിഎസ് പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിച്ചു ഈ വഴിക്കു തിരഞ്ഞ നടനാണ് ദിലീപ് ശങ്കര്‍. എംബിബിഎസ് പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന ദിലീപ് അഭിനയത്തോടുള്ള അടങ്ങാത്ത കമ്പം മൂലമാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതും അഭിനയത്തിലേക്ക് തിരിയുന്നതും.
ഡോക്ടര്‍ ആകേണ്ട ആളല്ല താന്‍ എന്ന് ബോധ്യമായ ശേഷം എംഎസ്സി കംപ്ലീറ്റ് ചെയ്തു. പിന്നീട് മലയാളത്തിലും തമിഴിലും എല്ലാമായി നിരവധി വേഷങ്ങള്‍ ചെയ്തു. സിനിമയില്‍ ചെറു വേഷങ്ങളിലൂടെ തുടങ്ങിയ അദ്ദേഹത്തിന് പക്ഷേ സീരിയല്‍ രംഗത്ത് സൂപ്പര്‍താര പരിവേഷമായിരുന്നു. ജനപ്രിയ സീരിയലുകളിലെ വേഷങ്ങളിലൂടെ ജനമനസ്സുകളിലേക്ക് അദ്ദേഹം ഇടിച്ചു കയറി.
സീരിയലില്‍ അഭിനയിക്കാന്‍ കഴിയുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷം. പ്രേക്ഷകന്റെ വീട്ടിലെ ഒരംഗം ആയിട്ടാണ് തന്നെ ആളുകള്‍ കാണുന്നത് എന്നും ദിലീപ് മുന്‍പൊരിക്കല്‍ മനസ്സ് തുറന്നിരുന്നു. ഇനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യണം എന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് ദിലീപ് പറയുക. അടുത്തിടെ നല്ല നടനുള്ള സത്യജിത് റേ പുരസ്‌കാരം അദ്ദേഹം നേടിയിരുന്നു.
ഭക്തിയിലൂടെ തന്റെ പല ദുസ്വഭാവങ്ങളും മാറി കംപ്ലീറ്റ് വെജിറ്റേറിയന്‍ ആയ കഥയും ദിലീപ് പറഞ്ഞിരുന്നു. മദ്യപാനം അടക്കമുള്ള തന്റെ എല്ലാ ദുശീലങ്ങളും ഭക്തി ഉള്ളില്‍ നിന്ന് വന്നതോടെ മദ്യപാനം അടക്കമുള്ള എന്റെ എല്ലാ ദുശീലങ്ങളും മാറുകയായിരുന്നു എന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്.
അഭിനയത്തിന് പുറമെ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന ആളാണ് ദിലീപ് ശങ്കര്‍. മാജിക് ചപ്പാത്തി എന്ന റെഡി ടു കുക്ക് ചപ്പാത്തി ബിസിനസ് ആണ് നടത്തുന്നത്. അതിന് പുറമെ സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമ ചെയ്യും എന്നും ദിലീപ് പറഞ്ഞിരുന്നു. അമ്മയറിയാതെ സുന്ദരി സീരിയലുകളില്‍ ശക്തമായ വേഷത്തിലാണ് ദിലീപ് എത്തിയത്.