- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേസ് ഉണ്ടാക്കിയവന്റെ വീട്ടില്‍ നിനക്ക് കയറണ്ടേ? ഞാനാടാ തീരുമാനിക്കുന്നെ...നിനക്കാരെയാണ് അടിക്കേണ്ടത്, നീ ഇറങ്ങെടാ, നിനക്ക് ആരുടെ വീട്ടിലാ കേറേണ്ടത്, ഇറങ്ങെടാ, നീ ഇറങ്ങെടാ...നീ എന്തര് ഉണ്ടാക്കും? തലസ്ഥാനത്ത് നഗരൂരില്‍ നടുറോഡില്‍ പോലീസ് ജീപ്പ് തടഞ്ഞ് ഡിവൈഎഫ്ഐക്കാരുടെ തെറിവിളിയും കൈയേറ്റവും! എസ്എച്ച്ഒയെ വെല്ലുവിളിച്ച് കുട്ടിസഖാക്കള്‍; നാടകീയ രംഗങ്ങള്‍ ഇങ്ങനെ
നഗരൂരില്‍ പൊലീസിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ അതിക്രമം

തിരുവനന്തപുരം: തലസ്ഥാനത്തെ നഗരൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രോശവും കൈയേറ്റശ്രമവും. മന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് പോലീസും ഭരണകക്ഷി സംഘടനയിലെ പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടിയത്. പോലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്.
യുവാക്കളും എസ്എച്ച്ഒയും തമ്മില്‍ നടന്ന വാക് തര്‍ക്കം ഇങ്ങനെ:
കേസ് ഉണ്ടാക്കിയവന്റെ വീട്ടില്‍ നിനക്ക് കയറണ്ടേ? ഞാനാടാ തീരുമാനിക്കുന്നെ. നിനക്കാരെയാണ് അടിക്കേണ്ടത്, നീ ഇറങ്ങെടാ, നിനക്ക് ആരുടെ വീട്ടിലാ കേറേണ്ടത്, ഇറങ്ങെടാ, നീ ഇറങ്ങെടാ...മൈ....നീ ആരോടാ ഉണ്ടാക്കുന്നെ, നിനക്ക് ആരുടെ വീട്ടില്‍ കേറണമെടാ..മൈ...ഇറങ്ങെടാ..താ..നീ എന്തര് ഉണ്ടാക്കും?
ഞാന്‍ ഇതിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണ്..നിങ്ങളാരാ എന്നെ ചോദ്യം ചെയ്യാന്
സാര്‍ ഇവിടെ ഇരിക്കാന്‍ ഉള്ളതല്ലേ
എവിടെയായാലും ഞാന്‍ ഇരുന്നോളാം, നീയാണോ എന്നെ അവിട ഇരുത്തിയത്. നീയാണോ എനിക്ക് ജോലി വാങ്ങി തന്നത്.
സാറ് മാനം മര്യാദയ്ക്ക് തന്നെ ഡോലി ചെയ്താ മതി കേട്ടോ, സാറ് കാണിക്കുന്നത് ശരിയായ രീതിയാണോ എന്ന് ചിന്തിച്ചാ മതി കേട്ടോ..കൊലപാതക കേസിലെ പ്രതിയൊന്നുമല്ല, ഇങ്ങനെ വന്ന് ഷോ കാണിക്കാന്‍ വേണ്ടി..
ഞാന്‍ നോട്ടീസ് തരാന്‍ വേണ്ടിയാണ് വന്നത്,,..അറസ്റ്റ് ചെയ്യാനല്ല..
ഞാന്‍ കാണിച്ചുതരാം
നീയാരാ കാണിച്ചുതരാന്‍
സംഭവത്തിന്റെ തുടക്കം: പതാക കീറിയതിലെ തര്‍ക്കം
മന്ത്രി വീണാ ജോര്‍ജിനെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് നഗരൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിനിടെ പ്രദേശത്തെ കെഎസ്യു പതാകകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി ഉയര്‍ന്നു. കെഎസ്യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
നടുറോഡിലെ ആക്രമണം
സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ കാറിലെത്തി പോലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പോലീസുകാരും പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.
പോലീസ് തങ്ങളോട് മോശമായി പെരുമാറിയെന്നും അനാവശ്യമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നുമാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക വിവരം.
രാഷ്ട്രീയ പോര് മുറുകുന്നു
മന്ത്രിക്കെതിരായ പ്രതിഷേധവും തുടര്‍ന്നുള്ള പതാക തകര്‍ക്കലും ഒടുവില്‍ പോലീസിനെതിരെയുള്ള ആക്രമണവുമായി മാറിയതോടെ നഗരൂരില്‍ കനത്ത സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഭരണകക്ഷി പ്രവര്‍ത്തകര്‍ തന്നെ നിയമം കൈയ്യിലെടുക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യവും ഉയരുന്നു.


