കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെയാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് മോഹന്‍ലാലിപ്പോള്‍. ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്. മോഹന്‍ലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മോഹന്‍ലാല്‍ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് മോഹന്‍ലാല്‍ ചികിത്സ തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആശുപത്രി അധികൃതര്‍ പുറത്തിവിട്ടുണ്ട്. പനിക്ക് പുറമേ മസില്‍ വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ മോഹന്‍ലാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന എല്‍ 360. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹന്‍ലാലിന് എന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. എല്‍ 360 വൈകാതെ തന്നെ തുടങ്ങാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹന്‍ലാല്‍ ഒരു റിയലിസ്റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.