- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഉഗ്രശബ്ദത്തില്‍ കരിമരുന്ന് പ്രയോഗം; സമീപത്തെ കെട്ടിടങ്ങളുടെ ഓടുകള്‍ ഇളകി വീണു; ശബ്ദം കേട്ട് വിരണ്ട ആന തൊട്ടടുത്തുനിന്ന ആനയെ കുത്തി'; ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ചിതറിയോടിയെന്നും ദൃക്‌സാക്ഷികള്‍; മരണസംഖ്യ മൂന്നായി; ഏഴ് പേരുടെ നില ഗുരുതരം; പരിക്കേറ്റത് ശീവേലി തൊഴാന്‍ നിന്നവര്‍ക്ക്
മരണസംഖ്യ മൂന്നായി; ഏഴ് പേരുടെ നില ഗുരുതരം
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞത് ഉഗ്രശബ്ദത്തില്‍ കരിമരുന്ന് പ്രയോഗം നടത്തിയപ്പോള്‍. വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ രണ്ടു ആനകളും പരിഭ്രാന്തരായി ഓടി. ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ നാലുഭാഗത്തേക്കും ഓടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് വീണ് പരിക്കേറ്റായിരുന്നു രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ മരണപ്പെട്ടത്. കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരണപ്പെട്ടത്. കുത്തേറ്റ ആനകള്‍ ഓടുന്നതിനിടെ ആനയുടെ ചവിട്ടേറ്റാണ് സ്ത്രീകള്‍ മരണപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. ഏഴ് പേരുടെ നില ഗുരുതരമാണ്. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തി, തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നുവെന്നും എംഎല്‍എ കാനത്തില്‍ ജമീല പറഞ്ഞു. ആനകള്‍ ഇടഞ്ഞത് ഉഗ്രശബ്ദത്തില്‍ കരിമരുന്ന് പ്രയോഗം നടത്തിയപ്പോളാണ്. 20 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞോടിയത്.പിന്നീട് ആനകളെ തളച്ചു. ചിതറിയോടിയപ്പോള്‍ നിരവധിപേര്‍ക്ക് പരുക്കേറ്റുവെന്ന് എംഎല്‍എ കാനത്തില്‍ ജമീല പറഞ്ഞു.
പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഉറപ്പാക്കും. ആശുപത്രിയിലേക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. വലിയ ആപത്താണ് നടന്നത്. ഒരുപാട് ആളുകള്‍ പങ്കെടുക്കുന്ന ഉത്സവമാണ്. കഴിഞ്ഞവര്‍ഷം വിയൂര്‍ ക്ഷേത്രത്തിലും ആനകള്‍ ഇടഞ്ഞിരുന്നു. ഗുരുതര പ്രശ്‌നങ്ങളാണ് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
കരിമരുന്ന് പ്രയോഗം കടുത്തു
ഉഗ്ര ശബ്ദത്തില്‍ കരിമരുന്ന് പ്രയോഗം നടത്തിയപ്പോഴാണ് സംഭവം. കരിമരുന്ന് പ്രയോഗത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ഓടുകളും ഇളകി വീണിരുന്നു. പടക്കം പൊട്ടിയ ഉഗ്രശബ്ദത്തിലാണ് ആന ഇടഞ്ഞത്. ഇതോടെ പരിഭ്രാന്തരായി ആളുകള്‍ ഓടി. ഇതിനിടെയാണ് മൂന്ന് പേര്‍ മരിച്ചത്. മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. അക്രമാസക്തരായ ആനകള്‍ ക്ഷേത്രകെട്ടിടത്തിന്റെ മേല്‍ക്കൂരയും ഓഫീസ് മുറിയും തകര്‍ത്തു. കെട്ടിടം തകര്‍ന്നുവീണ് അതിനടിയില്‍ പെട്ടും ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. പത്തുവര്‍ഷം മുമ്പും ഇതേ ക്ഷേത്രത്തില്‍ ആനയിടഞ്ഞിരുന്നു.
തിടമ്പേറ്റിയ ആനയാണ് ഇടഞ്ഞത്. ഈ ആന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ഇതോടെ രണ്ട് ആനകളും ക്ഷേത്രത്തിന് പുറത്തേക്ക് ഓടി. ഇതോടെ ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ചിതറിയോടി. ഇതിനിടെയാണ് വീണ് പലര്‍ക്കും പരുക്കേറ്റത്. ക്ഷേത്ര വളപ്പിന് പുറത്തേക്ക് ഓടിയ ആനകളെ ഏറെ നേരത്തെ പരിശ്രമത്തിലാണ് തളച്ചത്.
ക്ഷേത്ര പരിസരത്തെ ദേവസ്വം ഓഫിസും ആന തകര്‍ത്തിട്ടുണ്ട്. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ശീവേലി തൊഴാന്‍ നിന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉത്സവത്തിന്റെ അവസാന ദിവസമായത് കൊണ്ട് തന്നെ നിരവധി പേരാണ് ഇവിടെയെത്തിയിരുന്നത്.
ആനയിടഞ്ഞതോടെ ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ അതിനിടയില്‍പെട്ടാണ് ആളുകള്‍ക്ക് പരിക്കേറ്റിരിക്കുന്നത്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ ഒരു ആന ഇടഞ്ഞു. ഈ ആന തൊട്ടടുത്ത് നിന്ന മറ്റൊരു ആനയെ കുത്തുകയും രണ്ട് ആനകളും ഇടഞ്ഞോടുകയുമായിരുന്നു. ക്ഷേത്ര പരിസരത്തെ ദേവസ്വം ഓഫിസും ആന തകര്‍ത്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 7 പേരാണുള്ളത്. മറ്റുള്ളവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.elephant-turns-violent-in-kozhikode-temple-festival