- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ക്കാരില്‍ നിന്ന് അടിയന്തര സഹായം ലഭിച്ചില്ല; ക്യാമ്പില്‍ പോകാതെ ബന്ധു വീടുകളില്‍ തങ്ങിയവര് പരാതിയുമായി രംഗത്ത്; കടയുടമകളും പ്രതിസന്ധിയില്‍
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാതെ ബന്ധുവീടുകളില്‍ തങ്ങിയ ദുരിതബാധിതര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുന്നില്ലെന്നാണ് പരാതി. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ ബന്ധുവീടുകളിലേക്ക് മാറിയവരാണ് പരാതിയുമായി രംഗത്ത് എത്തിയത്. തകര്‍ന്ന കടകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തത് മൂലം കടയുടമകളും പ്രതിസന്ധിയിലാണ്. ഉരുള്‍ പൊട്ടല്‍ മൂലം സര്‍വവും നഷ്ടപ്പെട്ടു ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് 10000രൂപയാണ് സര്‍ക്കാര്‍ അടിയന്തിര ധനസഹായമായി നല്‍കുന്നത്. ഇതിനു പുറമെ ജീവനോപാധി […]
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാതെ ബന്ധുവീടുകളില്‍ തങ്ങിയ ദുരിതബാധിതര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുന്നില്ലെന്നാണ് പരാതി. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ ബന്ധുവീടുകളിലേക്ക് മാറിയവരാണ് പരാതിയുമായി രംഗത്ത് എത്തിയത്.
തകര്‍ന്ന കടകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തത് മൂലം കടയുടമകളും പ്രതിസന്ധിയിലാണ്. ഉരുള്‍ പൊട്ടല്‍ മൂലം സര്‍വവും നഷ്ടപ്പെട്ടു ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് 10000രൂപയാണ് സര്‍ക്കാര്‍ അടിയന്തിര ധനസഹായമായി നല്‍കുന്നത്. ഇതിനു പുറമെ ജീവനോപാധി നഷ്ടമായ കുടുംബത്തിലെ രണ്ടു പേര്‍ക്ക് പ്രതി ദിനം മുന്നൂറ് രൂപ വീതവും നല്‍കുന്നുണ്ട്.
എന്നാല്‍, വീട്ടില്‍ രോഗികളും പ്രായമായവരും ഉള്ളതിനാല്‍ ക്യാമ്പില്‍ പോകാതെ ബന്ധു വീടുകളിലേക്ക് മാറിയവര്‍ക്ക് ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നും സഹായമൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതി. അതുപോലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കടമുറികള്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ നീലിക്കാപ്പ് മേഖലയില്‍ ഉള്‍പ്പെടെ ഉണ്ടെങ്കിലും ഇവര്‍ക്കും സഹായം ലഭിക്കുന്നില്ലെന്നാണ് പരാതി. പരാതി ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. വിവരങ്ങള്‍ നല്‍കിയാല്‍ 24 മണിക്കൂറിനകം ഇടപെടലുണ്ടാവും.
822 പേര്‍ക്ക് 10,000 രൂപ വീതം നല്‍കി, 1309 പേര്‍ക്ക് 300 രൂപ വീതം നല്‍കി, പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുന്നുണ്ട്. ഇനി രാജ്യത്തിന് മാതൃകയാവുന്ന രീതിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
1000 സ്‌ക്വയര്‍ ഫീറ്റിന്റെ ഒറ്റനില വീടാണ് ദുരിതബാധിതര്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഭാവിയില്‍ രണ്ടാംനില കൂടി പണിയാന്‍ പറ്റുന്ന രീതിയിലായിരിക്കും തറ നിര്‍മിക്കുക. ദുരിതബാധിതരുമായി സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ട് സംസാരിച്ചാണ് പദ്ധതി തയ്യാറാക്കിയത്. സര്‍വകക്ഷി യോഗം വിളിച്ച് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അഭിപ്രായം തേടി. സഹായം ചെയ്യാന്‍ തയ്യാറുള്ള എല്ലാവരുമായും സംസാരിച്ച് സമഗ്രമായ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.