- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വരുന്നത് വന്‍ അഴിച്ചുപണി; പുതിയ ജില്ലാ സെക്രട്ടറിമാര്‍ അടക്കം ഇരുപതോളം പുതുമുഖങ്ങളെ പരിഗണിക്കും; ആനാവൂര്‍ നാഗപ്പനും, പി കെ ശ്രീമതിയും അടക്കം മുതിര്‍ന്ന നേതാക്കള്‍ പടിയിറങ്ങും; പാര്‍ട്ടി സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും
കൊല്ലം: സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വന്‍ അഴിച്ചുപണിക്ക് ഒരുക്കം. പാര്‍ട്ടിയുടെ നവീകരണ ശ്രമങ്ങളുടെ ഭാഗമായി ഇരുപതോളം പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കുമെന്നു സൂചന. ജില്ലാ സെക്രട്ടറിമാര്‍ അടക്കം പുതുമുഖങ്ങളെ പരിഗണിക്കും എന്നാല ലഭ്യമാകുന്ന വിവരം. പാര്‍ട്ടിയില്‍ യുവതലമുറയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് നേതൃത്വത്തിലെ ഒരു വിഭാഗം വ്യക്തമാക്കുന്നു. നിലവിലെ സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങളില്‍ ചിലര്‍ക്ക് വിട്ടുമാറേണ്ടിവരും. പ്രായപരിധിയും സജീവ പ്രവര്‍ത്തനക്ഷമതയും പരിഗണിച്ചാണ് മാറ്റങ്ങള്‍ വരുത്തുക.
ദീര്‍ഘകാലം സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഒഴിവാക്കല്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനാവൂര്‍ നാഗപ്പനും പി കെ ശ്രീമതിയും അടക്കം മുതിര്‍ന്ന നേതാക്കള്‍ പടിയിറങ്ങും. അതേസമയം, പാര്‍ട്ടി സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തന്നെ തുടരും. വയനാട് ജില്ലാ സെക്രട്ടറിയായ കെ റഫീഖ്, മലപ്പുറം ജില്ലാ സെക്രട്ടറിയായ വി.പി അനില്‍, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ കെ വി അബ്ദുല്‍ ഖാദര്‍, കാസര്‍കോട് ജില്ലാ സെക്രട്ടറിയായ എം രാജഗോപാല്‍, കോഴിക്കോട് ജില്ലാ സെക്രട്ടറിയായ എം മെഹബൂബ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ കണ്ണൂരില്‍ നിന്നുള്ള വി കെ സനോജ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് നിന്നുള്ള വി വസീഫ് എന്നിവര്‍ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തും.
കോട്ടയത്ത് നിന്ന് ജെയ്ക് സി തോമസിനെയും, കോട്ടയത്ത് നിന്ന് തന്നെ റെജി സഖറിയെയും പരിഗണിക്കുന്നുണ്ട്. വാമനപുരം എംഎല്‍എ ആയ ഡി.കെ. മുരളിയും പരിഗണന പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് സിഐടിയു സംസ്ഥാനെ സെക്രട്ടറി കെ. എസ്. സുനില്‍ കുമാറിനെയും പരിഗണിക്കുന്നു. എറണാകുളത്ത് നിന്ന് പി ആര്‍ മുരളീധരന്‍ പുതുതായി സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തിയേക്കും. കണ്ണൂരില്‍ നിന്ന് എന്‍. സുകന്യക്കും സാധ്യതയുണ്ട്.
കൊല്ലത്ത് നിന്നുള്ള കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായ എസ്. ജയമോഹനെയും പരിഗണിക്കുന്നു. ഇരവിപുരം എംഎല്‍എ എം നൗഷാദിനെയും ആലപ്പുഴയില്‍ നിന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എയെയും കെ. എച്ച്. ബാബു ജാനെയും പരിഗണിക്കുന്നു. മന്ത്രിമാരായ വീണ ജോര്‍ജ്ജിനെയും ആര്‍. ബിന്ദുവിനെയും പ്രതീക്ഷിക്കുന്നു. മാധ്യമപ്രവര്‍ത്തനം വിട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തിനെത്തിയ എംവി.നികേഷ് കുമാറിനെ ക്ഷണിതാവ് ആക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
നയസമീപനങ്ങളിലടക്കം വന്‍ പൊളിച്ചെഴുത്താണ് കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലുണ്ടായത്. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും ഇതുവരെയുള്ള നയ സമീപനങ്ങളില്‍ വലിയ പൊളിച്ചെഴുത്താണ് നവകേരളത്തിനുള്ള കാഴ്ചപ്പാടെന്ന പേരില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച നവരേഖ. വന്‍തോതില്‍ സ്വകാര്യ നിക്ഷേപം ആര്‍ജിക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയ്ക്ക് സിപിഎം സംസ്ഥാന സമ്മേളന പ്രതിനിധികള്‍ പൂര്‍ണ പിന്തുണയാണ് നല്‍കിയത്. സ്വകാര്യ പങ്കാളിത്തത്തിന് പുറമെ സെസും ഫീസും അടക്കമുള്ള നിര്‍ദേശങ്ങളില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന നിര്‍ദേശം മാത്രമാണ് സമ്മേളന ചര്‍ച്ചയില്‍ ഉയര്‍ന്നത്.
എല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപം കൊണ്ടുവരാനും അതിന് അനുകൂലമായ രീതിയില്‍ പാര്‍ട്ടി നയത്തിലും നിയമത്തിലും കാലോചിത മാറ്റത്തിനും നിര്‍ദേശിക്കുന്ന നയരേഖയ്ക്ക് സമ്മേളനത്തില്‍ എതിര്‍പ്പുണ്ടായില്ല. സെസും ഫീസും ജനങ്ങളില്‍ ആശങ്കയുണ്ടാക്കാനിടയുണ്ട്. സംശയങ്ങള്‍ ദൂരീകരിച്ച് വേണം നയം നടപ്പാക്കാനെന്ന അഭിപ്രായവും ഉയര്‍ന്നു. എന്നാല്‍, നാലു മണിക്കൂര്‍ ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ നയ വ്യതിയാനം ആരും ചോദ്യം.