- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നടി തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ; സൈബര്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയാണ്; ഹണി റോസിന് അഭിവാദ്യങ്ങള്‍'; നടിക്ക് പിന്തുണയുമായി ഫെഫ്ക
'നടി തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹണി റോസിന് പിന്തുണയുമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയും രംഗത്ത്. അമ്മയും ഡബ്ല്യുസിസിയും നേരത്തെ തന്നെ ഹണിക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതിന പിന്നാലെയാണ് ഫെഫ്കയും നടിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
നടി തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നതായും സൈബര്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായാണ് ഇത് കാണുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഫെഫ്ക വ്യക്തമാക്കി. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തക ഹണിറോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിന്റെ നിശ്ചയദാര്‍ഡ്യവും ഉറപ്പുള്ള നിലപാടും സൈബര്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായി ഞങ്ങള്‍ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങള്‍. - ഫേസ്ബുക്കില്‍ കുറിച്ചു.
നടിയുടെ പരാതിയില്‍ ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. വയനാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ബോബി ചെമ്മണൂര്‍ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നുകാട്ടി പരാതി നല്‍കിയശേഷം ഹണി റോസ് തന്നെയാണ് ഇത് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ''താങ്കളുടെതന്നെ മാനസികനിലയുള്ള കൂട്ടാളികള്‍ക്കെതിരേയുള്ള പരാതികള്‍ പുറകെയുണ്ടാകും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ. ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു'' -അന്ന് അവര്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
മാസങ്ങള്‍ക്കുമുന്‍പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് ഹണി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. പോസിറ്റീവായി നടത്തിയ പരാമര്‍ശം കുറേപ്പേര്‍ ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചതാണെന്നും അതില്‍ വിഷമമുണ്ടെന്നും ബോബി പ്രതികരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ പോലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ബോബി ഗ്രൂപ്പ് ചെയര്‍മാന്‍ ബോബി ചെമ്മണൂര്‍ പിടിയിലായത് സംസ്ഥാനം വിടാന്‍ ഒരുങ്ങുന്നതിനിടെ. തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ബോബി കര്‍ണാടകയിലേക്ക് പോകാന്‍ ഒരുങ്ങുന്നുവെന്ന വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സെന്‍ട്രല്‍ പൊലീസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. സംസ്ഥാനം കടന്ന് നിയമനടപടികള്‍ വൈകിപ്പിച്ച് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമമാണ് പൊലീസിന്റെ ഇടപെടലോടെ പോളിഞ്ഞതെന്നാണ് സൂചന.
ബുധനാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലേക്ക് പോകാനും ബോബി തയാറെടുത്തിരുന്നു. ബോബി സംസ്ഥാനം വിടാതിരിക്കാന്‍ ദ്രുതഗതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് നടപടി സ്വീകരിച്ചത്. എഡിജിപി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നു പിന്തുണ ലഭിക്കുമെന്ന് ഹണി റോസിന് ഉറപ്പു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് വിശദമായ പരാതി നല്‍കിയത്. പിന്നാലെ ബോബി സംസ്ഥാനം വിടാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പൊലീസ് ഓരോ നീക്കവും നടത്തിയത്.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനാല്‍ ബോബി ചെമ്മണൂര്‍ കൊച്ചിയിലെത്തി മുന്‍കൂര്‍ ജാമ്യം തേടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് കണക്കുകൂട്ടി. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടാല്‍ ഒളിവില്‍ പോകാനും ഇത് സുപ്രീംകോടതി വരെ നീളാനും സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് നടപടികള്‍ വേഗത്തിലായത്. കൊച്ചി പൊലീസും വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ബോബിയെ വയനാട്ടിലെ സ്വന്തം റിസോര്‍ട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം പൊലീസ് വയനാട്ടിലെത്തുമെന്ന് ബോബിയോ അടുത്ത വൃത്തങ്ങളോ പ്രതീക്ഷിച്ചിരുന്നില്ല.