- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോശം കാലാവസ്ഥയിൽ ലാൻഡിങ്ങിനായി ശ്രമം; അപകടകരമായ രീതിയിൽ റൺവേയിൽ തൊട്ട് വിമാനം; വീണ്ടും ത്രസ്റ്റ് കൊടുത്ത് ആകാശത്തേക്ക് കുത്തനെ ഉയർന്നുപറന്നു; ആടിയുലഞ്ഞ് തിരികെ; ഭയപ്പെടുത്തുന്ന രംഗം; ചെന്നൈ വിമാനത്താവളത്തിലെ വീഡിയോ വൈറൽ!
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മാത്രം ചെന്നൈ വിമാനത്താവളത്തിൽ 226 വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ പല വിമാനങ്ങളും ചെന്നൈയിൽ ലാൻഡ് ചെയ്യാൻ പ്രയാസപ്പെട്ടുവെന്നാണ് വരുന്ന റിപ്പോർട്ടുകൾ. ഏറെനേരം വട്ടമിട്ടു പറന്നതിനു ശേഷം മോശം കാലാവസ്ഥയെ തുടര്‍ന്ന് മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയായിരുന്നു.
അതേസമയം, ചെന്നൈയിൽ ഇന്നലെ ഒരു ഇൻഡിഗോ വിമാനം ലാൻഡ് ചെയാൻ ശ്രമിച്ചതിനു ശേഷം, വീണ്ടും പറന്നുയരുന്നത് എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
https://x.com/i/status/1862959580445135306
ഇതിന്റ ആധികാരകത ഉറപ്പാക്കാൻ സാധിച്ചില്ലെങ്കിലും ഭയപ്പെടുത്തുന്നതാണ് ദൃശ്യത്തിലെ വിമാനത്തിന്റെ ലാൻഡിങ് ശ്രമം. ലാൻഡിങ്ങിനായി എത്തിയ വിമാനം വീണ്ടും പവർ കൊടുത്ത് ഉയർന്നുപൊങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്.
ഇതിനിടെ, ഫിൻജാൽ കരതൊട്ട പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. രണ്ടിടത്തും നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി.
പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്ർറിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്‍റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചത്. പുതുച്ചേരിയില്‍ റെക്കോഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്.