- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാളയം ഏര്യാ കമ്മറ്റി സെക്രട്ടറിയുടെ മകള്‍; അമ്മയും ഉയര്‍ന്ന പദവിയില്‍; കോര്‍പ്പറേഷനിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം; പേരും പെരുമയും ഉണ്ടായിട്ടും സ്വന്തം വാര്‍ഡിന് കുടിവെള്ളം നിഷേധിക്കുന്ന ജല അഥോറിട്ടി; കുടിവെള്ളത്തിന് പ്രതിഷേധിക്കാന്‍ ഇടത് കൗണ്‍സിലറും; ഇത് വഞ്ചിയൂരിലെ ഗതികേടിന്റെ ബാക്കിപത്രം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം പ്രമുഖയോട് പോലും വാട്ടര്‍ അഥോറിട്ടി നീതി കാട്ടുന്നില്ല. വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലറും യുവ നേതാവുമായ ഗായത്രി ബാബുവിന്റെ പരാതിയാണ് ഈ ചര്‍ച്ചയ്ക്ക് കാരണം. തന്റെ വാര്‍ഡില്‍ ജനങ്ങള്‍ വെള്ളം കിട്ടാതെ വലയുകയാണെന്നും അതില്‍ അടിയന്തര നടപടി എടുക്കണമെന്നും ഗായത്രി ബാബു പറയുന്നു. അല്ലാത്ത പക്ഷം വാട്ടര്‍ അഥോറിട്ടിയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കേണ്ടി വരുമെന്നാണ് കൗണ്‍സിലറുടെ മുന്നറിയിപ്പ്.
പാളയം ഏര്യാ സെക്രട്ടറി വഞ്ചിയൂര്‍ബാബുവിന്റെ മകളാണ് ഗായത്രി ബാബു. അമ്മ പി എസ് ശ്രീകല നോളഡ്ജ് ഇക്കണോമി മിഷന്‍ ഡയറക്ടറും. വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലറായ ഗായത്രി ബാബു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണാണ്. അങ്ങനെ തിരുവനന്തപുരത്തെ സിപിഎമ്മിലെ പ്രമുഖയാണ് ഗായത്രി ബാബു. അങ്ങനെ ഏറെ ബന്ധങ്ങളും പിടിപാടുമുള്ള കൗണ്‍സിലര്‍ക്ക് വേണ്ടി പോലും വാട്ടര്‍ അഥോറിട്ടി ന്യായമായി പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് ഗായത്രി ബാബുവിന്റെ പരാതി കത്ത് ചര്‍ച്ചയാക്കുന്നത്. 13ന് വാട്ടര്‍ അഥോറിട്ടിയ്ക്ക് നല്‍കിയെന്ന അവകാശ വാദവുമായി വഞ്ചിയൂര്‍ വാര്‍ഡിലെ റസിഡന്റ് അസോസിയേഷന്‍ ഗ്രൂപ്പുകളില്‍ കൗണ്‍സിലര്‍ തന്നെയാണ് പങ്കുവച്ചത്. ഇത് കണ്ട് ഗ്രൂപ്പിലുള്ളവരും ഞെട്ടി. സിപിഎം നേതാവിന് പോലും ജലഅഥോറിട്ടിയെ കൊണ്ട് തെറ്റു തിരുത്തിക്കാന്‍ കഴിയില്ലെന്നിടത്താണ് ചര്‍ച്ച.
വഞ്ചിയൂര്‍ വാര്‍ഡില്‍ വര്‍ഷങ്ങളായി വിവിധ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളമില്ല. നഗരസഭ ടാങ്കറില്‍ വെള്ളമെത്തിച്ചു കൊടുത്താണ് ഈ പ്രശ്‌നം പരഹരിക്കുന്നത്. അടുത്തിടെയായി കൂടുതല്‍ മേഖലയില്‍ വെള്ളം മുടങ്ങുന്നു. ചിറക്കുളം, മാതൃഭൂമി റോഡ്, ഉപ്പളം റോഡ്, ഖാദി ബോര്‍ഡ് റോഡ്, പുളിമൂട്, തുണ്ടുവിള, ഋഷിമംഗലം തുടങ്ങിയ ഭാഗങ്ങളിലും വെള്ളമില്ല. പരിഹാരം കാണാന്‍ ബന്ധപ്പെടുന്നുവെങ്കിലും പ്രശ്‌നം സമയബന്ധിതമായി തീര്‍പ്പാകുന്നില്ല. ഈ സാഹചര്യമാണ് വാട്ടര്‍ അഥോറിട്ടിക്കെതിരെ പ്രതിഷേധിക്കുന്നതിന് ചൂണ്ടികാട്ടുന്നത്. കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്ന ലെറ്റര്‍ ഹെഡിലാണ് തന്റെ നിലപാടുകള്‍ അസിറ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറോട് ഗായത്രി ബാബു വിശദീകരിക്കുന്നത്.
വഞ്ചിയൂര്‍ ജില്ലാ കോടതിക്ക് സമീപത്തെ വീടുകളില്‍ വെള്ളം കിട്ടുന്നില്ലെന്ന് പരാതി കുറച്ചു നാളുകളായുണ്ട്. ഖാദി ബോര്‍ഡിന് മുന്‍വശത്ത് പുതിയ ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇടതുവശത്ത് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചിരുന്നു. പൈപ്പ് ലൈന്‍ കണക്ഷന്‍ മാറ്റിനല്‍കിയിട്ടും വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായുള്ള റോഡ് നിര്‍മാണങ്ങള്‍ക്കിടയില്‍ ജലവിതരണ പെപ്പുകള്‍ പൊട്ടി വിതരണം തടസ്സപ്പെടുന്നതും നഗരവാസികളെ വലയ്ക്കുന്നു. മുന്നറിയിപ്പില്ലാതെയാണ് പലഭാഗത്തും ജലവിതരണം മുടങ്ങുന്നത്. ഇതുകാരണം കരുതല്‍ നടപടി സ്വീകരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ജലവിതരണം സംബന്ധിച്ച പരാതികള്‍ ഉണ്ടാകുമ്പോള്‍ അറിഞ്ഞില്ലെന്ന മറുപടിയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്നത്. പലയിടത്തും അര്‍ധരാത്രിയും പുലര്‍ച്ചെയും മാത്രമാണ് വെള്ളം എത്തുന്നത്. പകല്‍ വെള്ളം ലഭിക്കാതെ വന്നതോടെ ഉറക്കം കളഞ്ഞ് കുടിവെള്ളം ശേഖരിക്കേണ്ട സ്ഥിതിയിലാണ് .
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉയരം കൂടിയ സ്ഥലങ്ങളില്‍ രാത്രിയും വെള്ളം എത്തുന്നില്ലെന്നു പരാതിയുണ്ട്. ജലഅതോറിറ്റിയുടെ പരാതി പരിഹാര സെല്ലിലും മറ്റുള്ളവര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയില്ല. പത്തുമാസത്തിലേറെയായി കുടിവെള്ളം ലഭിക്കാതെ വന്നതോടെ വഴുതക്കാട് ഉദാരശിരോമണി റോഡ് നിവാസികള്‍ ജലഅതോറിറ്റി ചീഫ് എന്‍ജിനീയറെ ഉപരോധിച്ചത് വാര്‍ത്തയായിരുന്നു. മണ്ണിനടിയിലുള്ള പൈപ്പുകള്‍ ചോരുന്നതും ജലഅതോറിറ്റി പൈപ്പുകള്‍ പൊട്ടുന്നതും നഗരത്തിലെ ജല വിതരണത്തിന് തടസ്സം ഉണ്ടാകുന്നുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള റോഡ് നിര്‍മാണത്തിനിടയില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് വലിയ വെല്ലുവിളിയാണെന്നു ജലഅതോറിറ്റി അധികൃതര്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പ് വഞ്ചിയൂര്‍ ഭാഗത്ത് നിര്‍മാണത്തിനിടയില്‍ പൈപ്പ് പൊട്ടിയത് മൂലം രണ്ടു ദിവസമാണ് കുടിവെള്ളം മുടങ്ങിയത്. നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന കേന്ദ്രമായ അരുവിക്കരയില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്ന് അധികൃതര്‍ പറയുന്നു. നഗരത്തില്‍ കുടിവെള്ളം മുടങ്ങേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍ ഉയരം കൂടി സ്ഥലങ്ങളിലേക്ക് പൈപ്പിലൂടെ ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവില്‍ ചെറിയ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.