- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹമാസിനെ ഇസ്രയേല്‍ വേരോടെ വെട്ടിയിട്ടും വീണ്ടും കിളിര്‍ത്ത് വരുന്നോ? കഞ്ഞി കുടിക്കാന്‍ പോലും വകയില്ലാതെ വന്നപ്പോള്‍ കൊള്ളയും കരിഞ്ചന്തയും; അടിച്ചുനിരത്തിയിട്ടും ഗറില്ല യുദ്ധമുറയുമായി ഭീകരസംഘടന; രണ്ടുവര്‍ഷത്തെ യുദ്ധത്തിന് ശേഷവും ഗസ്സയില്‍ ഹമാസ് അതിജീവിക്കുന്നോ? രണ്ടുപശ്ചിമേഷ്യന് രാഷ്ട്രീയ വിദഗ്ധരുടെ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്
ഹമാസിനെ ഇസ്രയേല്‍ വേരോടെ വെട്ടിയിട്ടും വീണ്ടും കിളിര്‍ത്ത് വരുന്നോ?
ജെറുസലേം: 2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ ഭീകര സംഘടനകളായ ഹമാസും ഹിസ്ബുള്ളയും ഹൂത്തി വിമതരുമായി പോരാട്ടം തുടങ്ങിയത്. അടുത്ത മാസം ഏഴിന് ഈ യുദ്ധം ആരംഭിച്ചിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇസ്രയേല്‍ ഇപ്പോഴും ഹമാസിനെതിരായ പോരാട്ടം അതിശക്തമായ നിലില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ മിഡില്‍ ഈസ്ററിലെ രാഷ്ട്രീയ കാര്യങ്ങളില്‍ വിദഗ്ധരായ ഡോ.അമേനേ മെഹ്വാറും നസര്‍ ഖദ്വറും തയ്യാറാക്കിയ ഒരു ഗവേഷണ റിപ്പോര്‍ട്ട പുറത്തു വന്നിരിക്കുകയാണ്.
ഗസ്സയിലെ പ്രശ്നങ്ങളെ ആഴത്തില്‍ പഠിച്ച ഈ റിപ്പോര്‍ട്ടിന്റെ സംക്ഷിത രൂപമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഗസ്സയില്‍ ഇപ്പോള്‍ ഇസ്രയേല്‍ കരയുദ്ധവും നടത്തുകയാണ്. മാര്‍ച്ച് പകുതിയോടെ ഇസ്രായേല്‍ 2025 ജനുവരിയിലെ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിനുശേഷം ഗാസയുടെ 75 ശതമാനത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. വെടിനിര്‍ത്തലിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ശക്തമായ തോതില്‍ വ്യോമാക്രമണങ്ങളും തുടരുകയാണ്. ഗാസയില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 12,000-ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.
ഹമാസിനെ ദുര്‍ബലപ്പെടുത്താന്‍ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും അവര്‍ ഇപ്പോഴും ചര്‍ച്ചകളില്‍ കീഴടങ്ങാനോ നിരായുധീകരണത്തിനോ സമ്മതിച്ചിട്ടില്ല. ഹമാസിന് മേല്‍ വിജയം നേടുക എന്നതില്‍ കുറഞ്ഞ് മറ്റൊരു ലക്ഷ്യവും ഇപ്പോള്‍ ഇസ്രയേലിന് മുന്നിലില്ല. കനത്ത നഷ്ടങ്ങള്‍ക്കിടയിലും, ഹമാസ് ഗറില്ലാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ബന്ദികളെ മോചിപ്പിക്കുന്നതിനോ ശാശ്വത സ്ഥിരത ഉറപ്പാക്കുന്നതിനോ ഉള്ള ഏതെങ്കിലും പദ്ധതിയേക്കാള്‍ ഹമാസിനെ തീര്‍ക്കുക എന്ന പദ്ധതിക്ക് തന്നെയാണ് ഇസ്രയേല്‍ പ്രാധാന്യം നല്‍കുന്നത്.
ഇസ്രയേല്‍ ആഞ്ഞടിക്കുമ്പോഴും ചെറുത്തു നില്‍പ്പുമായി ഹമാസ്
ശക്തമായ വ്യോമാക്രമണവും കരയുദ്ധവും വഴി ഹമാസിനെ ദുര്‍ബലമാക്കാനുളള തീവ്ര ശ്രമങ്ങളാണ് ഇസ്രയേല്‍ തുടരുന്നത്. ഹമാസ് അണികളേയും ഡസന്‍ കണക്കിന് മുതിര്‍ന്ന കമാന്‍ഡര്‍മാരെയും കൊന്നൊടുക്കി. ഗസ്സയുടെ മുക്കാല്‍ ഭാഗത്തിലധികം പ്രദേശങ്ങളിലേക്ക് ഇസ്രായേലി നിയന്ത്രണം വ്യാപിപ്പിച്ചു. എന്നാലും ഹമാസ് ഇപ്പോഴും പ്രതിരോധം നിലനിര്‍ത്തുകയാണ്. 2025 ജനുവരി 19 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ്, ജബാലിയ ക്യാമ്പ്, ബെയ്ത് ലാഹിയ, ബെയ്ത് ഹനുന്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് വടക്കന്‍ ഗാസയില്‍ ഐഡിഎഫ് അവസാനത്തെ പ്രധാന ഓപ്പറേഷന്‍ നടത്തി. വലിയ പ്രദേശങ്ങള്‍ ഉപരോധിക്കുകയും തീവ്രമായ വ്യോമ, കര ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ ഇതിനിടയിലും നിരവധി ഇസ്രയേല്‍ സൈനികരെ ഹമാസ് വധിച്ചിരുന്നു. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക വിഭാഗത്തിലെ കുറഞ്ഞത് 40 കമാന്‍ഡര്‍മാരെയും പ്രധാന പ്രവര്‍ത്തകരെയും ഇസ്രയേല്‍ വധിച്ചിരുന്നു. ഹമാസിന്റെ സൈനിക വിഭാഗം തലവന്‍ മുഹമ്മദ് സിന്‍വാറും റഫ ബ്രിഗേഡ് കമാന്‍ഡര്‍ മുഹമ്മദ് ഷബാനും ഉള്‍പ്പെടുന്നു. അവരുടെ മരണത്തെ തുടര്‍ന്ന് ഒക്ടോബര്‍ 7-ന് മുമ്പുള്ള ഹമാസിന്റെ സൈനിക കൗണ്‍സിലില്‍ നിന്ന് ഒരു മുതിര്‍ന്ന കമാന്‍ഡര്‍ മാത്രമേ ഇപ്പോഴും കമാന്‍ഡില്‍ ഉള്ളൂ. ഇസ്രയേല്‍ സൈന്യം
ജാഗ്രതയോടെയാണ് മുന്നേറുന്നത്. ഗസ്സയില്‍ ഹമാസ് കൈയ്യടക്കിയിരുന്ന പല കെട്ടിടങ്ങളും ഇസ്രയേല്‍ തകര്‍ത്തിട്ടുണ്ട്. ഗസ്സയിലെ തുരങ്കങ്ങളും ഓരോന്നായി കണ്ടെത്തി അവര്‍ തകര്‍ക്കുകയാണ്. നഗരത്തിന്റെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ വാസയോഗ്യമല്ലാതെയായി എന്നും പറയപ്പെടുന്നു.
ഗറില്ലാ യുദ്ധ തന്ത്രങ്ങള്‍ പിന്തുടരുന്ന ഹമാസിനെ അടിച്ച് നിരപ്പാക്കി ഇസ്രയേല്‍
ഹമാസ് യുദ്ധങ്ങളില്‍ നിന്ന് മാറി ഗറില്ലാ തന്ത്രമാണ് ഇപ്പോള്‍ പിന്തുടരുന്നത്. തങ്ങളുടെ അണികളില്‍ ഭൂരിഭാഗവും ഇസ്രായേലി നിയന്ത്രണത്തിന് പുറത്തുള്ള പ്രദേശങ്ങളിലേക്ക് അവര്‍ നീക്കി. അതിജീവനം തന്നെ ഒരു വിജയമാണെന്ന ഗ്രൂപ്പിന്റെ വീക്ഷണവുമായി ഇതിനെ നമുക്ക് പൊരുത്തപ്പെടുത്താം. മാര്‍ച്ച് 18 മുതല്‍, 2,100-ലധികം ഹമാസ് ഭീകരരെ കൊന്നതായി ഇസ്രായേല്‍ അവകാശപ്പെടുന്നു. ഹമാസും സഖ്യ കക്ഷികളും ചേര്‍ന്ന് അമ്പതോളം ഇസ്രയേല്‍ സൈനികരെ കൊന്നു എങ്കിലും അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്രയേലിന് കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ ഗാസ സിറ്റിയിലും ഡയര്‍ അല്‍-ബലാഹിലും - രണ്ട് സജീവ ശക്തികേന്ദ്രങ്ങള്‍ ഹമാസ് ഇന്നും നിലനിര്‍ത്തുന്നു. ഹമാസിന്റെ അവസാനത്തെ മുതിര്‍ന്ന കമാന്‍ഡറായ ഇസ് അല്‍-ദിന്‍ അല്‍-ഹദ്ദാദിന്റെ നേതൃത്വത്തില്‍ തുടരുന്ന ഈ നഗരപ്രദേശത്ത് സ്ഫോടകവസ്തുക്കള്‍, ടാങ്ക് വിരുദ്ധ മിസൈലുകള്‍, സ്നൈപ്പര്‍ ഫയര്‍ എന്നിവ വിന്യസിക്കുന്ന ചെറുതും എന്നാല്‍ നന്നായി സജ്ജീകരിച്ചതുമായ ഗറില്ലാ സെല്ലുകളെ നേരിടാന്‍ ഇസ്രായേലിന് നിഷ്പ്രയാസം കഴിയുന്നു.
അതേ സമയം ഗാസയിലെ ഹമാസിന്റെ ഗസായിലെ ഭരണ സംവിധാനം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. 2007 മുതല്‍ ഗാസയില്‍ ഹമാസ് തന്നെയാണ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ നിയമിച്ച ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇവരുടെ ഓഫീസ് കെട്ടിടങ്ങളും ഇസ്രയേല്‍ തകര്‍ത്തിരുന്നു. ഇപ്പോള്‍ ഗാസയിലെ സാധാരണക്കാര്‍ക്കായി കൊണ്ടു വരുന്ന അവശ്യ വസ്തുക്കള്‍ തട്ടിയെടുത്ത് കരിഞ്ചന്തയില്‍ വിറ്റാണ് ഹമാസ് പണം സമ്പാദിക്കുന്നത്.
തകര്‍ന്ന് തരിപ്പണമായ ഹമാസ് സംഘടന
യുദ്ധം തുടങ്ങി രണ്ട് വര്‍ഷമാകുമ്പോള്‍ ഹമാസ് തകര്‍ന്നും അധഃപതിച്ചും ഇരിക്കുകയാണ്. ഗസ്സയില്‍ നിന്ന് ഇസ്രായേലിനെതിരെ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ അവര്‍ക്ക് ഇനി കഴിയുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദമോ ഇസ്രായേല്‍ സമൂഹത്തില്‍ നിന്നുള്ള നിരന്തരവും കഠിനവുമായ പൊതുജന പ്രതിഷേധമോ ഇല്ലാതെ, ഗസ്സയിലെ പുനര്‍നിര്‍മ്മാണ പദ്ധതി ചര്‍ച്ചകളില്‍ ഹമാസിനെ ഒതുക്കാനുള്ള ഒരു തന്ത്രം മാത്രമല്ലെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്
എന്നാല്‍ ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ എത്തിയാലും, ഇസ്രായേല്‍ ഗസ്സയില്‍ പൂര്‍ണ്ണ സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തുകയും അതിന്റെ രാഷ്ട്രീയ ഉന്നതര്‍ രാഷ്ട്രീയ പരിഹാരങ്ങളും വിശ്വസനീയമായ ഏതെങ്കിലും സ്ഥിരത പദ്ധതിയും തടയുകയും ചെയ്യുന്നിടത്തോളം, രാജ്യം ബലപ്രയോഗത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ദീര്‍ഘകാല നിലപാടില്‍ കുടുങ്ങിക്കിടക്കും. നിരന്തരമായ യുദ്ധത്തിലും നിയന്ത്രണത്തിലും അധിഷ്ഠിതമായ ഒരു സുരക്ഷാ നയത്തിന്റെ ധാര്‍മ്മിക വില മാത്രമല്ല, ഗസ്സയിലെ ദീര്‍ഘകാല സൈനിക സമ്പര്‍ക്കം, സാമ്പത്തിക വിഭവങ്ങളുടെ ചോര്‍ച്ച, വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ഒറ്റപ്പെടല്‍ എന്നീ തന്ത്രപരമായ അപകടസാധ്യതകളും ഇസ്രായേല്‍ സമൂഹം ആത്യന്തികമായി കണക്കിലെടുക്കേണ്ടിവരും. ഗസ്സയിലെ ജനങ്ങളെ പോകാന്‍ അനുവദിക്കുക, തുടര്‍ന്ന് ... അവിടെ അവശേഷിക്കുന്ന ശത്രുവിനെതിരെ എല്ലാ ശക്തിയോടെയും പ്രവേശിക്കുക' എന്നതാണ് ഇസ്രായേല്‍ ആഗ്രഹിക്കുന്നതെന്ന് നെതന്യാഹു തന്നെ സൂചിപ്പിച്ചിരുന്നു.




