ഴിഞ്ഞ ദിവസം മീഡിയാവണ്‍ അടക്കമുള്ള മലയാളം ചാനലുകള്‍ കൊടുത്ത ഒരു വാര്‍ത്തയായിരുന്നു, യു എന്നിന്റെ നേതൃത്വത്തില്‍ ഗസ്സ അതിര്‍ത്തി കടന്ന നൂറ്റിയെട്ട് ട്രക്കുകളില്‍ 15 എണ്ണം ഇസ്രയേല്‍ തട്ടിക്കൊണ്ടുപോയി എന്നത്. ഗസ്സയില്‍ അതിരൂക്ഷമായ പട്ടിണിയും ക്ഷാമവുമാണെന്നും, പതിനായിരിക്കണക്കിന് കുട്ടികള്‍ മരിക്കാന്‍ പോവുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പരിഹരിക്കാനായി യുഎന്‍ അയക്കുന്ന ഭക്ഷണംപോലും കൊടുക്കാത്ത നരാധമന്‍മാര്‍ ആയാണ് ഒരു വിഭാഗം മീഡിയ ഇസ്രായേലിനെ ചിത്രീകരിക്കുന്നത്.

എന്നാല്‍ ആഗോള മാധ്യമങ്ങള്‍ പരിശോധിക്കുമ്പോള്‍ മറ്റൊരു ചിത്രമാണ് കിട്ടുക. യു എന്നിന്റെ ട്രക്കുകള്‍ കൊള്ളയടിച്ചത് ഹമാസ് ആണ്. എന്നിട്ട് അവയിലുള്ള വസ്തുക്കള്‍ എല്ലാം വിലകൂട്ടി വില്‍ക്കുകയാണ് അവരുടെ തന്ത്രം. ഇതിന്റെ വീഡിയോകളും പുറത്തായിട്ടുണ്ട്. ജറുസലേം പോസ്റ്റും, റോയിട്ടേഴ്സുമടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിട്ടും ഇസ്രായേല്‍ ഉപരോധം മൂലം ഗസ്സക്കാര്‍ പട്ടിണിയിലാണ് എന്നതാണ് മലയാളം മാധ്യമങ്ങളിലെ തലക്കെട്ട്. യു എന്നിന്റെ അടക്കം ട്രക്കുകള്‍ ആയുധക്കടത്തിന് അടക്കം ഉപയോഗിക്കുന്നുവെന്നും, അതിലുള്ള വസ്തുക്കള്‍ കൊള്ളയടിക്കപ്പെടുന്നുവെന്നും, അത് സഹായം വേണ്ട ഗസ്സക്കാര്‍ക്ക് ലഭിക്കുന്നില്ല എന്നുമാണ് ഇസ്രായേല്‍ പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്. ഇതിന്‍െ ഒടുവിലത്തെ ഉദാഹരണമാണ് ട്രക്ക് കൊള്ള. തങ്ങള്‍ ചെയ്യുന്ന കെടുതികള്‍ ഇസ്രയേലിന്റെ പുറത്തിടാന്‍ കൃത്യമായ പ്രൊപ്പഗന്‍ഡാ ഫാക്ടറിയും ഹമാസിന് ഉണ്ട്.

കൂടുതല്‍ ട്രക്കുകള്‍ എത്തിയിട്ടും പട്ടിണി

എന്നാല്‍ ഹമാസ് പ്രൊപ്പഗന്‍ഡാ ടീം പറയുന്നതുപോലെയല്ല കാര്യങ്ങള്‍ എന്നും ഗസ്സയിലേക്ക് കൂടുതല്‍ ട്രക്കുകള്‍ എത്തുന്നുണ്ട് എന്നുമാണ് നിഷ്പക്ഷ മാധ്യമങ്ങള്‍ പറയുന്നത്. ഫലസ്തീനില്‍ അഭയാര്‍ത്ഥി ക്യാമ്പുകളും യു എന്നിന്റെ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെയെല്ലാം ഏകോപിക്കുന്നത് യുഎന്‍ആര്‍ഡബ്ലയുഎ (യുണൈററഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി ഫോര്‍ ഫലസ്സ്തീന്‍ റെഫ്യൂജീസ് ഇന്‍ ദ നിയര്‍ ഈസ്റ്റ്) എന്ന ഏജന്‍സിയാണ്. 1949-ല്‍ സ്ഥാപിക്കപ്പെട്ട ഈ സംഘടനയിലുടെയാണ് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, താമസം തുടങ്ങിയ അവശ്യസേവനങ്ങള്‍ നല്‍കുന്നു. അത് കൂടാതെ ഇതിന് കീഴില്‍ ഡബ്ലയുഇപിയും (വേള്‍ഡ് ഫുഡ് പ്രോഗ്രാം) വിദ്യാഭ്യാസവും അടക്കമുള്ള മറ്റ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.

പക്ഷേ ഉന്റാ എന്ന് വിളിക്കുന്ന,യുഎന്‍ആര്‍ഡബ്ലയുഎ പ്രവര്‍ത്തിക്കുന്നത് ഹമാസിന്റെ കീഴിലാണെന്നത് പലര്‍ക്കും അറിയാത്ത സത്യമാണ്. അവര്‍ കൊടുക്കുന്ന കണക്കുകളാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഒക്ടോബര്‍ 7ന്റെ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഹമാസുകാര്‍ പോലും ഉന്റയില്‍ ഉണ്ടായിരുന്നു! ഇതിന്റെപേരില്‍ പന്ത്രണ്ട് ഉന്റാ പ്രവര്‍ത്തകരെയാണ് അവസാനം യു എന്നിന് പിരിച്ചു വിടേണ്ടി വന്നത്. ഗസ്സയില്‍ യുഎന്‍ മാത്രമല്ല ഭക്ഷണ വിതരണം നടത്തുന്നത്. ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന ജിഎച്ച്എഫ്, വേള്‍ഡ് സെല്‍ട്രല്‍ കിച്ചണ്‍ എന്ന ഡബ്ലയുസികെ, ഹഫീസി ചാരിറ്റബിള്‍ സൈാസൈറ്റി ഓഫ് ബംഗ്ലാദേശ് ( എച്ച്സിഎസ്ബി) എന്നീ സംഘടനകളും, ഇസ്രായേല്‍ സര്‍ക്കാരിന്റെ എയ്ഡ് ട്രക്കുകളും ഭക്ഷണ വിതരണം നടത്തുന്നുണ്ട്. പക്ഷേ ഉന്റ കൊടുക്കുന്ന കണക്കില്‍ ഇതൊന്നും പെടുന്നില്ല.

ഈ ആഴ്ച്ച ഇതുവരെ 145 ട്രക്കുകള്‍ എന്നാണ് യു എന്‍ കണക്ക്. എന്നാല്‍ അത് ഉന്റാ കൊടുക്കുന്ന കണക്കുകള്‍ മാത്രമാണ്. ഇതില്‍ മറ്റ് സംഘടനകളുടെ സഹായം വരുന്നില്ല. അവയെല്ലാം ചേരുമ്പോള്‍ ഈ ആഴ്ചമാത്രം, 496 ട്രക്കുകള്‍ ഗസ്സയില്‍ എത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ മാസത്തേക്കള്‍ കൂടുതലാണ്. സ്വതന്ത്ര ഏജന്‍സികളുടെ ട്രക്കുകള്‍ (ഐ.ഡി.എഫ് കണക്കുകളില്‍ ഉള്ളത് പ്രകാരം) കഴിഞ്ഞ ആഴ്ച 79 ട്രക്കുകളായിരുന്നുവെങ്കിലും ഈ ആഴ്ച അതിന് ചെറിയ വര്‍ദ്ധനയോടെ 82 ആയി. ഇസ്രായേല്‍ എയ്ഡ് മുഖേന എത്തിയ ട്രക്കുകള്‍ കഴിഞ്ഞ ആഴ്ച 52 ആയിരുന്നു, ഈ ആഴ്ച അത് 53 ആയി. അതില്‍ തന്നെ പതിനഞ്ച് യു എന്‍ ട്രക്കുകളാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്.

എല്ലാം ഹമാസ് വില കൂട്ടി വില്‍ക്കുന്നു

ഇങ്ങനെ തട്ടികൊണ്ടുപോയ സാധനങ്ങള്‍ വില കൂട്ടി വില്‍ക്കയാണ് ഹമാസിന്റെ രീതി. അതാണ് ഗസ്സയിലെ പട്ടിണി പെരുപ്പിക്കുന്നത് എന്നാണ് ഇസ്രയേല്‍ പറയുന്നത്. ഗസ്സയിലെ എയ്ഡ് ട്രക്കുകള്‍ നിന്ന് ഫലസ്തീനികള്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, മൊബെല്‍ ഫോണുകള്‍, എന്തിന് സിഗററ്റ് പാക്കറ്റുകള്‍ വരെ തട്ടി എടുത്ത് കരിചന്തയില്‍ വില്‍ക്കുക എന്നതായിരുന്നു ഹമാസ് ചെയ്തു വന്നത്. യുദ്ധം ഇല്ലാത്ത സമയങ്ങളില്‍ ഫലസ്തീനികള്‍ക്ക് യുഎന്‍ നല്‍കിയിരുന്ന പര്‍ച്ചേഴ്സ് കൂപ്പണുകളിലെ പണവും ഒഴുകുന്നത് ഹമാസിന്റെ പോക്കറ്റിലേക്കാണ്. വാളണ്ടിയേഴ്‌സ് എന്ന നിലയില്‍ നല്ല ശമ്പളം പറ്റി പ്രവര്‍ത്തിക്കുന്നതും ഹമാസ് ഭീകരര്‍ തന്നെ. ഇപ്പോള്‍, പ്രശ്നബാധിത മേഖലകളിലെ കമ്യൂണിറ്റി കിച്ചനുകളുടെ നിയന്ത്രണവും യു എന്‍ ഏജന്‍സികള്‍ക്കും അതു വഴി ഹമാസിനും തന്നെ. അതായത് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവം ഇല്ലാത്തതുകൊണ്ടല്ല ഗസ്സക്കാര്‍ പട്ടിണി കിടക്കുന്നത്. ഹമാസ് അത് അടിച്ചുമാറ്റി സ്വന്തം കീശവീര്‍പ്പിക്കുന്നതും, ഉല്‍പ്പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതുകൊണ്ടുമാണ്. എന്നിട്ട് അവസാനം എല്ലാറ്റിന്റെയും കുറ്റം വന്ന് വീഴുന്നതാവട്ടെ ഇസ്രയേലിന്റെ ചുമലിലുമാണ്.

യുറോപ്പ്യന്‍ യൂണിയന്‍ ഗാസയിലെ കുട്ടികള്‍ക്ക് കുടിവെള്ളത്തിന് നൂറു മില്യന്‍ യൂറോയുടെ പൈപ്പുകള്‍ കൊടുത്തിരുന്നു. ഹമാസ് അത് കുഴിച്ചെടുത്ത് ജൂതന്റെ നേരെ റോക്കറ്റ് വിടാന്‍ ഉപയോഗിക്കുന്നു.അവരുടെ തന്നെ പ്രൊപ്പഗണ്ട വീഡിയോ വഴി അവര്‍ അവകാശപ്പെട്ടതാണ്.തങ്ങളുടെ കുഞ്ഞുങ്ങള്‍ വെള്ളം കുടിച്ചില്ലെങ്കിലും, ജൂതനിട്ട് പണി കൊടുക്കണം എന്നതാണ് ഹമാസിന്റെ മനസ്സ്. അതുപോലെ സ്ത്രീകളെയും കുട്ടികളെയും ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നതുകൊണ്ടാണ് മരണ സംഖ്യ ഇങ്ങനെ വര്‍ധിക്കുന്നത്.

ഇത് ഇന്നലെ നടത്തിയ പ്രസംഗത്തിലും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. -'ഗസ്സയിലെ ആശുപത്രികളിലെ ബേസ്‌മെന്റുകള്‍ ഹമാസ് അവരുടെ വിശാലമായ ഭീകര തുരങ്ക ശൃംഖലയുടെ കമാന്‍ഡ് പോസ്റ്റായി ഉപയോഗിക്കുന്നത് തുടരുകയാണ്. പള്ളികളെ ഉറപ്പുള്ള സൈനിക സ്ഥാനങ്ങളായും, ആയുധ ഡിപ്പോകളായും ഉപയോഗിക്കുന്നതും തുടരുകയാണ്. ഐക്യരാഷ്ട്രസഭയുടെ സൗകര്യങ്ങളില്‍ നിന്ന് ഇന്ധനവും മാനുഷിക സഹായവും മോഷ്ടിക്കുന്നത് അവര്‍ തുടരുന്നു. പലസ്തീന്‍ സിവിലിയന്മാരെ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇസ്രായേല്‍ എല്ലാം ചെയ്യുമ്പോള്‍, പലസ്തീന്‍ സിവിലിയന്മാരെ അപകടത്തില്‍പെടുത്താന്‍ ഹമാസ് എല്ലാം ചെയ്യുന്നു. സായുധ സംഘര്‍ഷ മേഖലകള്‍ വിട്ടുപോകാന്‍ ഇസ്രായേല്‍ ഫലസ്തീന്‍ സിവിലിയന്മാരോട് ആവശ്യപ്പെടുമ്പോള്‍, തോക്കിന് മുനയില്‍ നിര്‍ത്തി ആ പ്രദേശങ്ങള്‍ വിട്ടുപോകുന്നത് ഹമാസ് തടയുന്നു.''- നെതന്യാഹു ചൂണ്ടിക്കാട്ടി.