- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതികളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി കേസുകളുണ്ട്; ജഡ്ജിമാര്‍ക്ക് പറയാന്‍ കാരണങ്ങളുണ്ടാകും; അതുപോലെ തന്നെയാണ് ഗവര്‍ണര്‍മാര്‍ ബില്ലില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതും; സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ ആര്‍ലേക്കര്‍
സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ ആര്‍ലേക്കര്‍
ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരേ വന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് കേരള ഗവര്‍ണറുടെ വിമര്‍ശനം. ഗവര്‍ണര്‍മാരെ അതിരൂക്ഷമായി വിമര്‍ശിച്ചും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചിക്കുകയും ചെയ്ത സുപ്രീം കോടതി വിധിയെയാണ് അര്‍ലേക്കര്‍ വിമര്‍ശിച്ചത്. സുപ്രീം കോടതിയുടെ വിധി പരിധിലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേകാഭിമുഖത്തിലായിരുന്നു സുപ്രീം കോടതിക്കെതിരേ അര്‍ലേക്കറുടെ പരാമര്‍ശം.
ഗുരുതരമായ ആരോപണമാണ് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സംസ്ഥാന ഗവര്‍ണര്‍ സുപ്രീം കോടതിക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തമിഴ്‌നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞത്. എന്നാല്‍ രണ്ട് ജഡ്ജിമാരുള്ള ബെഞ്ചിന് എങ്ങനെയാണ് ഇത്തരത്തില്‍ ഒരു വിധി നല്‍കാന്‍ സാധിക്കുക എന്നാണ് ഗവര്‍ണറുടെ ചോദ്യം. ഭരണഘടനയില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രണ്ട് ജഡ്ജിമാര്‍ ഇരുന്ന് സമയപരിധി എങ്ങനെ ഉണ്ടാക്കും. അങ്ങനെ ആണെങ്കില്‍ പാര്‍ലമെന്റ് ആവശ്യമില്ലാല്ലോ എന്ന് ഗവര്‍ണര്‍ ചോദിച്ചു.
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിന്റെ രണ്ട് സഭകളും ഭരണഘടനമാറ്റാന്‍ വേണ്ടി തീരുമാനിക്കുകയാണ് വേണ്ടത്. അതിനുപകരം ആ അധികാരം കൂടി കോടതി എടുക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ അഭിമുഖത്തില്‍ പറയുന്നു.
ജുഡീഷ്യറിയുടെ അതിരു കടന്ന ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. കോടതികളിലായി വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി കേസുകളുണ്ട്. അതിന് ജഡ്ജിമാര്‍ക്ക് പറയാന്‍ കാരണങ്ങളുണ്ടാകും. അതുപോലെ തന്നെയാണ് ഗവര്‍ണര്‍മാര്‍ ബില്ലില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതിലും കാരണം ഉണ്ടാകും.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. സുപ്രീം കോടതി ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരികയാണ്. പിന്നെ എന്തിനാണ് നിയമസഭയും പാര്‍ലെമന്റുമെല്ലാം. ഭരണഘടന ഭേദഗതി പാര്‍മെന്റിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. അല്ലാതെ രണ്ട് ജഡ്ജിമാര്‍ ഇരുന്ന് തീരുമാനിക്കേണ്ടതല്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
തമിഴ്നാടിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നു. അവിടെ വിശദമായി ഇക്കാര്യം പരിശോധിക്കപെടുമായിരുന്നു. ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഒരു സമയപരിധി വേണമെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, പാര്‍ലമെന്റിലൂടെ ജനങ്ങള്‍ അതു തീരുമാനിക്കട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണര്‍ സുപ്രീം കോടതിക്കെതിരെ പൊട്ടിത്തെറിച്ചത്.
സുപ്രീം കോടതിയുടെ വിധി കേരളത്തിലെ സാഹചര്യത്തില്‍ വ്യത്യസ്തമാണ്. തമിഴ്‌നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട വിഷയം കേട്ട ബെഞ്ച് ഇത് മറ്റൊരു ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സുപ്രീം കോടതിയുടേത് അതിരുകടന്ന പ്രവൃത്തിയാണെന്നും ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.